IPL 2022: ആര്‍സിബി കൈവിടാന്‍ ഒരു കാരണം മാത്രം! എന്നെ വിളിച്ചുപറഞ്ഞു- വെളിപ്പെടുത്തി ഹര്‍ഷല്‍
ഐപിഎല്ലിന്റെ 15ാം സീസണിലെ മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കപ്പെട്ട സര്‍പ്രൈസ് താരങ്ങളിലൊരാളായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. ഹാട്രിക്കും അഞ്ചു വിക്കറ്റ് നേട്ടവുമടക്കം കഴിഞ്ഞ സീസണില്‍ 32 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായിട്ടും താരത്തെ ആര്‍സിബി കൈവിട്ടത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഉറപ്പായും ആര്‍സിബി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരങ്ങളിലൊരാളായിരുന്നു ഹര്‍ഷല്‍.
ആര്‍സിബിക്കായി നടത്തിയ മിന്നുന്ന പ്രകടനം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കുള്ള ടി20 ടീമിലും അദ്ദേഹത്തിനു ഇടം നേടിക്കൊടുത്തിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ ഉജ്ജ്വല പ്രകടനം നടത്തിയ ഹര്‍ഷല്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആര്‍സിബി എന്തുകൊണ്ടാണ് തന്നെ നിലനിര്‍ത്താതിരുന്നത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഷല്‍.

ഹെസ്സന്‍ വിളിച്ചു പറഞ്ഞിരുന്നു
പുതിയ സീസണിനു മുന്നോടിയായി നിലനിര്‍ത്തുന്നില്ലെന്ന തീരുമാനിച്ചപ്പോള്‍ ആര്‍സിബിയുടെ ക്രിക്കറ്റ് ഡയരക്ടറായ മൈക്ക് ഹെസ്സന്‍ ഇക്കാര്യം തന്നെ വിളിച്ച് അറിയിച്ചിരുന്നതായി ഹര്‍ഷല്‍ പട്ടേല്‍ വെളിപ്പെടുത്തി. എന്നെ അദ്ദേഹം ഫോണില്‍ വിളിക്കുകയും നിലനിര്‍ത്തുന്നില്ലെന്നു അറിയിക്കുകയും ചെയ്തിരുന്നു. ലേലത്തിനു മുന്നോടിയായുള്ള പഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് തന്നെ കൈവിട്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നെ ടീമില്‍ നിലനിര്‍ത്തണമെന്ന് അവര്‍ക്കു ആഗ്രഹമുണ്ടായിരുന്നു, ഞാനും ആര്‍സിബിയില്‍ തുടരണമെന്നായിരുന്നു ആഗ്രഹിച്ചത്. ആര്‍സിബിയില്‍ തന്നെ തിരിച്ചെത്തുകയും തുടര്‍ന്നും കളിക്കുകയാണ് മോഹം. കാരണം എന്റെ കരിയറും ജീവിതവും മാറ്റിമറിച്ചത് കഴിഞ്ഞ സീസണില്‍ അവര്‍ക്കൊപ്പമുള്ള പ്രകടനമായിരുന്നുവെന്നും ഹര്‍ഷല്‍ വ്യക്തമാക്കി.

