Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കൂടുതല്‍ പ്ലേ ഓഫ് കളിച്ചത് ഏത് ടീം ? സിഎസ്‌കെയ്‌ക്കൊപ്പമെത്താന്‍ ആരുമില്ല, പട്ടിക

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാവും മത്സരങ്ങള്‍ നടത്തുക. ആകെ 70 മത്സരങ്ങള്‍ ഗ്രൂപ്പു ഘട്ടത്തില്‍ നടക്കുമ്പോള്‍ ഓരോ ടീമും 14 മത്സരങ്ങള്‍ വീതമാണ് കളിക്കേണ്ടി വരിക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. ഇത്തവണയും കരുത്തുറ്റ താരനിരയുമായാണ് ധോണിയും സംഘവും എത്തുന്നത്.

ടൂര്‍ണമെന്റ് ചരിത്രത്തില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ടീമാണ് സിഎസ്‌കെ. സ്ഥിരതയാണ് ടീമിന്റെ പ്രധാന കരുത്ത്. കളിച്ച സീസണുകളില്‍ ഒരു തവണ മാത്രമാണ് ടീം പ്ലേ ഓഫ് കാണാതെ പുറത്തായത്. 2021 സീസണിലായിരുന്നു ഇത്. മറ്റെല്ലാ സീസണുകളിലും പ്ലേ ഓഫ് ടിക്കറ്റെടുക്കാന്‍ ധോണിയുടെ മഞ്ഞപ്പടയ്ക്കായിട്ടുണ്ട്. മറ്റൊരു ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ പ്ലേ ഓഫ് കളിച്ചത് ഏത് ടീമാണ്? പട്ടിക പരിശോധിക്കാം.

സിഎസ്‌കെ തലപ്പത്ത്

സിഎസ്‌കെ തലപ്പത്ത്

വിലക്ക് നേരിട്ട് രണ്ട് സീസണുകളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിട്ടും ഈ റെക്കോഡില്‍ തലപ്പത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 12 സീസണുകളില്‍ നിന്ന് 11 തവണയാണ് ടീം പ്ലേ ഓഫ് കളിച്ചത്. നാല് തവണ കിരീടത്തിലേക്കെത്തുകയും ചെയ്തു. 2016-2017 സീസണുകളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന സിഎസ്‌കെ 2018ല്‍ കിരീടം ചൂടിയാണ് തിരിച്ചുവരവ് നടത്തിയത്. കളിച്ച സീസണുകളില്‍ ഒരു തവണ മാത്രമാണ് പ്ലേ ഓഫില്‍ ഇടം നേടാനാവാതെ പോയതെന്നതില്‍ നിന്ന് സിഎസ്‌കെയുടെ സ്ഥിരത എത്രത്തോളമെന്ന് വ്യക്തമാകും.

ധോണി തന്നെയാണ് ടീമിന്റെ കരുത്ത്. ഇത്തവണ ധോണി സിഎസ്‌കെയുടെ നായകസ്ഥാനത്തുണ്ട്. അവസാന സീസണിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും ഇത്തവണയും ഒപ്പം കൂട്ടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താനും അവര്‍ക്ക് സാധിച്ചേക്കും. ഇത്തവണ ഗ്രൂപ്പ് ബിയിലാണ് സിഎസ്‌കെ ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും പ്ലേ ഓഫ് സാധ്യത സജീവമാണ്. മെഗാ ലേലത്തെ ഫലപ്രദമായി ഉപയോഗിക്കാനും ഇത്തവണ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സാണ് രണ്ടാം സ്ഥാനത്ത്. 14 സീസണുകളും കളിച്ച മുംബൈ 9 തവണയാണ് പ്ലേ ഓഫില്‍ സ്ഥാനം നേടിയത്. അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് മുംബൈ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2013ല്‍ കന്നിക്കിരീടം നേടിയ മുംബൈ 2015, 2017, 2019, 2020 സീസണുകളില്‍ കിരീടം നേടി.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് അഞ്ച് തവണയും കിരീടം നേടിയത്. വമ്പന്‍ താരനിര എല്ലാ സീസണിലും മുംബൈക്കൊപ്പം ഉണ്ടാകാറുണ്ട്. എന്നാല്‍ പല തവണയും അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ മുംബൈക്ക് സാധിക്കാതെ പോയി. കറെന്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം അടങ്ങുന്ന തകര്‍പ്പന്‍ താരനിര ഇത്തവണയും മുംബൈക്കുണ്ട്. അതുകൊണ്ട് തന്നെ ടീം സജീവ കിരീട പ്രതീക്ഷയിലാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുണ്ടായിരുന്ന കെകെആറാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഏഴ് തവണയാണ് അവര്‍ പ്ലേ ഓഫ് കളിച്ചത്. ഇതില്‍ രണ്ട് തവണ കിരീടം നേടാനും ടീമിനായി. ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് കെകെആര്‍ രണ്ട് കിരീടവും നേടിയത്. അവസാന സീസണിലും ഫൈനല്‍ കളിക്കാന്‍ കെകെആറിന് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ സിഎസ്‌കെയോട് തോറ്റു. ഇത്തവണ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ വന്‍ മാറ്റങ്ങളോടെയാണ് കെകെആര്‍ ഇറങ്ങുന്നത്.

Story first published: Sunday, March 13, 2022, 16:00 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+