
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഉദ്ഘാടന മല്‍സരത്തിലാണ് അദ്ദേഹം പ്ലെയിങ് ഇലവനിവുണ്ടായിരുന്നത്. ഈ മല്‍സരത്തിനിടെ മില്‍നേയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു വിശ്രമത്തിലായിരുന്ന പേസര്‍ ഇപ്പോള്‍ സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇതോടെ അടുത്ത മലിങ്കയെന്നു വിളിക്കപ്പെടുന്ന പതിരനയെ സിഎസ്‌കെ ടീമിലേക്കു കൊണ്ടുവന്നിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ വാങ്ങിയത്.

ശ്രീലങ്കയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗര്‍ ലസിത് മലിങ്കയുടെ വിചിത്രമായ ബൗളിങ് ആക്ഷനുമായുള്ള സാമ്യമാണ് മതീഷ പതിരന ആദ്യമായി ശ്രദ്ധിക്കപ്പെടാന്‍ കാരണം. 19 കാരനായ പേസര്‍ 2020ലെയും ഈ വര്‍ഷത്തെയും ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയ്ക്കു വേണ്ടി കളിക്കുകയും ചെയ്തിരുന്നു.
പക്ഷെ മല്‍സരപരിചയം തീരെ കുറവാണെന്നത് പതിരനയെ സംബന്ധിച്ച് ഒരു പോരായ്മയാണ്. സീനിയര്‍ തലത്തില്‍ ഇതുവരെ ഒരു ലിസ്റ്റ് എ മല്‍സരവും രണ്ടു ടി20കളും മാത്രമേ താരം കളിച്ചിട്ടുള്ളൂ. ടി20യില്‍ രണ്ടു വിക്കറ്റുകളാണ് പതിരനയ്ക്കു ലഭിച്ചത്.

വെസ്റ്റ് ഇന്‍ഡീസില്‍ ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയ്ക്കു വേണ്ടി തകര്‍പ്പന്‍ ബൗളിങായിരുന്നു മതീഷ പതിരന കാഴ്ചവച്ചത്. നാലു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. 6.16 എന്ന മികച്ച ഇക്കോണമി റേറ്റില്‍, 27.28 ശരാശരിയിലായിരുന്നു ഇത്.

കുറച്ചു കാലമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നോട്ടമിട്ടു വച്ചിരുന്ന താരം കൂടിയാണ് പതിരന. കഴിഞ്ഞ ഐപിഎല്‍ സീസണിനു മുമ്പ് പതിരനയെയും ശ്രീലങ്കയുടെ തന്നെ മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷണയെയും സിഎസ്‌കെ റിസര്‍വ് ബൗളര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തവണത്തെ ലേലത്തില്‍ 70 ലക്ഷം രൂപയ്്ക്കു തീക്ഷണയെ സിഎസ്‌കെ സ്വന്തമാക്കുകയും ചെയ്തു. ടീമിനായി മികച്ച പ്രകടനമാണ് താരം ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്.

ഈ സീസണിലെ ഐപിഎല്ലില്‍ മോശം പ്രകടനമാണ് അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവയ്ക്കുന്നത്. എംഎസ് ധോണിക്കു പകരം രവീന്ദ്ര ജഡേജ നായകസ്ഥാനത്തേക്കു വന്നതു ടീമിനു കനത്ത തിരിച്ചടിയായിട്ടുണ്ടെന്നു ഇതുവരെയുള്ള മല്‍സരങ്ങള്‍ അടിവരയിടുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ജഡ്ഡുവിന് ഒരു തരത്തിലും ടീമിനെ പ്രചോദിപ്പിക്കാന്‍ സാധിക്കുന്നില്ല. ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ സിഎസ്‌കെയ്ക്കു ജയിക്കാനായിട്ടുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു ചാംപ്യന്‍മാരുടെ ഏക വിജയം. ഇനിയൊരു മല്‍സരത്തില്‍ക്കൂടി തോറ്റാല്‍ അതു സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ ദുഷ്‌കരമാക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്
രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ, മതീഷ തീക്ഷണ


Click it and Unblock the Notifications











