Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അരങ്ങേറ്റത്തില്‍ രണ്ടു വിക്കറ്റ്, ആരാണ് സിഎസ്‌കെയെ വിറപ്പിച്ച വൈഭവ് അറോറ?

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ പുതിയൊരു താരോദയത്തിനു കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിന്റെ യുവ ഫാസ്റ്റ് ബൗളര്‍ വൈഭവ് അറോറയാണ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വരവറിയിച്ചത്. മികച്ച സ്വിങ് ബൗളിങിലൂടെ സിഎസ്‌കെ ബൗളര്‍മാര്‍ക്കു നിരന്തരം വെല്ലുവിളിയുയര്‍ത്താന്‍ താരത്തിനു സാധിച്ചു. രണ്ടു വിക്കറ്റുകളും അറോറയ്ക്കു കളിയില്‍ ലഭിച്ചിരുന്നു. നാലോവറില്‍ 21 റണ്‍സിനാണ് പേസര്‍ രണ്ടു വിക്കറ്റുകളെടുത്തത്.

1

സിഎസ്‌കെയുടെ അപടകാരിയായ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി എന്നിവരെയാണ് അറോറ പുറത്താക്കിയയത്. 10 ബോളില്‍ രണ്ടു ബൗണ്ടറികളോടെ 13 റണ്‍സെടുത്ത ഉത്തപ്പയെ പേസര്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടാമത്തെ ബോളില്‍ അലിയെ ബൗള്‍ഡാക്കുകയും ചെയ്തു.

2

ഐപിഎല്ലില്‍ ഒരുപാട് അനുഭവസമ്പത്തുള്ള പേസര്‍ സന്ദീപ് ശര്‍മയെ പുറത്തിരുത്തിയാണ് സിഎസ്‌കെയ്‌ക്കെതിരേ അറോറയെ പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഇതില്‍ പലരും നെറ്റി ചുളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉജ്ജ്വല ബൗളിങിലൂടെ തന്നെ സംശയിച്ചവര്‍ക്കു അറോറ മറുപടി നല്‍കുകയായിരുന്നു. വലം കൈയന്‍ ഫാസ്റ്റ് ബൗളറായ വൈഭവ് അറോറയെക്കുറിച്ച് കൂടുതലറിയാം.

3

1997 ഡിസംബര്‍ 14നാണ് വൈഭവ് അറോറ ജനിച്ചത്. ഇപ്പോള്‍ താരത്തിനു 24 വയസ്സാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനു വേണ്ടിയാണ് അറോറ കളിക്കുന്നത്. 2019ല്‍ സൗരാഷ്ട്രയ്‌ക്കെതിരേയായിരുന്നു ഫാസ്റ്റ് ബൗളര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡിനെതിരേയായിരുന്നു അറോറ ഹിമാചല്‍ പ്രദേശിനായി കന്നി ടി20 മല്‍സരം കളിച്ചത്.

4

2020ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ വൈഭവ് അറോറയുമുണ്ടായിരുന്നു. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം താരമുണ്ടായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന മെഗാ ലേലത്തില്‍ വലിയ ഡിമാന്റാണ് അറോറയ്ക്കു ലഭിച്ചത്. മുന്‍ ഫ്രാഞ്ചൈസി കെകെആറും താരത്തിനായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ രണ്ടു കോടി രൂപയ്ക്കു അറോറയെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.

5

നിലവില്‍ പഞ്ചാബ് കിങ്‌സിലെ ഏറ്റവും ശ്രദ്ധേയനായ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ അര്‍ഷ്ദീപ് സിങിനൊപ്പം ജൂനിയര്‍ തലം മുതല്‍ ഒരുമിച്ച് കളിച്ചിട്ടുള്ള താരമാണ് വൈഭവ് അറോറ. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമാണുള്ളത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ പോലും അറോറ ആലോച്ചിരുന്നു. പക്ഷെ താരത്തിന്റെ ബാല്യകാല കോച്ചായ രവി വര്‍മയാണ് ഇതു തടഞ്ഞത്. അദ്ദേഹത്തിന്റെ പ്രചോദനം അറോറയെ ക്രിക്കറ്റില്‍ തുടരാന്‍ പ്രേരിപ്പിരിക്കുകയും ഇപ്പോള്‍ പഞ്ചാബ് കിങ്‌സിലൂടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ത്രൂവും ലഭിച്ചിരിക്കുകയാണ്.

Story first published: Monday, April 4, 2022, 11:50 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+