ജഡേജയുടെ പ്രഹരം
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഹര്‍ഷലിന്റെ ഒരോവറില്‍ 37 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇത്തരം മോശം ദിവസങ്ങളെ എങ്ങനെയാണ് സ്വീകരിക്കാറുള്ളത് എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഒന്നിനെയും ഗൗരവമായി എടുക്കരുതെന്നാണ് 11 വര്‍ഷത്തെ പ്രൊഫഷണല്‍ കരിയറില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്. നിങ്ങള്‍ പലതിനെയും ഗൗരവമായി എടുത്താല്‍ അതിനെ അതിജീവിക്കുകയെന്നത് ബുദ്ധിമുട്ടായിരിക്കും.
ചെന്നൈയ്‌ക്കെതിരായ അന്നത്തെ മല്‍സരത്തിലെ ആ ഓവറില്‍ ഞാന്‍ ചില പിഴവുകള്‍ വരുത്തി. പ്ലാന്‍ ചെയ്തതു പോലെ പ്രാവര്‍ത്തികമാക്കാന്‍ എനിക്കു സാധിച്ചില്ല. രവീന്ദ്ര ജഡേജയ്ക്കു മനോഹരമായ ദിവസമായിരുന്നു അത്. ശരാശരി ദിവസമായിരുന്നെങ്കില്‍ ജഡ്ഡു ഒന്നോ, രണ്ടോ മിസ്സ് ചെയ്യുമായിരുന്നു. എന്നെ സംബന്ധിച്ച് വളരെ മോശം ദിവസമായിരുന്നു അത്. ഒരു യോര്‍ക്കര്‍ പോലും ഓവറില്‍ എനിക്ക് എറിയാനായില്ല. ജഡ്ഡു ഓരോ ബോളിനെയും നന്നായി പ്രഹരിക്കുകയും ചെയ്തു.

കോലിയും എബി ഡിവില്ലിയേഴ്‌സും
ക്യാപ്റ്റന്‍ വിരാട് കോലിക്കും സൗത്താഫ്രിക്കയുടെ ഇതിഹാസം താരം എബി ഡിവില്ലിയേഴ്‌സിനുമൊപ്പം ആര്‍സിബിയില്‍ കളിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. ഇത്രയും മഹാന്‍മാരായ താരങ്ങള്‍ക്കൊപ്പമാണ് കളിക്കുന്നത് എന്നൊന്നും മനസ്സില്‍ ഇല്ലായിരുന്നു. എല്ലാം സാധാരണത്തേതു പോലെയാണ് തോന്നിയത്. ഐപിഎല്ലില്‍ ആദ്യമായി കളിച്ചപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ചുറ്റിലുമുണ്ടെന്നതൊന്നും ഞാന്‍ അത്ര വലിയ സംഭവമായി എടുത്തിരുന്നില്ല.
ഫീല്‍ഡില്‍ അവരുണ്ടാക്കുന്ന ഇംപാക്ടും, പ്രതിഭയും, സമ്മര്‍ദ്ദഘട്ടത്തില്‍ പെര്‍ഫോം ചെയ്യാനുള്ള കഴിവും, അവര്‍ ഏതു തരത്തിലുള്ള വ്യക്തികളാണെന്നതുമെല്ലാം കാരണം എനിക്കു അവരോടു ആരാധനയുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ഞാന്‍ ടീമിനെ പുറത്തുകൊണ്ടു വരും എന്നതാണ് കോലി, ഡിവില്ലിയേഴ്‌സ് എന്നിവരില്‍ നിന്നും താന്‍ പഠിച്ചെടുത്തതെന്നും ഹര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.

ദ്രാവിഡിന്റെ ഉപദേശം
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചായ ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെയായിരുന്നു ഹര്‍ഷലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അന്നു അദ്ദേഹം നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഷല്‍. ആഭ്യന്തര ക്രിക്കറ്റില്‍ 10 വര്‍ഷം കളിച്ച ശേഷമാണ് നിങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സ്വന്തം ഗെിമിനെക്കുറിച്ച് നിങ്ങള്‍ക്കു നന്നായി അറിവുമുണ്ടാവും. ഐപിഎല്ലിലും ഉജ്ജ്വല പ്രടനം നടത്താന്‍ സാധിച്ചു. നിങ്ങള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്, ഫീല്‍ഡിലെത്തിയാല്‍ എന്താണ് ചെയ്യേണ്ടതെന്നു അറിയുകയും ചെയ്യാം. ഞങ്ങളെല്ലാം നിങ്ങള്‍ക്കു പിന്നിലുണ്ട്. തെളിഞ്ഞ മനസ്സോടെ, ആസ്വദിച്ചു കളിക്കൂയെന്നുംദ്രാവിഡ് അരങ്ങേറ്റത്തിനു മുമ്പ് പറഞ്ഞതായി ഹര്‍ഷല്‍ വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications