IPl 2022: 'ആന മണ്ടത്തരം', 19ാം ഓവര്‍ എന്തിന് ദുബെക്ക് നല്‍കി ? സിഎസ്‌കെ ഫാന്‍സ് കട്ട കലിപ്പില്‍

മുംബൈ: നിലവിലെ ചാമ്പ്യന്മാരെന്ന വീര പരിവേഷത്തോടെ 15ാം സീസണിലേക്കെത്തിയ സിഎസ്‌കെയ്ക്ക് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും പരാജയപ്പെട്ടിരിക്കുകയാണ്. എംഎസ് ധോണി നായകസ്ഥാനത്ത് നിന്ന് മാറി രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതും ദീപക് ചഹാറിന്റെ പരിക്കും മികച്ച പേസ് ബൗളര്‍മാരുടെ കുറവുമെല്ലാം സിഎസ്‌കെയെ വേട്ടയാടുന്നു.
ലഖ്‌നൗവിനെതിരേ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മൂന്ന് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ സിഎസ്‌കെയുടെ പദ്ധതികളെല്ലാം പാളി. അതില്‍ പ്രധാന പിഴവ് 19ാം ഓവര്‍ ശിവം ദുബെയെക്കൊണ്ട് എറിയിച്ചുവെന്നതാണ്. 25 റണ്‍സ് വഴങ്ങിയ ദുബെയുടെ ഓവറാണ് മത്സരഫലത്തെ മാറ്റിമറിച്ചത്.

തല്ലുകൊള്ളി ബൗളറാണ് ദുബെയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആദ്യ മത്സരത്തിലും റണ്‍സ് വിട്ടുകൊടുക്കാന്‍ ദുബെ മടി കാട്ടിയില്ല. എന്നിട്ടും നിര്‍ണ്ണായകമായ 19ാം ഓവര്‍ ദുബെയെക്കൊണ്ട് പന്തെറിയിരിക്കുകയായിരുന്നു. ഈ മണ്ടന്‍ തീരുമാനത്തില്‍ ആരാധകര്‍ കടുത്ത നിരാശരാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങളാണ് സിഎസ്‌കെ ആരാധകര്‍ ഉയര്‍ത്തുന്നത്.
പല പ്രമുഖരും സിഎസ്‌കെയുടെ തീരുമാനത്തെ ട്രോളിയും വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. 19ാം ഓവര്‍ ദുബെയെക്കൊണ്ട് എറിയിക്കാനുള്ള തീരുമാനത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്രോളിയത് ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ വില്‍ സ്മിത്ത് തല്ലുന്ന ചിത്രം പങ്കുവെച്ചാണ്. രവീന്ദ്ര ജഡേജക്ക് രണ്ടോവറും മോയിന്‍ അലിക്ക് മൂന്നോവറും ബാക്കിയുണ്ട്. ഇരുവരും നന്നായി റണ്‍സ് വഴങ്ങിയിരുന്നെങ്കിലും 19ാം ഓവര്‍ ഇവരിലാരെങ്കിലും എറിഞ്ഞിരുന്നെങ്കില്‍ ദുബെ വിട്ടുകൊടുത്ത അത്ര റണ്‍സ് നല്‍കില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ദുബെയുടെ ബൗളിങ്ങിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും അവന്‍ റണ്‍സ് പ്രതിരോധിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നാണ് മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ദുബെയെ ടീമിലെടുത്തതേ തെറ്റായിപ്പോയെന്നാണ് ചിലരുടെ പ്രതികരണം. ആദ്യ മത്സരത്തില്‍ കെകെആറിനോട് തോറ്റതിന് പിന്നാലെ ജഡേജ പങ്കുവെച്ച ട്വിറ്റര്‍ പോസ്റ്റിനെ റീ ടാഗ് ചെയ്തും ആരാധകര്‍ ട്രോളുന്നുണ്ട്. ടീം തന്ത്രങ്ങള്‍ പാളുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

19, 20 ഓവര്‍ എറിയാന്‍ രണ്ട് മുഖ്യ ബൗളര്‍മാരെ മാറ്റിവെക്കണമായിരുന്നു. മോയിന്‍ അലി ഒരോവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് അവസരം സൃഷ്ടിച്ചിരുന്നു. ക്യാച്ചാക്കാന്‍ തുഷാര്‍ ദെശപാണ്ഡെക്ക് സാധിക്കാതെ പോവുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരോവര്‍ കൂടിയെങ്കിലും മോയിന്‍ അലിക്ക് നല്‍കാമായിരുന്നുവെന്നാണ് സിഎസ്‌കെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ദുബെയെ മധ്യ ഓവറില്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ലായിരുന്നുവെന്നും അവസാന ഓവറിലേക്ക് മാറ്റിവെച്ചത് ശുദ്ധ മണ്ടത്തരമാണെന്നും ആരാധകര്‍ പറയുന്നു.

മീഡിയം പേസ് ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും ബൗളിങ്ങില്‍ ഈ പേരിനോട് ഒരിക്കല്‍ പോലും നീതികാട്ടാന്‍ ദുബെക്കായിട്ടില്ല. 19ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ വഴങ്ങിയ താരം തുടര്‍ച്ചയായി രപണ്ട് പന്ത് വൈഡ് എറിഞ്ഞു. ഒരു സിംഗിള്‍, ഡബിള്‍ എന്നിങ്ങനെ വഴങ്ങിയ താരം നാലാം പന്തിലും അഞ്ചാം പന്തിലും ബൗണ്ടറി വഴങ്ങിയപ്പോള്‍ അവസാന പന്ത് ലൂയിസ് സിക്‌സറും പറത്തി. ഇതോടെ അവസാന ഓവറില്‍ 9 റണ്‍സ് മാത്രമായി വിജയലക്ഷ്യം മാറി. 19ാം ഓവര്‍ നിയന്ത്രിച്ചെറിയാന്‍ ഒരു ബൗളറുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറി മറിഞ്ഞേനെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications