
ചെന്നൈ ടീമിന്റെ മോശം പ്രകടനം കാരണമാണ് ജഡ്ഡു ക്യാപ്റ്റന്‍സി വേണ്ടെന്നു വച്ചത്. എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ സിഎസ്‌കെയ്ക്കു വിജയിക്കാനായിട്ടുള്ളൂ. ഇതോടെ ബാക്കിയുള്ള ആറു മല്‍സരങ്ങളും സിഎസ്‌കെയ്ക്കു നിര്‍ണായകമായിരിക്കുകയാണ്. പ്ലേഓഫിലെത്തണമെങ്കില്‍ ഇവയിലെല്ലാം സിഎസ്‌കെയ്ക്കു ജയിച്ചേ തീരൂ.

ക്യാപ്റ്റനെന്ന നിലയില്‍ ചെന്നൈയ്ക്കു വേണ്ടി ഒരു തരത്തിലും തിളങ്ങാന്‍ രവീന്ദ്ര ജഡേജയ്ക്കായില്ല. ടീമിനെ പ്രചോദിപ്പിക്കാനോ മുന്നില്‍ നിന്നു നയിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. മാത്രമല്ല ക്യാപ്റ്റന്‍സി ജഡ്ഡുവിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. ബാറ്റിങിലും ബൗളിങിലും പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ ജഡ്ഡുവിനായില്ല.
112 റണ്‍സും അഞ്ചു വിക്കറ്റുകളുമായിരുന്നു അദ്ദേഹത്തിനു നേടാനായത്. മെഗാലേലത്തിനു മുമ്പ് സിഎസ്‌കെ ഏറ്റവുമുയര്‍ന്ന തുക മുടക്കി നിലനിര്‍ത്തിയത് ജഡേജയെയായിരുന്നു. 16 കോടിയാണ് അദ്ദേഹത്തിനായി സിഎസ്‌കെയ്ക്കു ചെലവായത്. ധോണിക്കു 12 കോടിയായിരുന്നു സിഎസ്‌കെ മുടക്കിയത്.

സിഎസ്‌കെ വാര്‍ത്താക്കുറിപ്പിലൂടെയാണ് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സി എംഎസ് ധോണിക്കു കൈമാറിയ കാര്യം ലോകത്തെ അറിയിച്ചത്. സ്വന്തം ഗെയിമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സി ഒഴിയുകയാണ്. സിഎസ്‌കെയെ നയിക്കാന്‍ എംഎസ് ധോണിയോടു അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ താല്‍പ്പര്യം പരിഗണിച്ച് ധോണി ഇതു അംഗീകരിക്കുകയും ജഡേജയെ സ്വന്തം ഗെയിമില്‍ ശ്രദ്ധിക്കാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് സിഎസ്‌കെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം, ധോണിയെ വീണ്ടും സിഎസ്‌കെയുടെ ക്യാപ്‌നാക്കിയതില്‍ ഫാന്‍സ് ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് സിഎസ്‌കെയുടെ തീരുമാനത്തില്‍ സന്തോഷവും ആവേശവും പ്രകടിപ്പിച്ചത്. വൗ, ഇതു വരുന്നത് കണ്ടിരുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍ ട്വീറ്റ് ചെയ്തത്.

രവീന്ദ്ര ജഡേജയുടേത് വളരെ നല്ല തീരുമാനമാണ്. പക്ഷെ ഇതെടുക്കാന്‍ അല്‍പ്പം വൈകിപ്പോയെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ഓണ്‍ഫീല്‍ഡ് പെര്‍ഫോമന്‍സില്‍ രവീന്ദ്ര ജഡേജയെ നമുക്കു തിരിച്ചു കിട്ടുകയാണെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷെ ഈ സീസണിലേക്കു മാത്രം അദ്ദേഹത്തിനു നായകസ്ഥാനം ധോണി നല്‍കിയതിലും താന്‍ സന്തോഷവാനാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

വിരാട് കോലി വീണ്ടും റണ്‍സ് നേടാന്‍ തുടങ്ങിയിരിക്കുന്നു. എംഎസ്ഡി ക്യാപ്റ്റനായി തിരിച്ചുവന്നിരിക്കുന്നു. അടുത്തതെന്ത്? മുംബൈ ഇന്ത്യന്‍സ് ഇന്നു രാത്രിയില്‍ ജയിക്കുമോയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
കെജിഎഫ് 2വിലെ ഹിറ്റായ ഒരു ഡയലോഗിനൊപ്പമായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്. ക്യാപ്റ്റന്‍സി ക്യാപ്റ്റന്‍സി, എനിക്കത് ഇഷ്ടമാണ്. പക്ഷെ ഞാന്‍ അതു ഒഴിവാക്കും. എന്നാല്‍ ക്യാപറ്റ്ന്‍സിക്കു തന്നെ ഇഷ്ടമാണെന്നായിരുന്നു ഒരു ട്വീറ്റ്. ലെറ്റ്‌സ് ഗോ... ധോണി വീണ്ടും ക്യാപ്റ്റനായിരിക്കുന്നു.... എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി വീണ്ടും കാണാന്‍ കാത്തിരിക്കാന്‍ കഴിയില്ല. ഒരു യൂസര്‍ പ്രതികരിച്ചത്.


Click it and Unblock the Notifications











