Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022:റുതുരാജിനൊപ്പം ആര് ഓപ്പണറാവും ? ഈ രണ്ട് പേരിലൊരാള്‍, നിര്‍ദേശിച്ച് ഇര്‍ഫാന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുക. മുംബൈ വാംഖഡെയിലാണ് മത്സരം. രണ്ട് ടീമിലും വലിയ മാറ്റങ്ങള്‍ ഉണ്ടെന്നതിനാല്‍ ഇത്തവണ പോരാട്ടം കടുക്കും. അവസാന സീസണിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും സിഎസ്‌കെ ഒപ്പം കൂട്ടിയെങ്കിലും ഫഫ് ഡുപ്ലെസിസിനെ തിരികെ എത്തിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല.

1

മെഗാ ലേലത്തില്‍ ഡുപ്ലെസിസിനായി സജീവമായി സിഎസ്‌കെ രംഗത്തുണ്ടായിരുന്നെങ്കിലും ഏഴ് കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡുപ്ലെസിസിനെ സ്വന്തമാക്കുകയായിരുന്നു. നിലവില്‍ ആര്‍സിബിയുടെ ക്യാപ്റ്റനാണ് ഡുപ്ലെസിസ്. സിഎസ്‌കെയില്‍ റുതുരാജ് ഗെയ്ക് വാദ് ഒരു ഓപ്പണറാണെങ്കില്‍ ഡുപ്ലെസിസിന്റെ അഭാവത്തില്‍ ആര് ഓപ്പണറാവുമെന്നത് വലിയ ചോദ്യമാണ്. അവസാന സീസണില്‍ റുതുരാജ് ഓറഞ്ച് ക്യാപ്പും ഡുപ്ലെസിസ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.

1

2021ല്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചതില്‍ ഈ കൂട്ടുകെട്ടിന്റെ പങ്ക് വളരെ വലുതായിരുന്നു. ഇപ്പോള്‍ ഡുപ്ലെസിസിന്റെ അഭാവം എങ്ങനെ നികത്തുമെന്ന ആശങ്കയിലാണ് സിഎസ്‌കെ. സിഎസ്‌കെയില്‍ റുതുരാജ് ഗെയ്ക് വാദിന്റെ ഓപ്പണിങ് പങ്കാളിയായി ഇത്തവണ ആരെ പരിഗണിക്കുമെന്ന ചോദ്യത്തിന് രണ്ട് പേരെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും കമന്റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍.

ഒന്ന് ന്യൂസീലന്‍ഡുകാരനായ ഡെവോന്‍ കോണ്‍വെയാണെങ്കില്‍ മറ്റൊരാള്‍ റോബിന്‍ ഉത്തപ്പയാണ്. രണ്ട് പേരും ഓപ്പണിങ്ങില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ' സിഎസ്‌കെയ്ക്ക് രണ്ട് പേരെ ഡുപ്ലെസിസിന് പകരക്കാരായി പരിഗണിക്കാം. ന്യൂസീലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ അവര്‍ക്കൊപ്പമുണ്ട്. കോണ്‍വേയുടെ ശൈലിക്ക് ചേരുന്ന പിച്ചുകളാണ് മുംബൈയിലേതും പൂനെയിലേതും. എന്നാല്‍ കോണ്‍വെയെ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ റോബിന്‍ ഉത്തപ്പയെ ഓപ്പണറാക്കാം.

2

ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഉത്തപ്പ. കോണ്‍വേയെ ഒഴിവാക്കി ഉത്തപ്പയെ ഓപ്പണറാക്കാന്‍ തീരുമാനിച്ചാല്‍ സ്പിന്നര്‍ മഹേഷ് തീക്ഷണയെ പരിഗണിക്കാവുന്നതാണ്. ആദം മില്‍നയെപ്പോലുള്ള താരങ്ങള്‍ പ്ലേയിങ് 11ല്‍ വേണം. കാരണം മുംബൈയിലെ പിച്ചുകളില്‍ എക്‌സ്ട്രാ പേസ് അത്യാവശ്യമാണ്. ബ്രാവോയും മോയിന്‍ അലിയും എന്തായാലും പ്ലേയിങ് 11ല്‍ ഉള്‍പ്പെടും'- ഇര്‍ഫാന്‍ പറഞ്ഞു.

3

സിഎസ്‌കെയ്ക്ക് പരിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. സ്റ്റാര്‍ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനെ 14 കോടിക്കാണ് സിഎസ്‌കെ ഇത്തവണ തിരിച്ചെത്തിച്ചത്. എന്നാല്‍ പരിക്കേറ്റ ദീപക്കിന് സീസണിലെ ഒട്ടുമിക്ക മത്സരങ്ങളും നഷ്ടമാകുമെന്നാണ് സൂചന. 15ാം സീസണ്‍ പൂര്‍ണ്ണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്. മോയിന്‍ അലിക്ക് വിസാ പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയിലേക്കെത്തുന്നത് വൈകുകയാണ്. 20 ദിവസം മുമ്പ് തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും വിസ ഇതുവരെ അനുവദിച്ചിട്ടില്ല.

4

അമ്പാട്ടി റായിഡു, റുതുരാജ് ഗെയ്ക് വാദ് എന്നിവര്‍ പരിക്കിന് ശേഷമാണ് എത്തുന്നത്. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുമോയെന്നത് കണ്ടറിയണം. സിഎസ്‌കെയെ സംബന്ധിച്ച് ഇത്തവണ വളരെ പ്രധാനപ്പെട്ടതാണ്. ഈ സീസണോടെ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ കിരീടത്തോടെ ധോണിക്ക് യാത്രയയപ്പ് നല്‍കാനാണ് ടീം ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

5

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം: എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Tuesday, March 22, 2022, 10:05 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+