Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ x കെകെആര്‍ ഉദ്ഘാടന മല്‍സരം- ആരു ജയിക്കും? പ്രവചനം ഇങ്ങനെ

ഐപിഎല്ലിന്റെ 15ാം സീസണ്‍ കൈയെത്തുംദൂരത്തെത്തി നില്‍ക്കുകയാണ്. ശനിയാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിനു തുടക്കമാവുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം തുടങ്ങുന്നത്. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ എംഎസ് ധോണിയുടെ സിഎസ്‌കെ വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നതെങ്കില്‍ പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ കെകെആറും ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ സീസണിലെ ഫൈനലിലും സിഎസ്‌കെയും കെകെആറുമായിരുന്നു കൊമ്പുകോര്‍ത്തത്. അന്നു കെകെആറിനെ കെട്ടുകെട്ടിച്ച് സിഎസ്‌കെ നാലാം കിരീടം സ്വന്തമാക്കുകയായിരുന്നു. ഇത്തവണ സിഎസ്‌കെയോടു കെകെആര്‍ കണക്കുതീര്‍ക്കുമോ? അല്ലെങ്കില്‍ സിഎസ്‌കെ തന്നെ വിജയമാവര്‍ത്തിക്കുമോ? കളിയെക്കുറിച്ചുള്ള പ്രിവ്യു, പ്രവചനം എന്നിവ അറിയാം.

1

സിഎസ്കെഎല്ലായ്‌പ്പോഴും സുരക്ഷിതമായ ഒരു ടെംപ്ലേറ്റ് ഉപയോഗിച്ചാണ് കളിക്കുന്നത്. കഴിഞ്ഞ സീസണ്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. സീസണിന്റെ ആദ്യപാദത്തില്‍ 7.5 റണ്‍സായിരുന്നു 20 ഓവറില്‍ അവരുടെ ശരാശരി. പവര്‍പ്ലേയില്‍ 7.16 റണ്‍റേറ്റും 46.07 ശരാശരിയുമായിരുന്നു അവരുടേത്. 7-11 വരെയുള്ള ഓവറുകളില്‍ സിഎസ്‌കെയുടെ ശരാശരി 40.87ഉം ശരാശരി 7.66 ഉം ആയിരുന്നു. പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ സിഎസ്‌കെ കൂടുതല്‍ അഗ്രസീവായി കളിച്ചു. 12-16 ഓവറുകളില്‍ 11.7 എന്ന റണ്‍റേറ്റിലണ് അവര്‍ സ്‌കോര്‍ ചെയ്തത്. ശരാശരി 31.67 ആയിരുന്നു.

2

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ സീണില്‍ അവര്‍ക്കു ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചില്ല. ആഗ്രഹിച്ചതു പോലെ സ്‌കോറിങ് റേറ്റ് ഉയര്‍ത്താനും അവര്‍ക്കായില്ല. ഒന്നു മുതല്‍ ആറു വരെയുള്ള ഓവറുകളില്‍ 7.47 ഇക്കോണമി റേറ്റും 7-11 വരെ 7.32ഉം 12-16 വരെ 8.11ഉം 17-20 വരെ 7.43ഉം ഇക്കോണമി റേറ്റുമായിരുന്നു കെകെആറിന്റേത്.

നിര്‍ണായക താരങ്ങള്‍

നിര്‍ണായക താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിര്‍ണായക താരങ്ങള്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദും ഓപ്പണര്‍ മോയിന്‍ അലിയുമാണ്. കഴിഞ്ഞ സീസണില്‍ 635 റണ്‍സുമായി സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് റുതുരാജ്. ഇന്നിങ്‌സിന്റ ആദ്യ പകുതിയില്‍ സ്ഥിരതയോടെ കളിച്ച താരം രണ്ടാംപകുതിയില്‍ ആഞ്ഞടിക്കുകയും ചെയ്തു.
പവര്‍പ്ലേയില്‍ ഇടംകൈയന്‍ പേസര്‍മാരെ ഉപയോഗിച്ച് ആക്രമിക്കുകയാണ് റുതുരാജിനെ വീഴ്ത്താനുള്ള ഏറ്റവും നല്ല തന്ത്രം.

4

അവര്‍ക്കെതിരേ വെറും 11 ആണ് താരത്തിന്റെ ശരാശരി. 52.9 ശതമാനം ഡോട്ട് ബോളുകളുമുണ്ട്. കൂടാതെ വലംകൈയന്‍ പേസര്‍മാരെക്കൊണ്ടും റുതുരാജിനെ സമ്മര്‍ദ്ദത്തിലാക്കാം. കൂടാതെ വലംകൈയന്‍ ലെഗ് സ്പിന്നറെക്കൊണ്ട് ബൗള്‍ ചെയ്തു റുതുരാജിനെ പിടിച്ചുകെട്ടാം. തുടക്കത്തില്‍ അദ്ദേഹത്തെ പുറത്താക്കാനായില്ലെങ്കില്‍ പിന്നീട് പിടിച്ചുകെട്ടുക ദുഷ്‌കരമാണ്. ഏതു തരം ബൗളിങിനെയും റുതുരാജ് തല്ലിച്ചതയ്ക്കും.

