Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണി വിരമിക്കില്ല, കുറച്ചു സീസണ്‍ കൂടി കളിക്കും! ഇതാ കാരണങ്ങള്‍

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ചിടത്തോളം ഈ സീസണ്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. സീസണിന്റെ തുടക്കത്തില്‍ പതറിയ സിഎസ്‌കെ പിന്നീട് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും പ്ലേഓഫ് സാധ്യത ഇപ്പോഴും തുലാസിലാണ്. സീസണിനു തൊട്ടുമുമ്പ് എംഎസ് ധോണിക്കു പകരം രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ നായകസ്ഥാനമേറ്റെടുത്തത് ആരാധകരെ സംബന്ധിച്ച് അപ്രതീക്ഷിത ഷോക്കായിരുന്നു. ആരാധകര്‍ സംശയിച്ചതു പോലെ തന്നെ സംഭവിച്ചു. ജഡേജയുടെ ക്യാപ്റ്റന്‍സിയില്‍ മൂര്‍ച്ച നഷ്ടപ്പെട്ട സിഎസ്‌കെ ജയിക്കാനാവാതെ പതറി. ഒടുവില്‍ സീസണിന്റെ മധ്യത്തില്‍ വച്ച് ജഡേജ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും പകരം ധോണി വീണ്ടും ചുമതലയറ്റെടുക്കുകയായിരുന്നു. ധോണിക്കു കീഴില്‍ സിഎസ്‌കെ തിരിച്ചുവരവിന്റെ പാതയിലാണ്.

1

ഈ സീസണിനു ശേഷവും ധോണി സിഎസ്‌കെയില്‍ തന്നെ തുടരുമോ? ആരാധകരുടെ മുഴുവന്‍ സംശയമാണിത്. ജഡേജയെ ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം പാളിയതോടെ പകരം ആരാവും ധോണിയുടെ പിന്‍ഗാമിയെന്നും ചോദ്യമുയരുന്നുണ്ട്. ഈ സീസണിനു ശേഷവും ധോണി മല്‍സരരംഗത്തു തുടര്‍ന്നേക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ധോണി ഇപ്പോഴും സൂപ്പര്‍ ഫിറ്റ്

ധോണി ഇപ്പോഴും സൂപ്പര്‍ ഫിറ്റ്

41ാം വയസ്സിലും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസാണ് എംഎസ് ധോണി നിലനിര്‍ത്തുന്നത്. ഏതൊരു യുവതാരത്തോടും കിടപിടിക്കുന്ന ഫിറ്റ്‌നസ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും വിക്കറ്റിനു പിന്നിലുമെല്ലാം ധോണി ഇപ്പോഴും മികവ് ആവര്‍ത്തിക്കുകയാണ്.
ധോണി ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തുന്നിടത്തോളം കാലം പ്രായം ഒരു തടസ്സമേയല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഭൂരിഭാഗം താരങ്ങളും ഐപിഎല്ലില്‍ വിയര്‍ക്കുമ്പോള്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ധോണി. ഐപിഎല്ലില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി തനിക്കു ബാല്യമുണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രായത്തിന്റെ പേരില്‍ മാത്രം ധോണി കളി മതിയാക്കുന്നത് വലിയ മണ്ടത്തരം തന്നെയായിരിക്കും.

പേസര്‍മാര്‍ക്കെതിരായ പ്രകടനം

പേസര്‍മാര്‍ക്കെതിരായ പ്രകടനം

സ്പിന്നര്‍മാരെ നേരിടുന്നതില്‍ എംഎസ് ധോണിക്കുള്ള വീക്ക്‌നെസ് കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണില്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. മുമ്പ് വളരെ അനായാസം സ്പിന്നര്‍മാരെ കൈകാര്യം ചെയ്തിരുന്ന ബാറ്ററായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ സ്പിന്നര്‍മാരെ നേരിടാന്‍ പാടുപെടുന്ന ധോണിയെയാണ് ഐപിഎല്ലില്‍ കാണുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകള്‍ കളിക്കുന്നതിനു പകരം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്.

4

പക്ഷെ പേസ് ബൗളര്‍മാര്‍ക്കെതിരേ ധോണിയുടെ ബാറ്റിങിന്റെ മൂര്‍ച്ച ഇപ്പോഴും നഷ്ടമായിട്ടില്ല. വളരെ അനായാസമാണ് അദ്ദേഹം ഫാസ്റ്റ് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നത്. ഈ സീസണില്‍ ഡെത്ത് ഓവറില്‍ പല പേസര്‍മാര്‍ക്കെതിരേയും ധോണി വമ്പന്‍ ഷോട്ടുകള്‍ പറത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ പേസര്‍ ജയദേവ് ഉനാട്കട്ടിനെതിരേ നാലു ബോളില്‍ 16 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. പേസര്‍മാര്‍ക്കെതിരേ ധോണിയുടെ മിന്നുന്ന ഫോം പരിഗണിച്ച് ഡെത്ത് ഓവറുകളിലാണ് ധോണിയെ സിഎസ്‌കെ ഉപയോഗിക്കുന്നതെന്നു കാണാന്‍ കഴിയും. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ധോണിയുടെ ഈ ഫോം പരിഗണിക്കുമ്പോള്‍ അടുത്ത സീസണിലും അദ്ദേഹം ടീമില്‍ വേണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

ധോണിയെന്ന ക്യാപ്റ്റനെ വേണം

ധോണിയെന്ന ക്യാപ്റ്റനെ വേണം

എംഎസ് ധോണിയെന്ന ക്യാപ്റ്റനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇനിയും ആവശ്യമാണ്. രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയുള്ള പരീക്ഷണം പാളിയതോടെ സിഎസ്‌കെ വീണ്ടും ധോണിയിലേക്കു ഒതുങ്ങിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ടീമിനെ ഉപേക്ഷിച്ചു പോവാന്‍ അദ്ദേഹത്തിനു കഴിയില്ല. ടീമിനെ ഒരു സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിച്ചാല്‍ മാത്രമേ ധോണിയുടെ ദൗത്യം പൂര്‍ത്തിയാവുകയുള്ളൂ. അതിനു യോജിച്ച ഒരാളെ കണ്ടെത്തുന്നതുവരെ അദ്ദേഹം ടീമില്‍ തന്നെ തുടരുകയും ചെയ്യേണ്ടതുണ്ട്.

6

അമ്പാട്ടി റായുഡു, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ കരിയറിന്റെ അവസാന കാലത്ത് എത്തി നില്‍ക്കുകയാണ്. മോയിന്‍ അലിക്കു കഴിഞ്ഞ സീസണിലെ ഫോം ഇത്തവണ ആവര്‍ത്തിക്കാനായിട്ടില്ല. യുവതാരം റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുന്നത് അബദ്ധമായേക്കും. അതിനാല്‍ ധോണി ക്യാപ്റ്റനായി തുടര്‍ന്നും ടീമിനെ നയിക്കേണ്ടതുണ്ട്.
കിരീട വിജയത്തോടെ തന്നെ രാജകീയമായി സിഎസ്‌കെയില്‍ നിന്നും പടിയിറങ്ങാനായിരിക്കും ധോണിയുടെ ശ്രമം. ഈ സീസണില്‍ അതിനു സാധിക്കില്ലെന്നു ഏറെക്കുറെ ഉറപ്പാണ്. അതിനാല്‍ സിഎസ്‌കെയെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടു വന്ന് അഞ്ചാം കിരീടത്തിലേക്ക നയിച്ച ശേഷം വിരമിക്കാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്.

Story first published: Tuesday, May 10, 2022, 20:47 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+