Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ചാഹറിനായി സിഎസ്‌കെ 14 കോടി മുടക്കിയത് മണ്ടത്തരം! ഇതാ കാരണങ്ങള്‍

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ മുന്‍ താരവും ഇന്ത്യയുടെ പുതിയ സീം ബൗളിങ് ഓള്‍റൗണ്ടറുമായ ദീപക് ചാഹറിനെ തിരികെ കൊണ്ടു വരാന്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുടക്കേണ്ടി വന്നത് 14 കോടി രൂപയായിരുന്നു. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ചാഹറിനാണ് ഇത്രയുമുയര്‍ന്ന തുക ലഭിച്ചത്. ലേലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സിഎസ്‌കെ ഒരു താരത്തിനായി ഇത്രയും വലിയ തുക മുടക്കിയത്.

1

സിഎസ്‌കെയെ സംബന്ധിച്ച് മുന്‍ സീസണുകളിലെല്ലാം നിര്‍ണായക താരമായിരുന്നു അദ്ദേഹം. പക്ഷെ ഇത്രയും വലിയ തുകയ്ക്കു ചാഹറിനെ സിഎസ്‌കെ തിരികെ വാങ്ങേണ്ടിയിരുന്നോയെന്നതാണ് സംശയം. സീസണിനു ശേഷം പല കളിക്കാരെയും സിഎസ്‌കെ ലേലത്തില്‍ തിരികെ വാങ്ങുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. അക്കൂട്ടത്തില്‍ ചാഹറുമുണ്ടായിരുന്നു. ബൗളിങിനൊപ്പം സമീപകാലത്തു ഇന്ത്യക്കു വേണ്ടി ബാറ്റിങിലും ചില മികച്ച പ്രകടനങ്ങള്‍ നടത്തിയത് ചാഹറിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചിരുന്നു. ഇതു തന്നെയാണ് ലേലത്തില്‍ കണ്ടത്. എന്നാല്‍ ലേലത്തില്‍ 14 കോടി ചാഹറിനു നല്‍കിയത്. ഇത്രയും തുക താരത്തിനായി ചെലവഴിച്ചത് അബദ്ധമായിരുന്നുവെന്നതിന്റെ കാരണങ്ങള്‍ അറിയാം.

ചാഹറിനെ ബാറ്റിങില്‍ വിശ്വസിക്കാമോ?

ചാഹറിനെ ബാറ്റിങില്‍ വിശ്വസിക്കാമോ?

അടുത്തിടെ മാത്രമാണ് ദീപക് ചാഹര്‍ ബാറ്റിങിലും ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്തിയതെന്നു കാണാം. അതുകൊണ്ടു തന്നെ ഓള്‍റൗണ്ടര്‍മാരുടെ ഗണത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നത് സംശയമാണ്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ ഫിഫ്റ്റിയും വിന്‍ഡീസുമായുള്ള മൂന്നാം ഏകദിനത്തിലും 30 പ്ലസ് സ്‌കോറുമാണ് ചാഹറിനു ഓള്‍റൗണ്ടര്‍ പരിവേഷം നല്‍കിയത്.
എന്നാല്‍ സിഎസ്‌കെയ്ക്കു ഒരു ഓള്‍റൗണ്ടറായി താരത്തെ പരിഗണിക്കാവുമോയെന്നുറപ്പില്ല.

3

മാത്രമല്ല സിഎസ്‌കെയില്‍ എട്ടാം നമ്പറിനു മുകളില്‍ ചാഹര്‍ ബാറ്റ് ചെയ്യുമോയെന്ന കാര്യവും സംശയമാണ്. ടി20യില്‍ 12.47 ആണ് ചാഹറിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 129.86ഉം ആണ്. 115 മല്‍സരങ്ങളില്‍ ഒരേയൊരു ഫിഫ്റ്റിയാണ് ചാഹര്‍ നേടിയത്. 29 കാരനായ അദ്ദേഹം ഓള്‍റൗണ്ടറുടെ പാതയില്‍ തന്നെയാണ്. പക്ഷെ ഇയൊരു ഘട്ടത്തില്‍ ചാഹറിനെ ഓള്‍റൗണ്ടമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് നേരത്തേയായിപ്പോവും.

കഴിഞ്ഞ സീസണില്‍ സ്ഥിരതയില്ല

കഴിഞ്ഞ സീസണില്‍ സ്ഥിരതയില്ല

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ നോക്കിയാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മുഴുവന്‍ മല്‍സരങ്ങളിലും കളിച്ച താരമാണ് ദീപക് ചാഹര്‍. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളിലാണ് ശ്രദ്ധേയമായ പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ നാലു വിക്കറ്റ് വീഴ്ത്തിയതൊഴിച്ചാല്‍ ഒരു മല്‍സരത്തില്‍ മാത്രമേ രണ്ടിനു മുകൡ വിക്കറ്റുകള്‍ ചാഹര്‍ നേടിയിട്ടുള്ളൂ. എട്ടു മല്‍സരങ്ങളില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്ന താരം ഒമ്പതു തവണ 30ന് മുകളില്‍ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

5

പവര്‍പ്ലേയില്‍ മൂവ്‌മെന്റ് ലഭിക്കാതിരുന്നപ്പോഴെല്ലാം ചാഹര്‍ പതറിയിട്ടുണ്ട്. ധോണി മധ്യ ഓവറുകളിലും ഡെത്ത് ഓവറിലുമെല്ലാം താരത്തെ ഉപയോഗിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ല. കഴിഞ്ഞ സീസണില്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ചാഹറായിരുന്നെങ്കില്‍ 14 കോടി ഈ ലേലത്തില്‍ ചെലവഴിച്ചത് കുഴപ്പമില്ലായിരുന്നു. 14 വിക്കറ്റുകളും ഒരുല വിക്കറ്റുമാണ് താരത്തിനു കഴിഞ്ഞ സീസണില്‍ നേടിയത്.

പവര്‍പ്ലേയ്ക്കു ശേഷം?

പവര്‍പ്ലേയ്ക്കു ശേഷം?

പവര്‍പ്ലേ ഓവറുകളിലാണ് സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ദീപക് ചാഹറിനെ പ്രധാനമായും ഉപയോഗിക്കാറുള്ളത്. ചാഹറിന്റെ വേഗത പലപ്പോഴും 130കളിലാണ്. മാത്രമല്ല യോര്‍ക്കറുകളെറിയാന്‍ അത്ര മിടുക്കനുമല്ല. പലപ്പോഴും കട്ടറുകള്‍, നക്ക്ള്‍ ബോളുകള്‍, സ്ലോ ബോളുകള്‍ എന്നിവയാണ് മധ്യ ഓവറുകളില്‍ പരീക്ഷിക്കാറുള്ളത്. ഇതാവട്ടെ എതിര്‍ ബാറ്റര്‍മാര്‍ക്കു വലിയ കുഴപ്പങ്ങളും സൃഷ്ടിക്കാറില്ല.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ആവേശ് ഖാന്‍ എന്നിവരെപ്പോലെ കളിയുടെ വിവിധ ഘട്ടങ്ങളില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്ക് ചാഹറിനില്ല. അതുകൊണ്ടു തന്നെ ലേലത്തില്‍ 14 കോടി മുടക്കിയ ചെന്നൈയുടെ തീരുമാനം അബദ്ധമായോയെന്നു സംശയിക്കേണ്ടി വരും.

Story first published: Saturday, February 12, 2022, 22:34 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+