5

മോയിന്‍ അലി കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറിലാണ് കളിച്ചത്. ഈ പൊസിഷനില്‍ താരം ക്ലിക്കാവുകയും ചെയ്തു. അതിവേഗം റണ്‍സ് അടിച്ചെടുത്ത് റണ്‍റേറ്റ് ഉയര്‍ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. സ്പിന്നര്‍മാര്‍ക്കെതിരേയായിരുന്നു അലി കൂടുതല്‍ അപകടകാരിയായത്. അവര്‍ക്കെതിരേ അനായാസം റണ്‍സ് അടിച്ചുകൂട്ടി. അതുകൊണ്ടു തന്നെ അലി ക്രീസിലെത്തിയാലുടന്‍ പേസര്‍മാരെ നിയോഗിച്ച് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കണം. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നെ അലിയെ തടയുക എളുപ്പമാവില്ല.

6

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ടു നിര്‍ണായക താരങ്ങള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലുമാണ്. ആംഗറുടെ റോളില്‍ തിളങ്ങാന്‍ ശ്രേയസിനു സാധിക്കും. വളരെ പതിയെ ഇന്നിങ്‌സ് തുടങ്ങുന്ന രീതിയാണ് ശ്രേയസിന്റേത്. പ്രത്യേകിച്ചും പേസ് ബൗളിങിനെ നേരിടാനാണ് അദ്ദേഹം വിഷമിക്കാറുള്ളത്. സ്പിന്നര്‍മാരെ അനായാസം നേരിടുകയും ചെയ്യും. ശ്രേയസ് ക്രീസിലെത്തിയാലുടന്‍ മികച്ച പേസര്‍മാരെ കൊണ്ടു വന്ന് ആക്രമിക്കാനായിരിക്കണം സിഎസ്‌കെ ശ്രമിക്കേണ്ടത്.

7

ടി20യിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളാണ് റസ്സല്‍. പക്ഷെ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ വളരെ ബുദ്ധിമുട്ട് നേരിടുന്ന താരമാണ് അദ്ദേഹം. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്ന റസ്സലിനെ ഈ ആയുധമുപയോഗിച്ചു തന്നെ സിഎസ്‌കെയ്ക്കു തുടക്കത്തില്‍ തന്നെ വീഴ്ത്താം.

ടോസ്, ബാറ്റിങ് പ്രവചനം

ടോസ്, ബാറ്റിങ് പ്രവചനം

മുംബൈയിലെ വാംഖഡെയിലെ ഉദ്ഘാടന മല്‍സരത്തില്‍ ടോസ് ലഭിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കുമെന്നാണ് പ്രവചനം. കാരണം രണ്ടാമത് ബാറ്റിങ് ഇവിടെ കുറേക്കൂടി എളുപ്പമായിരിക്കും. ഗ്രൗണ്ടിന്റെ വലിപ്പക്കുറവും മഞ്ഞുവീഴ്ചയുമെല്ലാം ബാറ്റര്‍മാര്‍ക്കു രണ്ടാമിന്നിങ്‌സില്‍ അനുകൂല ഘടകമാണ്.
സിഎസ്‌കെയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ ആദ്യ ആറോവറില്‍ 48 മുതല്‍ 53 റണ്‍സെടുക്കും. ആദ്യ 10 ഓവറില്‍ 80-85 റണ്‍സെടുത്തും. 20 ഓവറില്‍ 165-170 റണ്‍സായിരിക്കും സ്‌കോര്‍ ചെയ്യുക. ഇനി കെകെആറാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ ആറോവറില്‍ 50-55 റണ്‍സും 10 ഓവറില്‍ 75-80 റണ്‍സും 20 ഓവറില്‍ 155-160 റണ്‍സുമായിരിക്കും നേടുന്നത്.

കളി സിഎസ്‌കെ ജയിക്കും

കളി സിഎസ്‌കെ ജയിക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മല്‍സരത്തിലെ വിജയികളെക്കുറിച്ച് പ്രവചിക്കുകയാണെങ്കില്‍ കളി സിഎസ്‌കെ ജയിക്കും. 80 ശതാനവും സിഎസ്‌കെയ്ക്കാണ് വിജയസാധ്യക. കെകെആര്‍ ജയിക്കാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, മോയിന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ആദം മില്‍നെ, ഡ്വയ്ന്‍ ബ്രാവോ, തുഷാര്‍ ദേശ്പാണ്ഡെ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശിവം മാവി, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Wednesday, March 23, 2022, 12:44 [IST]
Other articles published on Mar 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+