Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ആരെ ഭയക്കുന്നു? നമുക്ക് മങ്കാദിങ് നടത്താം! ബൗളര്‍മാരെ 'ക്ഷണിച്ച്' അശ്വിന്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ മങ്കാദിങ് നടത്താന്‍ മറ്റു ബൗളര്‍മാരോടു ആവശ്യപ്പെട്ടിരിക്കുകയാണ് നേരത്തേ വിവാദത്തിലകപ്പെട്ട ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. 2019ലെ ഐപിഎല്ലിലായിരുന്നു മങ്കാദിങിന്റെ പേരില്‍ അശ്വിന്‍ പ്രതിക്കൂട്ടിലായത്. അന്നു രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്‌ലറെ പുറത്താക്കിയതിന്റെ പേരില്‍ അദ്ദേഹം ഏറെ പഴികേട്ടിയിരുന്നു.

1

എന്നാല്‍ നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുന്ന നിയമത്തില്‍ ഐസിസി ഇപ്പോള്‍ ഭേദഗതി വരുത്തിയിക്കുകയാണ്. നേരത്തേ അണ്‍ഫെയര്‍ പ്ലേയെക്കുറിച്ച് പരാമര്‍ശിക്കുന്ന 41ാം നിയമത്തിന്റെഭാഗമായിരുന്നു ഇത്തരത്തിലുള്ള പുറത്താക്കല്‍. എന്നാല്‍ ഇതില്‍ ഭേദഗതി വരുത്തിയ ഐസിസി റണ്ണൗട്ടിനെക്കുറിച്ച് പരാമര്‍ശിക്കുന്ന 38ാം നിയമത്തിലേക്കു ഇത് മാറ്റിയിരിക്കുകയാണ്. ഇതു ബൗളര്‍മാരെ സംബന്ധിച്ച് ആഹ്ലാദം നല്‍കുന്ന കാര്യമാണ്. നേരത്തേ ക്രിക്കറ്റിന്റെ സ്പിരിറ്റിനെതിരായ പ്രവര്‍ത്തിയായി ഇതിനെ ചൂണ്ടിക്കാണിച്ചിരുന്നതിനാല്‍ ബൗളര്‍മാര്‍ ഇതിനു മുതിര്‍ന്നിരുന്നില്ല.

2

ഒരു ബൗളറുടെ കൈയില്‍ നിന്നും പന്ത് റിലീസാവുന്നതിനു മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിടാന്‍ പാടില്ലെന്നാണ് നിയമം. ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസിനു പുറത്താണെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ അയാഴെ റണ്ണൗട്ടാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതാണ് മങ്കാദിങെന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഇ്ന്ത്യയുടെ മുന്‍ താരം വിനു മങ്കാദാണ് ആദ്യമായി ഇത്തരമൊരു റണ്ണൗട്ട് നടത്തിയത്. ഈ കാരണത്താലാണ് ഇത്തരം റണ്ണൗട്ടുകള്‍ പിന്നീട് മങ്കാദിങെന്നറിയപ്പെട്ടത്.

3

2019ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി കളിക്കവെയായിരുന്നു താന്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് ക്രീസിനു പുറത്തേക്ക് ഇറങ്ങി നിന്ന ജോസ് ബട്‌ലറിനെ അശ്വിന്‍ സ്റ്റംപ് ചെയ്തു പുറത്താക്കിയത്. അന്നു ക്രിക്കറ്റര്‍മാരില്‍ നിന്നും ആരാധകരില്‍ നിന്നുമെല്ലാം അദ്ദേഹത്തിനു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച അശ്വിന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇനിയും ഇതാവര്‍ത്തിക്കാന്‍ മടിയില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ഇപ്പോള്‍ ഇത്തരം പുറത്താക്കലുകള്‍ റണ്ണൗട്ടിന്റെ പരിധിയിലേക്കു വന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും അശ്വിന്‍ തന്നെയായിരിക്കും. അതുകൊണ്ടു തന്നെയാണ് നിയമം പ്രയോജനപ്പെടുത്താന്‍ ബൗളര്‍മാരോടു അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

4

അടിസ്ഥാനപരമായി നിയമം ബൗളര്‍മാരെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ബാറ്ററെ റണ്ണൗട്ട് ചെയ്യുകയാണെന്നാണ് അവര്‍ നിമയത്തില്‍ പറയുന്നത്. പക്ഷെ നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കിയാല്‍ തങ്ങളുടെ ബാറ്റര്‍മാരും അസ്വസ്ഥരാവുമെന്നാണ് പല ബൗളര്‍മാരും കരുതുന്നത്. മാത്രമല്ല ലോകം തങ്ങളെക്കുറിച്ച് എന്തൊക്കെയായിരിക്കും പറയുകയെന്ന ചിന്തയും ബൗളര്‍മാര്‍ക്കുണ്ട്. ഈ ഭയം കാരണമാണ് ഇതു ചെയ്യാന്‍ അവര്‍ മടിക്കുന്നതെന്നും ആര്‍ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

5

ഒരു ബാറ്റര്‍ ക്രീസിനു പുറത്തേക്കു വയ്ക്കുന്ന ഒരു കാല്‍ നിങ്ങഴുടെ കരിയര്‍ ചിലപ്പോള്‍ അവസാനിപ്പിക്കുകയോ, മാറ്റുകയോ ചെയ്‌തേക്കാമെന്നാണ് എനിക്കു ബൗളര്‍മാരോടു വീണ്ടും പറയാനുള്ളത്. സ്‌ട്രൈക്ക് നേരിടുന്ന ബാറ്റര്‍ സിക്‌സറടിച്ചേക്കാം. പക്ഷെ നിങ്ങള്‍ റണ്ണൗട്ടിലൂടെ (നോണ്‍ സ്‌ട്രൈക്കര്‍) ഒരു വിക്കറ്റ് നേടിയാല്‍ കരിയര്‍ ഉയര്‍ന്നേക്കാം. അല്ലെങ്കില്‍ സിക്‌സിനൊപ്പം (റണ്‍സ്) നിങ്ങള്‍ അടുത്ത കളിയില്‍ ടീമിനു പുറത്താവുകയും ചെയ്‌തേക്കാം. അത്തരത്തിലുള്ള ഇംപാക്ടാണുള്ളത്. ചിന്തിക്കാതെ ഈ റണ്ണൗട്ട് നിങ്ങള്‍ക്കു അനുകൂലമായി ഉപയോഗിക്കാനും താന്‍ അഭ്യര്‍ഥിക്കുകയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 17, 2022, 18:51 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+