IPL 2022: സിഎസ്‌കെ ഇത്തവണ കപ്പടിച്ചാല്‍ ഡുപ്ലെസി എന്തു ചെയ്യും? ഇതാ അതിനുള്ള ഉത്തരം
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഫഫ് ഡുപ്ലെസി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരെ സംബന്ധിച്ച് വളരെയധികം നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. കാരണം സിഎസ്‌കെയുടെ ഐക്കണ്‍ താരങ്ങളിലൊരളായിരുന്ന അദ്ദേഹം ആരാധകര്‍ക്കു പ്രിയങ്കരനുമായിരുന്നു.
പക്ഷെ കഴിഞ്ഞ സീസണിനു ശേഷം ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഡുപ്ലെസിയെ സിഎസ്‌കെ നിലനിര്‍ത്തുന്നില്ലെന്നു അറിയിച്ചത്. എങ്കിലും മെഗാലേലത്തില്‍ അദ്ദേഹത്തെ സിഎസ്‌കെ തിരികെ കൊണ്ടു വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ സിഎസ്‌കെയ്ക്കു അതിനായില്ല. ഫലമാവട്ടെ ഏഴു കോടി രൂപയ്ക്കു ആര്‍സിബി ഡുപ്ലെസിയെ റാഞ്ചുകയുമായിരുന്നു.

വരാനിരിക്കുന്ന സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കുന്നതും ഫഫ് ഡുപ്ലെസി തന്നെയാണ്. ശനിയാഴ്ചയാണ് ഡുപ്ലെസിസായിയിരിക്കും തങ്ങളുടെ പുതിയ നായകനെന്നു ആര്‍സിബി ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. കഴിഞ്ഞ സീസണിനു ശേഷം സ്ഥാനമൊഴിഞ്ഞ വിരാട് കോലിയുടെ പകരക്കാരനായാണ് ഡുപ്ലെസി ചുമതലയേറ്റത്.
കന്നി ഐപിഎല്‍ കിരീടമെന്ന ആര്‍സിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇനി ഡുപ്ലെസിക്കു സാധിക്കുമോയെന്നതാണ് ചോദ്യം. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ പല നായകര്‍ക്കും സാധിച്ചിട്ടില്ലാത്ത കാര്യമാണിത്.

ഇതിനിടെയാണ് ഒരു ആരാധകന്റെ രസകരമായ മെമെ (meme) സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. എംഎഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വരാനിരിക്കുന്ന സീസണിലും ഐപിഎല്‍ കിരീടം നേടിയാല്‍ ഫഫ് ഡുപ്ലെസി എന്തായിരിക്കും ചെയ്യുകയെന്നാണ് ഒരു ഫാന്‍ രസകരമായ ഫോട്ടോയിലൂടെ കാണിച്ചു തന്നിരിക്കുന്നത്.
ഫുട്‌ബോളിലെ ഒരു ഗ്രൂപ്പ് ഫോട്ടോയായിരുന്നു ആരാധകന്‍ ഇതിനുള്ള ഉത്തരമായി ട്വീറ്റ് ചെയ്തത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ എസി മിലാന്റെ റൊണാള്‍ഡീഞ്ഞോയും ചേര്‍ന്നു നില്‍ക്കുന്നതാണ് സംഭവം.

ബാഴ്‌സലോണയുടെ മുന്‍ താരം കൂടിയായ റൊണാള്‍ഡീഞ്ഞോ തന്റെ മുന്‍ സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കുവയ്ക്കുന്നതു പോലെ സിഎസ്‌കെ ഐപിഎല്‍ കിരീടം ചൂടിയാല്‍ ഡുപ്ലെസിയും ഇതുപോലെ അവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കുമെന്നാണ് ഈ ഫോട്ടോയിലൂടെ ആരാധകന്‍ അര്‍ഥമാക്കിയിരിക്കുന്നത്.

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇതുവരെ നടന്ന 14 സീസണുകളിലും കളിച്ചിട്ടുള്ള അഞ്ചു ഫ്രാഞ്ചൈസികളിലൊന്ന് കൂടിയാണ് അവര്‍. പക്ഷെ ഒരിക്കല്‍പ്പോലും കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല.
മൂന്നു തവണ ആര്‍സിബി ഫൈനലിലെത്തിയിരുന്നെങ്കിലും കിരീടം നേടാന്‍ സാധിച്ചില്ല. 2009, 2011, 2016 സീസണുകളിലായിരുന്നു ആര്‍സിബി ഫൈനലില്‍ കളിച്ചത്. ഇതില്‍ 2016ല്‍ ടീമിനെ നയിച്ചത് വിരാട് കോലിയുമായിരുന്നു.

ഫഫ് ഡുപ്ലെസി 2012 മുതല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ്. രണ്ടു തവണ അവര്‍ക്കൊപ്പം ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. 2018, 2021 സീസണുകളിലായിരുന്നു ഇത്. 2012ല്‍ സിഎസ്‌കെയുടെ ഭാഗമായ ഡുപ്ലെസി 2015വരെ ടീമിലുണ്ടായിരുന്നു. തുടര്‍ന്നു രണ്ടു സീസണുകളില്‍ സിഎസ്‌കെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ 2016, 17 സീസണുകളില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഭാഗമായി മാറി. 2018ല്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സിഎസ്‌കെ ലീഗിലേക്കു തിരിച്ചെത്തിയപ്പോള്‍ ഡുപ്ലെസിയെ അവര്‍ തിരികെ കൊണ്ടു വരികയുമായിരുന്നു.

ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 633 റണ്‍സുമായി സീസണില്‍ ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരമായും ഡുപ്ലെസി മാറിയിരുന്നു.ആറു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. പുറത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഡുപ്ലെസിയുടെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച സീസണും കഴിഞ്ഞ തവണത്തേതായിരുന്നു. മുമ്പൊരു സീസണിലും 500 റണ്‍സ് പോലും അദ്ദേഹം തികച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications