Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എന്തുകൊണ്ട് ഹംഗര്‍ഗേക്കര്‍ക്ക് ഒരവസരം പോലും നല്‍കിയില്ല ? കാരണം പറഞ്ഞ് ധോണി

1

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റവും വലിയ നാണക്കേട് നേരിട്ട സീസണായാണ് 15ാം സീസണ്‍ കടന്ന് പോകുന്നത്. 14 മത്സരത്തില്‍ 10ലും തോറ്റ സിഎസ്‌കെയ്ക്ക് ഇത്തവണ ഒമ്പതാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചില സുപ്രധാന താരങ്ങളുടെ പരിക്കും സീനിയര്‍ താരങ്ങളുടെ മോശം ഫോമും സിഎസ്‌കെയെ പിന്നോട്ടടിച്ച കാരണങ്ങളാണ്. ഇത്തവണ സിഎസ്‌കെ പല താരങ്ങളെയും പരീക്ഷിച്ചെങ്കിലും അണ്ടര്‍ 19 ലോകകപ്പ് ഹീറോ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ക്ക് ഒരവസരം പോലും നല്‍കിയില്ല.

ഇത്തവണ ആരാധകര്‍ അവസരം നല്‍കണമെന്ന് കൂടുതല്‍ ആവിശ്യപ്പെട്ട താരങ്ങളിലൊരാളാണ് യുവ പേസ് ഓള്‍റൗണ്ടര്‍. എന്നാല്‍ നെറ്റ്‌സില്‍ പരിശീലനം തകൃതിയായി നടന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സിഎസ്‌കെ ഹംഗര്‍ഗേക്കറെ പരിഗണിച്ചില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഹംഗര്‍ഗേക്കറെ പരിഗണിക്കാത്തതെന്ന് സിഎസ്‌കെ നായകന്‍ എംഎസ് ധോണി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

1

വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണ് അവനെന്നും ചില മേഖലകളില്‍ കൂടി മെച്ചപ്പെടാനുണ്ടെന്നും അടുത്ത സീസണില്‍ തീര്‍ച്ചയായും അവസരമുണ്ടാവുമെന്നുമാണ് ധോണി പറഞ്ഞത്. 'ഹംഗര്‍ഗേക്കര്‍ നല്ല വേഗവും ബൗണ്‍സുമുള്ള മികച്ചൊരു ബൗളറാണ്. എന്നാല്‍ മറ്റ് മേഖലകള്‍ കൂടി മെച്ചപ്പെടേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരണം എന്നാല്‍ അവര്‍ക്ക് സ്വയം തയ്യാറെടുക്കാന്‍ ആവിശ്യത്തിന് അവസരം നല്‍കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ അവന്‍ കാത്തിരിക്കേണ്ടതായുണ്ട്'- ധോണി പറഞ്ഞു.

പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ അവസാന അണ്ടര്‍ 19 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനമാണ് ഹംഗര്‍ഗേക്കര്‍ കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ലോകകപ്പില്‍ അദ്ദേഹം വീഴ്ത്തിയത്. തുടര്‍ച്ചയായി 140 പ്ലസ് വേഗം ഇതിനോടകം ഹംഗര്‍ഗേക്കര്‍ക്കുണ്ട്. മധ്യനിരയില്‍ അടിച്ചുതകര്‍ത്തു കളിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരേ 17 പന്തില്‍ 39 റണ്‍സ് നേടി താരം കൈയടി നേടിയിരുന്നു. ലോകകപ്പില്‍ 28 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സുകളാണ് പറത്തിയത്.

2

ഫിനിഷര്‍ റോളില്‍ സിഎസ്‌കെയ്ക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് ഹംഗര്‍ഗേക്കര്‍. എംഎസ് ധോണി അടുത്ത സീസണോടെ പടിയിറങ്ങും. രവീന്ദ്ര ജഡേജ ടീമുമായി തെറ്റിനില്‍ക്കുന്നതിനാല്‍ അടുത്ത സീസണില്‍ ഒപ്പമുണ്ടാവുമോയെന്നത് കണ്ടറിയണം. ഈ സാഹചര്യത്തില്‍ സിഎസ്‌കെയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഹംഗര്‍ഗേക്കര്‍.

എന്നാല്‍ അനുഭവസമ്പത്തിന്റെ കുറവ് ഹംഗര്‍ഗേക്കര്‍ക്കുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും കളിക്കാത്ത ഹംഗര്‍ഗേക്കര്‍ക്ക് വളരാന്‍ സമയം നല്‍കേണ്ടതായുണ്ട്. സിഎസ്‌കെ പോലൊരു മികച്ച ടീമിനൊപ്പം ഹംഗര്‍ഗേക്കര്‍ക്ക് കളിക്കാന്‍ അവരുടെ ശൈലിയോട് പൊരുത്തപ്പെടേണ്ടതായുണ്ട്. 19കാരനായ താരത്തിന് മുന്നില്‍ വലിയ കരിയറുള്ളതിനാല്‍ ക്ഷമയോടെ കാത്ത് നിന്ന് അടുത്ത സീസണിനായി തയ്യാറെടുക്കുകയാണ് ഹംഗര്‍ഗേക്കര്‍ ചെയ്യേണ്ടത്.

3

അടുത്ത സീസണില്‍ സിഎസ്‌കെയ്ക്കായി ധോണി കളിക്കുമോയെന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ആയിരിക്കുകയാണ്. അടുത്ത സീസണിലും കളിക്കുമെന്നാണ് ധോണി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ധോണി കളിക്കാതിരുന്നാല്‍ സിഎസ്‌കെയ്ക്ക് നായകനില്ലാത്ത അവസ്ഥ വരും. അടുത്ത സീസണ്‍ ധോണിയുടെ അവസാന സീസണായി മാറുമെന്നുറപ്പാണ്. ഇതിന് മുന്നോടിയായി അടുത്ത സീസണില്‍ നായകനാവാന്‍ കെല്‍പ്പുള്ള താരത്തെ സിഎസ്‌കെ ടീമിലേക്കെത്തിക്കേണ്ടതായുണ്ട്.

നിലവില്‍ ഒട്ടുമിക്ക മികച്ച നായകന്മാരും മറ്റ് ടീമുകളോടൊപ്പമാണുള്ളത്. ബെന്‍ സ്റ്റോക്‌സാണ് നിലവില്‍ പുറത്തുള്ളവരില്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്ന ഭാവി നായകന്‍. എന്നാല്‍ വിദേശ താരത്തിലേക്ക് സിഎസ്‌കെ പോകുമോ അതോ റുതുരാജ് ഗെയ്ക് വാദിനെ നായകനാക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്തായാലും അടുത്ത സീസണില്‍ സിഎസ്‌കെയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, May 21, 2022, 12:09 [IST]
Other articles published on May 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+