For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 2011 ഐപിഎല്ലും 2022 ഐപിഎല്ലും തമ്മില്‍ അഞ്ച് സാമ്യതകള്‍, എന്തൊക്കെയാണെന്നറിയാം

ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ ആരംഭിക്കാനിരിക്കെ 2011ലെ സീസണും ഇത്തവണത്തെ സീസണും തമ്മിലുള്ള ചില സാമ്യതകള്‍ വലിയ ചര്‍ച്ചയാവുകയാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇത്തവണ അവസാന സീസണുകളില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 70 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ നടക്കുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്.

1

ഇടവേളക്ക് ശേഷം ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരാണ് ഇത്തവണ പുതിയതായി എത്തിയ ടീമുകള്‍. ടീമുകളെല്ലാം പുതിയ സീസണിനായുള്ള ശക്തമായ തയ്യാറെടുപ്പിലാണ്. ശ്രീലങ്കന്‍ പരമ്പര അവസാനിച്ചതോടെ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ക്വാറന്റെയ്‌ന് ശേഷമാവും താരങ്ങള്‍ പരിശീലനം ആരംഭിക്കുക.

1

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെല്ലാം സജീവമായി പരിശീലനം ആരംഭിച്ചു. ഇന്ത്യന്‍ താരങ്ങള്‍ വരാന്‍ വൈകുന്നതിനാലാണ് പല ഫ്രാഞ്ചൈസികളും സജീവ പരിശീലനത്തിലേക്കെത്താത്തത്. കോവിഡ് സാഹചര്യം പരിഗണിച്ച് മുംബൈ, പൂനെ എന്നിവടങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. ഇത് ടൂര്‍ണമെന്റിന്റെ ആവേശത്തെ കുറക്കില്ലെന്നുറപ്പ്. ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ ആരംഭിക്കാനിരിക്കെ 2011ലെ സീസണും ഇത്തവണത്തെ സീസണും തമ്മിലുള്ള ചില സാമ്യതകള്‍ വലിയ ചര്‍ച്ചയാവുകയാണ്. രണ്ട് സീസണും തമ്മിലുള്ള അഞ്ച് സാമ്യതകള്‍ എന്തൊക്കെയാണെന്നറിയാം.

2011ലും 2022ലും 10 ടീമുകള്‍

2011ലും 2022ലും 10 ടീമുകള്‍

ഐപിഎല്ലില്‍ ആദ്യമായി 10 ടീമുകളെ പങ്കെടുപ്പിച്ചത് 2011ലായിരുന്നു. ടൂര്‍ണമെന്റിന്റെ വ്യാപ്തി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പൂനെ വാരിയേഴ്‌സ് ഇന്ത്യ, കൊച്ചി ടസ്‌കേഴ്‌സ് കേരള എന്നിങ്ങനെ രണ്ട് ടീമുകളെയാണ് അന്ന് 2011ല്‍ ടൂര്‍ണമെന്റിലേക്ക് കൊണ്ടുവന്നത്. അന്നും രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ടൂര്‍ണമെന്റ് നടത്തിയത്. എന്നാല്‍ പുതിയതായി എത്തിയ ടീമുകള്‍ക്ക് ബിസിസി ഐയുടെ പല തീരുമാനങ്ങളോടും പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യവും സാമ്പത്തികമായ പ്രശ്‌നങ്ങളും ഉണ്ടായതോടെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വരികയായിരുന്നു.

2

ഇത്തവണയും 2011ലേതുപോലെ പുതിയതായി രണ്ട് ടീമുകളെ ടൂര്‍ണമെന്റിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ആ ടീമുകള്‍. ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എന്നാല്‍ പൂനെയും കൊച്ചിയും പിന്മാറിയതുപോലെ ഗുജറാത്തും ലഖ്‌നൗവും പിന്മാറാന്‍ സാധ്യത കുറവാണ്. കാരണം വലിയ സാമ്പത്തിക അടിത്തറ രണ്ട് ടീമുകള്‍ക്കും അവകാശപ്പെടാനാവും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവിലെ ചാമ്പ്യര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവിലെ ചാമ്പ്യര്‍

2011ലും 2022 സീസണും തമ്മിലുള്ള മറ്റൊരു സാമ്യത രണ്ട് സീസണിലും നിലവിലെ ചാമ്പ്യന്മാരായി ഉണ്ടായിരുന്നത് സിഎസ്‌കെയായിരുന്നു. 2010 സീസണില്‍ ഐപിഎല്ലില്‍ കിരീടം ചൂടിയത് എംഎസ് ധോണിയുടെ സിഎസ്‌കെയായിരുന്നു. 2021 സീസണിലും സിഎസ്‌കെയായിരുന്നു കിരീടം ചൂടിയത്. രണ്ട് സീസണുകളിലും ധോണിയായിരുന്നു സിഎസ്‌കെയുടെ ക്യാപ്റ്റനായി ഉള്ളതെന്നാണ് മറ്റൊരു കാര്യം.

2011ലും കിരീടം നേടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും സിഎസ്‌കെ വലിയ പ്രതീക്ഷയിലാണ്. വലിയ താരനിരയുമായെത്തുന്ന സിഎസ്‌കെയ്ക്ക് 15ാം സീസണിലും കിരീട സാധ്യതയുണ്ട്. അവസാന സീസണില്‍ ഒപ്പമുണ്ടായിരുന്ന ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും സിഎസ്‌കെ ഇത്തവണയും നിലനിര്‍ത്തിയതിനാല്‍ വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ ടീമിന് സാധിച്ചേക്കും.

ഉദ്ഘാടന മത്സരം സിഎസ്‌കെ x കെകെആര്‍

ഉദ്ഘാടന മത്സരം സിഎസ്‌കെ x കെകെആര്‍

2011ലെയും 2022ലെയും ഉദ്ഘാടന മത്സരം ഒരേ ടീമുകള്‍ തമ്മിലാണെന്നതാണ് മറ്റൊരു സാമ്യത. 2010ലെ ചാമ്പ്യന്മാരായതിനാല്‍ 2011ലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെന്ന വിശേഷണത്തോടെ സിഎസ്‌കെയാണെത്തിയത്. അന്ന് എതിരാളികളായത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു. ഇത്തവണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. 2011ലെ ആദ്യ മത്സരം തന്നെ വളരെ ആവേശം നിറഞ്ഞതായിരുന്നു. രണ്ട് റണ്‍സിന് മത്സരത്തില്‍ സിഎസ്‌കെ കെകെആറിനെ തോല്‍പ്പിച്ചു. ശ്രീകാന്ത് അനിരുദ്ധയാണ് കളിയിലെ താരമായത്.

2022ലേക്ക് വരുമ്പോള്‍ ആരാവും ഉദ്ഘാടന മത്സരത്തില്‍ ജയിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം. കെകെആര്‍ വലിയ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍ എന്ന പുതിയ നായകന് കീഴിലാണ് കെകെആര്‍ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ സിഎസ്‌കെയ്‌ക്കെതിരേ കെകെആറിന്റെ പ്രകടനം എത്രത്തോളം ഗംഭീരമാകുമെന്നത് കണ്ടറിയാം.

ഹൈദരാബാദിന്റെ നായകന്‍ ലോകകപ്പ് റണ്ണറപ്പ് നായകന്‍

ഹൈദരാബാദിന്റെ നായകന്‍ ലോകകപ്പ് റണ്ണറപ്പ് നായകന്‍

2011ലെയും 2022ലെയും സീസണ്‍ പരിഗണിക്കുമ്പോള്‍ കൗതുകകരമായ ഒരു സാമ്യത കാണാനാവും. രണ്ട് സീസണുകളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്നത് ഏകദിന ലോകകപ്പില്‍ റണ്ണറപ്പായ ടീമിന്റെ നായകനാണെന്നതാണ്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നായിരുന്നു ടീമിന്റെ പേര്. അന്ന് ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ടീമിനെ നയിച്ചത്. 2011ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയെ നയിച്ചത് സംഗക്കാരയായിരുന്നു. ഫൈനലില്‍ ഇന്ത്യയോടാണ് ശ്രീലങ്ക തോറ്റത്. 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസനാണ്. അവസാന ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഫൈനലില്‍ നയിച്ചത് വില്യംസനായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് തോറ്റു.

കെകെആറിന്റെ നായകന്‍ മുന്‍ ഡല്‍ഹി താരം

കെകെആറിന്റെ നായകന്‍ മുന്‍ ഡല്‍ഹി താരം

2011ലെയും 2022ലെയും കെകെആറിന്റെ നായകനെ പരിഗണിക്കുമ്പോഴും ഒരു സാമ്യത കാണാനാവും. രണ്ട് സീസണിലും ടീമിനെ നയിച്ചത് മുന്‍ കെകെആര്‍ താരങ്ങളാണെന്നതാണ് കൗതുകം. 2011ല്‍ ഗൗതം ഗംഭീറാണ് കെകെആറിനെ നയിച്ചത്. ഡല്‍ഹി വിട്ടായിരുന്നു ഗംഭീര്‍ കെകെആറിലേക്കെത്തിയത്. ടീമിന് രണ്ട് കിരീടം നേടിക്കൊടുക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. ഇത്തവണ ശ്രേയസ് അയ്യരാണ് കെകെആറുടെ നായകന്‍. ഡല്‍ഹി വിട്ടാണ് ശ്രേയസും കെകെആറിലേക്കെത്തിയത്. 12.25 കോടിക്കാണ് ശ്രേയസിനെ കെകെആര്‍ ടീമിലേക്കെത്തിച്ചത്. ഡല്‍ഹിയെ രണ്ട് സീസണുകളില്‍ നയിച്ച് ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലും എത്തിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു.

Story first published: Friday, March 18, 2022, 11:04 [IST]
Other articles published on Mar 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+