For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അന്നു മില്ലറെ കൈവിട്ട് കോലി, ആര്‍സിബി തോറ്റു- ഇപ്പോള്‍ കോലിക്കു പകരം ദുബെ!

സിഎസ്‌കെയ്‌ക്കെതിരേ പുറത്താവാതെ 94 റണ്‍സെടുത്തിരുന്നു

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ത്രില്ലറില്‍ വിജയത്തിന്റെ വക്കില്‍ നിന്നും പരാജയത്തിലേക്കു വീണതിന്റെ നിരാശയിലാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുടെ (94*) വണ്‍മാന്‍ ഷോയായിരുന്നു ടൈറ്റന്‍സിനു മൂന്നു വിക്കറ്റിന്റെ നാടകീയ വിജയം സമ്മാനിച്ചത്. 51 ബോളില്‍ നിന്നും എട്ടു ബൗണ്ടറികളും ആറു സിക്‌സറും പറത്തിയ മില്ലര്‍ ഏറെക്കുറെ തനിച്ച് തന്നൊണ് ചെന്നൈയുടെ അന്തകനായി മാറിയത്.

1

മല്‍സരത്തില്‍ മില്ലറുടെ ഒരു ക്യാച്ച് സിഎസ്‌കെ താരം ശിവം ദുബെ പാഴാക്കിയിരുന്നു. കളിയുടെ 17ാമത്തെ ഓവറിലായിരുന്നു ഇത്. ഡ്വയ്ന്‍ ബ്രാവോയെറിഞ്ഞ ഓവറിലെ മൂന്നാമത്തെ ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച മില്ലറുടെ ടൈമിങ് പിഴച്ചു. ദുബെയുടെ തൊട്ടുമുന്നിലാണ് ബോള്‍ പതിച്ചത്. താരത്തിനു മുന്നോട്ട് ഓടി എടുക്കാവുന്ന ക്യാച്ചായിരുന്നു ഇത്. പക്ഷെ ദുബെ അതിനു ശ്രമിക്കാതിരുന്നതോടെ മില്ലര്‍ രക്ഷപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ തൊപ്പിയൂരി എറിയാന്‍ തുനിഞ്ഞായിരുന്നു രോഷം പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ ദുബെയെ ഈ പൊസിഷനില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. ഈ പിഴവിനു വലിയ വില തന്നെ സിഎസ്‌കെയ്ക്കു നല്‍കേണ്ടി വരികയും ചെയ്തു.

2

ഡേവിഡ് മില്ലറുടെ ക്യാച്ച് പാഴാക്കിയതു കാരണം ആദ്യമായിട്ടല്ല ഐപിഎല്ലില്‍ ഒരു ടീം തോല്‍ക്കുന്നത്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരും ഈ തരത്തില്‍ അദ്ദേഹത്തിനു ആയുസ്സ് നീട്ടി നല്‍കിയത് അവരുടെ തന്നെ പരാജയത്തിനു വഴിയൊരുക്കിയിരുന്നു. 2013ലെ ഐപിഎല്ലിലായിരുന്നു സംഭവം. അന്നു മില്ലര്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ടീമിന്റെ ഭാഗമായിരുന്നു.191 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമായിരുന്നു പഞ്ചാബിനു ബാംഗ്ലൂര്‍ നല്‍കിയത്.

3

റണ്‍ചേസില്‍ പഞ്ചാബിന്റെ തുടക്കം പാളി. എട്ടോവര്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 52 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. തുടര്‍ന്ന് ഡേവിഡ് മില്ലറും ഡേവിഡ് ഹസ്സിയും ക്രീസില്‍ ഒന്നിക്കുകയായിരുന്നു.
ഹസ്സി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിച്ചപ്പോള്‍ ആക്രമണത്തിന്റെ ചുമതല മില്ലര്‍ക്കായിരുന്നു. ആര്‍സിബി ബൗളര്‍മാര്‍ സൗത്താഫ്രിക്കന്‍ താരത്തിന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു.

4

എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 42ല്‍ നില്‍ക്കവെ വിരാട് കോലിക്കു മില്ലറെ ക്യാച്ച് ചെയ്തു പുറത്താക്കാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷെ ഒരു സിംപിള്‍ ക്യാച്ച് കാണികളെ മുഴുവന്‍ ആശ്ചര്യപ്പെടുത്തിക്കൊണ്ട് കോലി കൈവിടുകയായിരുന്നു. കളിയില്‍ ആര്‍സിബി പ്‌രാജയപ്പെട്ട നിമിഷം കൂടിയായിരുന്നു ഇത്. ജീവന്‍ തിരിച്ചുകിട്ടിയ മില്ലര്‍ പിന്നീട് ആര്‍സിബിയുടെ ജീവനെടുത്തു. പുറത്താവാതെ 101 റണ്‍സുമായി അദ്ദേഹം ആര്‍സിബിയുടെ അന്തകനായി മാറി. വെറും 38 ബോളിലാണ് എട്ടു ബൗണ്ടറികളും ഏഴു സിക്‌സുമടക്കം മില്ലര്‍ 101 റണ്‍സ് വാരിക്കൂട്ടിയത്. 191 റണ്‍സിന്റെ വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടക്കുകയും ചെയ്യുകയായിരുന്നു.

5

അന്നു വിരാട് കോലിക്കു സംഭവിച്ചതു തന്നെയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ശിവം ദുബെയ്ക്കും സംഭവിച്ചത്. ഒരിക്കല്‍ ജീവന്‍ തിരികെ നല്‍കിയാല്‍ താന്‍ എത്രമാത്രം അപകടകാരിയായ ബാറ്ററാണെന്നു മില്ലര്‍ ഒരിക്കല്‍ക്കൂടി അടിവരയിടുകയായിരുന്നു. അന്നത്തേതു പോലെ അവസാനം വരെ പുറത്താവാതെ ക്രീസില്‍ നിന്ന മില്ലര്‍ ടീമിന്റെ വിജയറണ്‍സും കുറിച്ചാണ് ഗ്രൗണ്ട് വിട്ടത്. ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് കൂടിയായിരുന്നു അദ്ദേഹത്തിന്റേത്.

6

ചെന്നൈ നല്‍കിയ 170 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ചു വിക്കറ്റിനു 87 റണ്‍സിലേക്കു വീണിരുന്നു. അപകടകാരയായ രാഹുല്‍ തെവാത്തിയായിരുന്നു അഞ്ചാമനായി മടങ്ങിയത്. സിഎസ്‌കെ വിജയമുറപ്പാക്കിയ നിമിഷമായിരുന്നു ഇത്. പക്ഷെ ക്രീസില്‍ ഡേവിഡ് മില്ലറുള്ളത് സിഎസ്‌കെ ഓര്‍മിച്ചു കാണില്ല.

7

ആറാം വിക്കറ്റില്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ റാഷിദ് ഖാനെ കൂട്ടുപിടിച്ച് മില്ലര്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി. അവസാന മൂന്നോവറില്‍ 48 റണ്‍സ് ടൈറ്റന്‍സിനു വേണ്ടിയിരുന്നു. ഒരൊറ്റ ഓവര്‍ കൊണ്ട് ടൈറ്റന്‍സ് ചെന്നൈയുടെ കഥ കഴിച്ചു. ക്രിസ് ജോര്‍ഡനെറിഞ്ഞ 18ാം ഓവറില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സാണ് ജിടി വാരിക്കൂട്ടിയത്. തൊട്ടടുത്ത ഓവറില്‍ റാഷിദ് പുറത്തായെങ്കിലും ടൈറ്റന്‍സിനു 10 റണ്‍സ് ലഭിച്ചു.

8

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. ക്രിസ് ജോര്‍ഡനെറിഞ്ഞ ആദ്യ രണ്ടു ബോളിലും റണ്ണില്ല. മൂന്നാമത്തെ ബോള്‍ സിക്‌സര്‍. അടുത്തത് നോബോള്‍. തുടര്‍ന്നുള്ള ഫ്രീഹിറ്റില്‍ ബൗണ്ടറി. അഞ്ചാമത്തെ ബോളില്‍ ഡൈവ് ചെയ്ത് ഡബിള്‍ തികച്ച മില്ലര്‍ ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയും ചെയ്തു.

Story first published: Monday, April 18, 2022, 17:34 [IST]
Other articles published on Apr 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+