IPL 2022: എന്തുകൊണ്ട് ഏഴാം നമ്പര്‍ ജഴ്‌സി ? കാരണം 'സിമ്പിള്‍', വെളിപ്പെടുത്തി എംഎസ് ധോണി

സൂറത്ത്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണയും ചാമ്പ്യന്‍ നിരയുമായി എത്തുന്ന സിഎസ്‌കെ കപ്പ് നിലനിര്‍ത്താമെന്ന സജീവ പ്രതീക്ഷയിലാണ്. അവസാന സീസണിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളെയും ഇത്തവണയും സിഎസ്‌കെ ഒപ്പം കൂട്ടിയിട്ടുണ്ട്.
എംഎസ് ധോണി തന്നെയാണ് ഇത്തവണയും സിഎസ്‌കെയുടെ വജ്രായുധം. ധോണിയെന്നത് ലോകമെങ്ങും വലിയ ആരാധക പിന്തുണയുള്ള ബ്രാന്റാണ്. ധോണിയെപ്പോലെ തന്നെ ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സിക്കും വലിയ ആരാധക പിന്തുണയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സിആര്‍7 ബ്രാന്റ് പോലെ തന്നെയാണ് ധോണിയുടെ ഏഴാ നമ്പര്‍ ബ്രാന്റും. ഏഴാം നമ്പറിലാണ് ധോണി ഇന്ത്യക്കായും സിഎസ്‌കെയ്ക്കായെല്ലാം കളിക്കുന്നത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ഏഴാം നമ്പര്‍ ജഴ്‌സി ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എംഎസ് ധോണി. അതിന്റെ പിന്നില്‍ വലിയ രഹസ്യങ്ങളൊന്നുമില്ലെന്നും ലളിതമായ കാരണം മാത്രമാണുള്ളതെന്നുമാണ് ധോണിയുടെ വെളിപ്പെടുത്തല്‍. ' കൂടുതല്‍ ആളുകളും വിശ്വസിക്കുന്നത് ഭാഗ്യനമ്പറായതുകൊണ്ടാണ് ഞാന്‍ ഏഴാം നമ്പര്‍ ഉപയോഗിക്കുന്നതെന്നാണ്. എന്നാല്‍ ഞാന്‍ ഏഴാം നമ്പര്‍ ഉപയോഗിക്കാന്‍ ലളിതമായ കാരണം മാത്രമാണുള്ളത്. ഞാന്‍ ജനിച്ചത് ജൂലൈ ഏഴിനാണ്. അതായത് ഏഴാം മാസത്തിലെ ഏഴാം തീയ്യതി. അതാണ് ഏഴാം നമ്പര്‍ തിരഞ്ഞെടുക്കാന്‍ കാരണം' -ഇന്ത്യ സിമന്റ്‌സ് സംഘടിപ്പിച്ച അഭിമുഖത്തില്‍ ധോണി തുറന്ന് പറഞ്ഞു.

ഏഴ് ഹൃദയത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന നമ്പറാണെന്നും ധോണി പറഞ്ഞു. 'ഏഴ് എന്നത് നൂട്രല്‍ നമ്പറാണെന്ന് ഒരുപാട് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുതന്നില്ലെങ്കിലും നിങ്ങള്‍ക്ക് നിര്‍ഭാഗ്യവും തരില്ല. അതും എന്നെ ഏഴിലേക്ക് ആകര്‍ഷിക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഞാന്‍ നമ്പറില്‍ അമിതമായി വിശ്വസിക്കുന്ന താരമല്ല. എന്നാല്‍ ഏറെ നാളുകളായി എന്റെയൊപ്പം ഉള്ള നമ്പറെന്ന നിലയില്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഏഴാം നമ്പര്‍'- ധോണി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏഴാം നമ്പറിന് ഇത്രയും പ്രാധാന്യം ലഭിച്ചത് അത് ധോണി അണിഞ്ഞപ്പോഴാണെന്ന് പറയാം. സിഎസ്‌കെയിലും ധോണിയുടെ ഏഴാം നമ്പര്‍ ട്രന്റാണ്. ഇത് ധോണിയുടെ ലക്കി നമ്പറാണെന്നാണ് പൊതുവേ എല്ലാവരും കരുതുന്നതെങ്കിലും അതിലുപരിയായി ജന്മദിനത്തിന്റെ തീയ്യതി ധോണി ജഴ്‌സി നമ്പറായി ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.

ഇത്തവണ ധോണിയുടെ അവസാന ഐപിഎല്‍ സീസണാവാനും സാധ്യതകളേറെയാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് ഇനിയും കളി തുടരുകയെന്നത് ഏറെക്കുറെ പ്രയാസമാണ്. അടുത്ത സീസണില്‍ സിഎസ്‌കെയുടെ മെന്റര്‍ റോളില്‍ ധോണിയെ കാണാനായേക്കും. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ ഇനിയും തുടരുക ബുദ്ധിമുട്ടാണ്. ചെന്നൈയില്‍ കളിച്ച് വിരമിക്കുകയാണ് ആഗ്രഹമെന്ന് ധോണി തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ മുംബൈയിലും പൂനെയിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതിനാല്‍ ആ ആഗ്രഹം നടന്നേക്കില്ല.

15ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം-നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications