IPL 2022: ധോണി ബാറ്റില്‍ ചവയ്ക്കുന്നത് എന്തിന്? കാരണം ചൂണ്ടിക്കാട്ടി മിശ്ര
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുുമുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ബാറ്റില്‍ ചവയ്ക്കുന്നതായി കാണപ്പെട്ടിരുന്നു. ഇതാദ്യമായിട്ടല്ല ധോണി ഈ തരത്തില്‍ അദ്ദേഹം ബാറ്റില്‍ ചവയ്ക്കുന്നതായി കാണുന്നത്. പലപ്പോഴും ഡഗൗട്ടിലും ഡ്രസിങ് റൂമിലുമെല്ലാം വച്ച് ധോണി ഈ തരത്തില്‍ ബാറ്റില്‍ കടിക്കുന്നതും ചവയ്ക്കുന്നതും ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ട്.
എന്തായിരിക്കാം ഇതിനു കാരണമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ ഇപ്പോഴിതാ ധോണി ഈ തരത്തില്‍ വിചിത്രമായി ചെയ്യാനുള്ള കാരണമെന്താണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ കൂടിയായ അമിത് മിശ്ര. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

എംഎസ് ധോണി എന്തുകൊണ്ടായിരിക്കാം ബാറ്റിങിനു മുമ്പ് ബാറ്റില്‍ കടിക്കുകയും ചവയ്ക്കുകയെന്നും ചെയ്യുന്നതെന്നു നിങ്ങള്‍ക്കു അദ്ഭുതം തോന്നുന്നുണ്ടാവും. ബാറ്റിലുള്ള ടേപ്പുകള്‍ നീക്കുന്നതിനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ബാറ്റ് വളരെ ക്ലീനായിരിക്കണമെന്ന് ധോണിക്കു നിര്‍ബന്ധമുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ ഒരു ചെറിയ കഷണം ടേപ്പോ, നൂലോ പോലും പുറത്തുവരുന്നത് നിങ്ങള്‍ കാണില്ലെന്നും അമിത് മിശ്ര ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഞായറാഴ്ച നടന്ന കളിയില്‍ ഫിനിഷറുടെ റോളില്‍ ഒരിക്കല്‍ക്കൂടി എംഎസ് ധോണി കസറിയിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം വെറും എട്ടു ബോളില്‍ 21 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും ഇതിലുള്‍പ്പെട്ടിരുന്നു. 262.5 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ധോണി റണ്‍സ് വാരിക്കൂട്ടിയത്.
രവീന്ദ്ര ജഡേജയില്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി തിരികെയെടുത്ത ശേഷം ധോണിക്കു കീഴില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും സിഎസ്‌കെ ജയിച്ചിട്ടുണ്ട്. ഡിസിക്കെതിരായ അവസാന കളിയില്‍ 91 റണ്‍സിന്റെ വമ്പന്‍ ജയമാണ് സിഎസ്‌കെ ആഘോഷിച്ചത്. മൂന്നു മല്‍സങ്ങള്‍ സീസണില്‍ ബാക്കിനില്‍ക്കെ സിഎസ്‌കെയ്ക്കു വളരെ നേരിയ പ്ലേഓഫ് സാധ്യത ഇപ്പോഴുമുണ്ട്.

ഡല്‍ഹിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 208 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലും ഫിഫ്റ്റിയടിച്ച ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയാണ് സിഎസ്‌കെയുടെ ഹീറോയായത്. 87 റണ്‍സുമായി താരം ടോപ്‌സ്‌കോററായി മാറി. വെറും 49 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെടെയണിത്. റുതുരാജ് ഗെയ്ക്വാദ് 41ഉം ശിവം ദുബെ 32ഉം ധോണി 21ഉം റണ്‍സെടുത്തു. ഡല്‍ഹിക്കു വേണ്ടി ആന്റിച്ച് നോര്‍ക്കിയ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദിനു രണ്ടു വിക്കറ്റുകളും ലഭിച്ചും.

റണ്‍ചേസില്‍ ചെന്നൈയ്ക്കു ഒരിക്കല്‍പ്പോലും ഭീഷണിയുയര്‍ത്താനാവാതെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരാജയത്തിലക്കു കൂപ്പുകുത്തിയത്. 17.4 ഓവറില്‍ വെറും 117 റണ്‍സിനു ഡിസി പുറത്തായി. 11ാം ഓവറില്‍ ഏഴു വിക്കറ്റിനു 87 റണ്‍സിലേക്കു വീണ ഡിസിക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.
ഡിസി നിരയില്‍ ഒരാള്‍പ്പോലും 25ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. 25 റണ്‍സെടുത്ത മിച്ചെല്‍ മാര്‍ഷാണ് ടോപ്‌സ്‌കോറര്‍. ശര്‍ദ്ദുല്‍ ടാക്കൂര്‍ (24), നായകന്‍ റിഷഭ് പന്ത് (21), ഡേവിഡ് വാര്‍ണര്‍ (19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ചെന്നൈയ്ക്കായി മോയിന്‍ അലി മൂന്നും മുകേഷ് ചൗധരി, സിമ്രന്‍ജീത്ത് സിങ്, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ടും വിക്കറ്റുകളെടുത്തു. കോണ്‍വേയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications