Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മികച്ച താരം നല്ല ക്യാപ്റ്റനാവണമെന്നില്ല, ജഡേജയ്‌ക്കെതിരേ കോലിയുടെ ബാല്യകാല കോച്ച്

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ക്യാപ്റ്റനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ നിയമിച്ചതിനെതിരേ വിമര്‍ശനം. വിരാട് കോലിയുടെ ബാല്യകാല കോച്ചായ രാജ്കുമാര്‍ ശര്‍മയാണ് ജഡ്ഡുവിനെ ക്യാപ്റ്റനാക്കിയത് നല്ല തീരുമാനമാണെന്നു കരുതുന്നില്ലെന്നു തുറന്നടിച്ചത്.

വ്യാഴാഴ്ചയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിഎസ്‌കെയുടെ നായകസ്ഥാമൊഴിയുന്നതായും പകരം ഈ ചുതല ജഡേജയ്ക്കു നല്‍കിയതായും ധോണി അറിയിച്ചത്. 12 സീസണുകളില്‍ ടീമിനെ നയിച്ചയാള്‍ കൂടിയാണ് അദ്ദേഹം. 2020ലൊഴികെ ബാക്കിയുള്ള മുഴുവന്‍ സീസണുകളിലും ടീം പ്ലേഓഫില്‍ കടക്കുകയും ചെയ്തു.

1

ഖേല്‍നീതിയൂടെ യൂട്യൂബ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാക്കിയതിനെ രാജ്കുമാര്‍ ശര്‍മ ചോദ്യം ചെയ്തത്. ലോകത്തിലെ മുന്‍നിര ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജയെന്നതില്‍ സംശയമില്ല. പക്ഷെ അദ്ദേഹം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടില്ല. നായകനായുള്ള അനുഭവസമ്പത്തുമില്ല. അതുകൊണ്ടു തന്നെ ഇതു ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ചിലപ്പോള്‍ ഒരു മികച്ച ക്രിക്കറ്റര്‍ നല്ലൊരു ക്യാപ്റ്റനാവണമെന്നില്ല. മാത്രമല്ല നല്ലൊരു ക്യാപ്റ്റന്‍ മികച്ച താരമാവണമെന്നുമില്ലെന്നും രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു.

2

കളിക്കളത്തില്‍ വച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ താന്‍ എംഎസ് ധോണിയുടെ സഹായമായിരിക്കും ആദ്യം തേടുകയെന്നായിരുന്നു പുതിയ ക്യാപ്റ്റനായതിനെക്കുറിച്ച് കഴിഞ്ഞ ദിവസം രവീന്ദ്ര ജഡേജ പ്രതികരിച്ചത്. മഹിഭായി ഒഴിച്ചുവച്ച റോള്‍ വലിയൊരു റോളാണ് ഞാന്‍ നികത്തേണ്ടത്. ടീമിനൊപ്പം വലിയൊരു പാരമ്പര്യം അദ്ദേഹം സ്ഥാപിച്ചു കഴിഞ്ഞു. അതു മുന്നോട്ടു കൊണ്ടു പോവുകയാണ് ഞാന്‍ ചെയ്യേണ്ടത്. മഹി ഭായി ടീമിനൊപ്പം തന്നെയുള്ളതിനാല്‍ ഞാന്‍ ആശങ്കപ്പെടേണ്ടതില്ല, എന്തു ചോദ്യമുണ്ടെങ്കിലും ഞാന്‍ അദ്ദേഹത്തെയായിരിക്കും ഉത്തരത്തിനായി സമീപിക്കുകയെന്നും ജഡേജ വിശദമാക്കിയിരുന്നു.

3

ക്യാപ്റ്റനായുള്ള പുതിയ തുടക്കം വിജയത്തോടെ തന്നെ ഗംഭീരമാക്കുകയായിരിക്കും രവീന്ദ്ര ജഡേജയുടെ അടുത്ത ലക്ഷ്യം. ശനിയാഴ്ച വൈകീട്ട് 7.30ന് മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ഉദ്ഘാട മല്‍സരത്തില്‍ ജഡ്ഡുവിന്റെ മഞ്ഞപ്പട ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടുന്നത്.

4

ജഡേജയപ്പോലെ തന്നെ ശ്രേയസും കെകെആറിന്റെ നായകനായുള്ള ആദ്യ പോരാട്ടമാണിത്. കഴിഞ്ഞ സീണില്‍ വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തില്‍ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ ഉദ്ഘാടന മല്‍സരം. അന്നു ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആറിനെ വീഴ്ത്തിയായിരുന്നു എംഎസ് ധോണിയുടെ സിഎസ്‌കെ നാലാം കിരീടത്തില്‍ മുത്തമിട്ടത്.

ചെന്നൈ സൂപ്പര്‍ കിങ്സ് സ്‌ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്സ് സ്‌ക്വാഡ്

രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. , റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Friday, March 25, 2022, 23:13 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+