Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തുടക്കം മുംബൈയില്‍, പിന്നെ സിഎസ്‌കെ- തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന ടീമിനെക്കുറിച്ച് റായുഡു

ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള മെഗാ താരലേലം ഫെബ്രുവരിയില്‍ നടക്കാനിരിക്കെ കളിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ മുന്‍ താരമായ അമ്പാട്ടി റായുഡു. 2010 മുതല്‍ 17 വരെ മുംബൈ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മുംബൈയുടെ അവിഭാജ്യ ഘടകമായി റായുഡു മാറുകയും ചെയ്തിരുന്നു.

2017ലെ സീസണിനു ശേഷം താരത്തെ മുംബൈ കൈവിടുകയായിരുന്നു. തുടര്‍ന്ന് 2018ലെ ലേലത്തില്‍ റായുഡുവിനെ സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു. ചെന്നൈയുടെ മഞ്ഞ ജഴ്‌സിയിലും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച റായുഡു കഴിഞ്ഞ സീസണില്‍ രണ്ടാം കിരീടവിജയത്തിലും പങ്കാളിയായി. പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ സിഎസ്‌കെ ഒഴിവാക്കുകയായിരുന്നു.

 സിഎസ്‌കെയില്‍ തിരിച്ചെത്തണം

അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തിരിച്ചെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നു അമ്പാട്ടി റായുഡു വെളിപ്പെടുത്തി. തീര്‍ച്ചയായിട്ടും സിഎസ്‌കെയ്ക്കു വേണ്ടി കളിക്കണമെന്നതാണ് എന്റെ ആഗ്രഹം. ഒഫീഷ്യലായി അവരുമായി ഞാന്‍ ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ല. എങ്കിലും മെഗാ ലേലത്തില്‍ സിഎസ്‌കെ വീണ്ടും എന്നെ ടീമിലെടുക്കുമെന്നും വീണ്ടും വിജയകരമായ ലീഗിന്റെ ഭാഗമാവാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി റായുഡു പറഞ്ഞു.
മെഗാ ലേലത്തിനു മുന്നോടിയായി സിഎസ്‌കെ നാലു പേരെയാണ് നിലനിര്‍ത്തിയിട്ടുള്ളത്. ക്യാപ്റ്റന്‍ എംഎസ് ധോണി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി എന്നിവരാണ് ഇവര്‍.

 ഈ വിജയം വളരെ സ്‌പെഷ്യല്‍

2020ലെ ഐപില്ലില്‍ പ്ലേഓഫ് പോലും കാണാതെയായിരുന്നു സിഎസ്‌കെ പുറത്തായത്. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു അവര്‍ക്കു ഇങ്ങനെയൊരു നാണക്കേട് നേരിട്ടത്. ഇതിനു കഴിഞ്ഞ സീസണില്‍ നാലാം കിരീടവിജയത്തോടെ സിഎസ്‌കെ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
കഴിഞ്ഞ സീസണിലെ കിരീടനേട്ടം വളരെ സ്‌പെഷ്യലാണെന്നു റായുഡു പറയുന്നു. കാരണം 2020ലെ സീസണ്‍ ടീമിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ സീസണില്‍ എനിക്കും സിഎസ്‌കെയുടെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ സാധിച്ചു. വളരെ മികച്ച അവസരമായിരുന്നു എനിക്കു ലഭിച്ചത്, ഞാന്‍ എന്റെ കഴിവ് പുറത്തെടുക്കുകയും ചെയ്തതായി റായുഡു കൂട്ടിച്ചേര്‍ത്തു.

 സിഎസ്‌കെയിലെ റോള്‍ ആസ്വദിച്ചു

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ലഭിച്ച റോള്‍ ഞാന്‍ ആസ്വദിച്ചിരുന്നു. ലോവര്‍ മിഡില്‍ ഓര്‍ഡറിലായതിനാല്‍ അങ്ങനെയൊരു അവസരം ലഭിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാന്‍ ഓരോ നിമിഷവും ആസ്വദിച്ചായിരുന്നു കളിച്ചതെന്നും റായുഡു പറഞ്ഞു.

 ധോണിയുടെ ഇംപാക്ട്

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചെലവഴിച്ച സമയം എന്നെ സംബന്ധിച്ച് സ്‌പെഷ്യലായിരുന്നു. രണ്ടു തവണ ഐപിഎല്‍ കിരീടം അവര്‍ക്കൊപ്പം നേടാന്‍ എനിക്കു കഴിഞ്ഞു. കൂടാതെ ഒരു തവണ ഫൈനലിലുമെത്തി. 2018 വളരെ സ്‌പെഷ്യല്‍ സീസണായിരുന്നു. ചെന്നൈയെ സംബന്ധിച്ച് ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് സീസണായിരുന്നു ഇത്. അതേ വര്‍ഷം തന്നെ ഐപിഎല്ലില്‍ കിരീടം നേടാനായതിനാല്‍ സീസണ്‍ വളരെ സ്‌പെഷ്യലായിരുന്നു.
ധോണി ഭായ് വലിയ ഇംപാക്ടാണ് എന്നിലുണ്ടാക്കിയത്. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നില്‍ മാത്രമല്ല, ടീമിലെ എല്ലാവരിലും വലിയ ഇംപാക്ടാണാണ് ധോണി ഭായ് ഉണ്ടാക്കിയിട്ടുള്ളത്. ടീമിലെ എല്ലാവരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അതുകൊണ്ടാണ് ധോണി ഭായ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായി മാറിയതെന്നും റായുഡു ചൂണ്ടിക്കാട്ടി.

Story first published: Tuesday, December 28, 2021, 18:19 [IST]
Other articles published on Dec 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+