For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 10 പേരും ബാറ്റ് ചെയ്യും! 5 ഓള്‍റൗണ്ടര്‍മാര്‍, സിഎസ്‌കെ കപ്പും കൊണ്ടേ പോവൂ!- സാധ്യതാ ടീം

അഞ്ചാം കിരീടമാണ് സിഎസ്‌കെ ലക്ഷ്യമിടുന്നത്

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മറ്റു ഫ്രാഞ്ചൈസികള്‍ താരമൂല്യം നോക്കി വമ്പന്‍ താരങ്ങള്‍ക്കു പിറകെ പോയപ്പോള്‍ സിഎസ്‌കെയുടെ തന്ത്രം തീര്‍ത്തും വ്യത്യസ്തമായിരുന്നു. നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഭൂരിഭാഗം കളിക്കാരെയും തിരിച്ചുകൊണ്ടു വരികയെന്ന തന്ത്രമാണ് സിഎസ്‌കെ സ്വീകരിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ചുരുക്കം ചിലരെയൊഴികെ മറ്റുള്ളവരെല്ലാം അടുത്ത സീസണിലും സിഎസ്‌കെയോടൊപ്പം തന്നെയുണ്ടാവും.

ഫഫ് ഡുപ്ലെസി, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് സിഎസ്‌കെയ്ക്കു തിരികെയെത്തിക്കാന്‍ കഴിയാതെ പോയ പ്രമുഖര്‍. സുരേഷ് റെയ്‌നയെ തിരികെ വാങ്ങാന്‍ സിഎസ്‌കെ താല്‍പ്പര്യം പ്രകടിപ്പിച്ചതുമില്ല. അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, ദീപക് ചാഹര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരെയെല്ലാം ലേലത്തില്‍ സിഎസ്‌കെ തിരികെ വാങ്ങിയിരുന്നു. പുതിയ സീസണില്‍ സിഎസ്‌കെയുടെ ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നോക്കാം.

റുതുരാജ്

റുതുരാജ്

ലേലത്തിനു മുമ്പ് തന്നെ നിലനിര്‍ത്തി യുവ താരം റുതുരാജ് ഗെയ്ക്വാദിന്റെ ഓപ്പണിങ് പങ്കാളിയായേക്കുക ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ ബാറ്റര്‍ ഡെവന്‍ കോണ്‍വേയായിരിക്കും. കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് റുതുരാജ്. ഐപിഎല്ലില്‍ ഇതുവരെ 22 മല്‍സരങ്ങളില്‍ നിന്നായി 132.13 ശരാശരിയില്‍ താരം അടിച്ചെടുത്തത് 839 റണ്‍സാണ്. കഴിഞ്ഞ തവണ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് റുതുരാജ്.

കോണ്‍വേ

കോണ്‍വേ

കഴിഞ്ഞ സീസണില്‍ ഫഫ് ഡുപ്ലെസിയായിരുന്നു റുതുരാജിന്റെ ഓപ്പണിങ് പങ്കാളി. ഇരുവരും മല്‍സരിച്ച് റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിരുന്നു. 600ന് മുകളില്‍ റണ്‍സ് റുതുരാജിനെക്കൂടാതെ ഡുപ്ലെസിയും നേടിയിരുന്നു. പുതിയ സീസണില്‍ ഡുപ്ലെസി ആര്‍സിബിയിലേക്കു മാറിയതോടെ കോണ്‍വേയിലാണ് സിഎസ്‌കെയുടെ പ്രതീക്ഷ. അടുത്തിടെ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കോണ്‍വേ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. കിവീസിനായി 20 ടി20കളില്‍ നിന്നും 50.17 ശരാശരിയില്‍ 602 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കുമെന്നതാണ് കോണ്‍വേയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മികച്ച ബാറ്റര്‍മ മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് അദ്ദേഹം.

അലി

അലി

കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി തന്നെ വരാനിരിക്കുന്ന സീസണിലും ഈ പൊസിഷനില്‍ കളിക്കും. ലേലത്തിനു മുമ്പ് തന്നെ അലിയെ സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നപ്പോള്‍ വേണ്ടത്ര ഉപയോഗികപ്പെടാതെ പോയ താരമാണ് അദ്ദേഹം. എന്നാല്‍ സിഎസ്‌കെയിലെത്തിയതോടെ അലിയുടെ സമയം തെളിയുകയായിരുന്നു. അതിവേഗം റണ്‍സ് അടിച്ചെടുത്ത് സിഎസ്‌കെ ഇന്നിങ്‌സിനു അടിത്തറയിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബാറ്റിങിനൊപ്പം നാലോവര്‍ ബൗളിങിലും സിഎസ്‌കെയ്ക്കു മുതല്‍ക്കൂട്ടാണ് അലി.

ഉത്തപ്പ

ഉത്തപ്പ

അലിയെപ്പോലെ തന്നെ കഴിഞ്ഞ സീസണില്‍ സിഎസ്‌കെയിേേലക്കു വന്ന റോബിന്‍ ഉത്തപ്പയാവും നാലാം നമ്പറില്‍ കളിക്കുക. കഴിഞ്ഞ സീസണില്‍ അവസാന ഘട്ടത്തിലെ ചില മല്‍സരങ്ങളിലാണ് അദ്ദേഹത്തെ സിഎസ്‌കെ കളിപ്പിച്ചത്. ഇതില്‍ ഫൈനലിലായിരുന്നു ഉത്തപ്പയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കലാശക്കളിയില്‍ 15 ബോൡ 31 റണ്‍സ് താരം വാരിക്കൂട്ടി. പുതിയ സീസണിലും സിഎസ്‌കെ മധ്യനിരയിലെ പ്രധാനപ്പെട്ട താരം തന്നെയായിരിക്കും ഉത്തപ്പ.

റായുഡു

റായുഡു

വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള അമ്പാട്ടി റായുഡു പതിവുപോലെ തന്നെ അഞ്ചാം നമ്പറില്‍ കളിക്കും. 2018 മുതല്‍ അദ്ദേഹം സിഎസ്‌കെയുടെ കൂടെയുണ്ട്. കഴിഞ്ഞ സീസണുള്‍പ്പെടെ രണ്ടു തവണ സിഎസ്‌കെയോടൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവുകയും ചെയ്തു. സെഞ്ച്വറിയുള്‍പ്പെടെ സിഎസ്‌കെയ്ക്കായി നേടിയിട്ടുള്ള റായുഡുവിന് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്കുമുണ്ട്. 127.47 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന്റേത്. തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയായ റായുഡുവിനെ വിക്കറ്റ് കീപ്പറായും ഉപയോഗിക്കാം.

ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)

ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)

ആറാമനായി ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയായിരിക്കും ബാറ്റ് ചെയ്യാനെത്തുക. കഴിഞ്ഞ സീസണിലെ കിരീട വിജയത്തിനു ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും കളി തുടരാന്‍ തന്നെയാണ് തീരുമാനമെന്നു അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ബാറ്റിങില്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി ഒരു തരത്തിലുള്ള ഇംപാക്ടുമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സിക്കു ഇപ്പോഴും ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ല. ഇത്തവണ സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിക്കാനായാല്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചു ട്രോഫികളെന്ന ഓവറോള്‍ റെക്കോര്‍ഡിനൊപ്പം സിഎസ്‌കെയെത്തും.

ജഡേജ

ജഡേജ

സിഎസ്‌കെയ്ക്കു വേണ്ടി ഏഴും എട്ടും സ്ഥാനങ്ങളില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പുതുയായി ടീമിലേക്കു വന്ന മറ്റൊരു ഓള്‍റൗണ്ടര്‍ ശിവം ദുബെയുമായിരിക്കും. ടി20 ഫോര്‍മാറ്റിലെ ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് ജഡ്ഡു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങിയ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ മിടുക്ക് കാണാം. ബാറ്റിങിലൂടെ മല്‍സഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് ജഡ്ഡു. ഐപിഎല്ലില്‍ 200 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം 128.14 സ്‌ട്രൈക്ക് റേറ്റോടെ 2386 റണ്‍സ് നേടിയിട്ടുണ്ട്. ബൗളിങെടുത്താല്‍ 127 വിക്കറ്റുകളും ജഡേജ വീഴ്ത്തി. ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.

