
സീസണില്‍ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സിഎസ്‌കെ ക്യാംപില്‍ ഇങ്ങനെയൊരു ട്വിസ്റ്റുണ്ടാവുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ജഡേജയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും അദ്ദേഹം തന്നെ തുടരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. മാത്രമല്ല ധോണി സിഎസ്‌കെയെ വീണ്ടുമൊരിക്കല്‍ നയിക്കുന്നതു കാണാന്‍ സാധിക്കുമെന്നു ആരാധകരും വിശ്വസിച്ചിരുന്നില്ല. ധോണി വീണ്ടും നായകസ്ഥാനത്തേക്കു വന്നത് സിഎസ്‌കെയ്ക്കു ഗുണം ചെയ്യുമെന്നാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

സീസണില്‍ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സിഎസ്‌കെ ക്യാംപില്‍ ഇങ്ങനെയൊരു ട്വിസ്റ്റുണ്ടാവുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ജഡേജയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും അദ്ദേഹം തന്നെ തുടരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. മാത്രമല്ല ധോണി സിഎസ്‌കെയെ വീണ്ടുമൊരിക്കല്‍ നയിക്കുന്നതു കാണാന്‍ സാധിക്കുമെന്നു ആരാധകരും വിശ്വസിച്ചിരുന്നില്ല. ധോണി വീണ്ടും നായകസ്ഥാനത്തേക്കു വന്നത് സിഎസ്‌കെയ്ക്കു ഗുണം ചെയ്യുമെന്നാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

എംഎസ് ധോണിയല്ല ക്യാപ്റ്റനെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിക്കാന്‍ പോവുന്നില്ലെന്നു നമ്മള്‍ ആദ്യദിനം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. വൈകിപ്പോയെങ്കിലും ഇപ്പോള്‍ ധോണി വീണ്ടും നായകസ്ഥാനത്തേക്കു വന്നിരിക്കുകയാണ്. സീസണില്‍ ചെന്നൈയ്ക്കു പകുതിയോളം മല്‍സരങ്ങള്‍ ഇനിയും ബാക്കയുള്ളതിനാല്‍ ധോണിക്കു കീഴില്‍ അവര്‍ക്കു തിരിച്ചുവരാനുള്ള അവസരം ഇനിയുമുണ്ടെന്നു വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു.
നിലവില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടെണ്ണം മാത്രമാണ് സിഎസ്‌കെയ്ക്കു വിജയിക്കാനായത്. ബാക്കിയുള്ള ആറ മല്‍സരങ്ങളിലും വിജയിക്കാനായാല്‍ ചെന്നൈയ്ക്കു പ്ലേഓഫില്‍ കടക്കാം.

വേറെ മാര്‍ഗമില്ലാത്തതിനാലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തതെന്നു ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ അഭിപ്രായപ്പെട്ടു. ക്യാപ്റ്റനായി നിയമിക്കപ്പെട്ടപ്പോള്‍ രവീന്ദ്ര ജഡേജയ്ക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തില്‍ നിന്നും ഇപ്പോള്‍ ക്യാപ്റ്റന്‍സി തിരിച്ചെടുത്തതല്ല, ഇവിടെയും ജഡേജയ്ക്കു സ്ഥാനൊഴിയുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു.

ക്യാപ്റ്റന്‍സി ധോണിക്കു തിരികെ നല്‍കാനുള്ള തീരുമാനം ജഡേജ സ്വയമെടുത്തത് തന്നെയായിരിക്കും. പക്ഷെ ഇതു അല്‍പ്പം വൈകിയാണ് സംഭവിച്ചതെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങള്‍ ദീര്‍ഘകാലം ഒരാള്‍ക്കു കീഴില്‍ കളിക്കുകയും ഇപ്പോള്‍ അയാള്‍ ടീമിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ നയിക്കുകയെന്നതും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.

എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുണ്ടെങ്കില്‍ അദ്ദേഹം തന്നെയായിരിക്കണം നയിക്കേണ്ടത്. ധോണി വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചുവന്നതില്‍ എല്ലാവരും ഹാപ്പിയാണ്. തന്റെ ചുമലിലെ ഭാരം എടുത്തു മാറ്റിയതില്‍ ജഡേജയ്ക്കും ഇപ്പോള്‍ ആശ്വാസം തോന്നുന്നുണ്ടായിരിക്കുമെന്നും അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.

പുതിയ സീസണ്‍ ആരംഭിക്കുന്നതിനു ദിവസങ്ങള്‍ മാത്രം മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് താന്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി ഒഴിയുന്നതായി എംഎസ് ധോണി പ്രഖ്യാപിച്ചത്. പകരം രവീന്ദ്ര ജഡേജയെ ചുമതലയേല്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ധോണി ടീമിലുള്ളതിനാല്‍ തന്നെ ജഡ്ഡു ക്യാപ്റ്റനായത് സിഎസ്‌കെയ്ക്കു വലിയ തിരിച്ചടിയാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചത് തിരിച്ചതായിരുന്നു. ആദ്യത്തെ നാലു കളികളിലും പരാജയപ്പെട്ട സിഎസ്‌കെ തകര്‍ച്ചയിലേക്കും കൂപ്പുകുത്തി. മുമ്പൊരു സീസണിലും സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു തിരിച്ചടി നേരിട്ടിരുന്നില്ല.

ക്യാപ്റ്റന്‍സിയില്‍ രവീന്ദ്ര ജഡേജ സമ്പൂര്‍ണ പരാജയമായി മാറി. പലപ്പോഴും കളിക്കളത്തില്‍ ധോണി തന്നെയായിരുന്നു തീരുമാനങ്ങളെടുത്തത്. ജഡേജയാവട്ടെ ഒന്നിലും ഇടപെടാതെ മാറി നില്‍ക്കുന്നതായും കാണപ്പെട്ടിരുന്നു. ടീമിനെ പ്രചോദിപ്പിക്കാനും അദ്ദേഹത്തിനായില്ല.
ഇതു മാത്രമല്ല ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ജഡേജയുടെ പ്രകടനത്തെയും സാരമായി ബാധിച്ചു. ബാറ്റിങിലും ബൗളിങിലുമെല്ലാം നേരത്തേ മാച്ച് വിന്നറായിരുന്ന അദ്ദേഹം ഇത്തവണ വെറുമൊരു ശരാശരി താരമായാണ് കാണപ്പെട്ടത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 22.3 ശരാശരിയില്‍ 112 റണ്‍സാണ് ജഡ്ഡു നേടിയത്. ബൗളിങിലാവട്ടെ അഞ്ചു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. മിക്ക മല്‍സരങ്ങളിലും ബാറ്റര്‍മാര്‍ അദ്ദേഹത്തെ നന്നായി കൈകാര്യ ചെയ്യുന്നതും കണ്ടു.


Click it and Unblock the Notifications