 ദുബെ

ദുബെ

ശര്‍ദ്ദുല്‍ ടാക്കൂറിന്റെ പകരക്കാരനായാണ് ദുബെയെ സിഎസ്‌കെ വാങ്ങിയിരിക്കുന്നത്. ശര്‍ദ്ദുലിനോളം ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമല്ല അദ്ദേഹം. പക്ഷെ ധോണിയെന്ന മജീഷ്യന്‍ ഏതൊരു സാധാരണ താരത്തെപ്പോലും അസാധാരണ തലത്തിലേക്കു ഉയര്‍ത്താന്‍ കേമനാണ്. അലിയെ മാറ്റിയെടുത്തതു പോലെ ദുബെയെയും ധോണി മാച്ച് വിന്നറായി മാറ്റിയെടിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഐപിഎല്ലില്‍ ഇതുവരെ 24 മല്‍സരങ്ങളില്‍ നിന്നും വെറും നാലു വിക്കറ്റുകള്‍ മാത്രമേ താരം നേടിയിട്ടുള്ളൂ. പക്ഷെ ബാറ്റിങില്‍ 120.54 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റ് ദുബെയ്ക്കുണ്ട്.

ചാഹര്‍

ചാഹര്‍

ദീപക് ചാഹര്‍, വിന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെ എന്നിവരാവും സിഎസ്‌കെയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ചാഹര്‍, ബ്രാവോ എന്നിവരും ബാറ്റിങിലും സംഭാവന ചെയ്യാന്‍ സാധിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പത്താം നമ്പര്‍ വരെ ബാറ്റിങിലും മികച്ച കളിക്കാരുള്ളത് സിഎസ്‌കെയെ അപകടകാരികളാക്കും. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്ന ചാഹറിനെ ഇത്തവണ 14 കോടിക്കാണ് സിഎസ്‌കെ തിരികെ വാങ്ങിയത്. ഐപിഎല്ലില്‍ 63 മല്‍സരങ്ങളില്‍ നിന്നും 59 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിങില്‍ 138.6 എന്ന സ്‌ട്രൈക്ക് റേറ്റുമുണ്ട്.

ബ്രാവോ

ബ്രാവോ

ചാഹറിനെപ്പോലെ സിഎസ്‌കെ തിരികെയെത്തിച്ച മറ്റൊരു താരമാണ് ബ്രാവോ. നായകന്‍ ധോണിയെപ്പോലെ തന്നെ സിഎസ്‌കെ സംഘത്തിലെ ഏറ്റവും പ്രധാനപ്പെടട് താരങ്ങളിലൊരാളാണ് അദ്ദേഹം. ഐപിഎല്ലില്‍ 151 മല്‍സരങ്ങളില്‍ നിന്നും 130.25 സ്‌ട്രൈക്ക് റേറ്റോടെ 1537 റണ്‍സ് ബ്രാവോ നേടിയിട്ടുണ്ട്. ഡെത്ത് ഓവറില്‍ വളരെ മികച്ച രീതിയില്‍ ബൗള്‍ ചെയ്യാനും അദ്ദേഹത്തിനാവും. കൂടാതെ തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് ബ്രാവോ.

മില്‍നെ

മില്‍നെ

പുതുതായി സിഎസ്‌കെ ടീമിന്റെ ഭാഗമായ മില്‍ന അതിവേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള ബൗളറാണ്. വേഗമാണ് താരത്തിന്റെ ഏറ്റവും വലിയ ആയുധം. ഐപിഎല്ലില്‍ നേരത്തേ കളിച്ചപ്പോള്‍ ഒരുപാട് റണ്‍,് വഴങ്ങിയിട്ടുണ്ടെങ്കിലും വെറും ഒമ്പത് മല്‍സരങ്ങളില്‍ മാത്രമേ മില്‍നെ ബൗള്‍ ചെയ്തിട്ടുള്ളൂ. തുടര്‍ച്ചയായി 150കിമിക്കടുത്ത് വേഗതയില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനാവും. 7.85 എന്ന മികച്ച ഇക്കോണമി റേറ്റുമുണ്ട്.

Story first published: Monday, February 14, 2022, 11:59 [IST]
Other articles published on Feb 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+