Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയില്‍ ഇനി ഇവരെ കാണില്ല!

ഈ സീസണിലെ ഐപിഎല്ലില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് കഴിഞ്ഞ സീസണിലെ ജേതാക്കള്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട സിഎസ്‌കെ പ്ലേഓഫ് പോലുമെത്താതെ പുറത്താവുകയായിരുന്നു. 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് ചെന്നൈ ജയിച്ചത്. ഇന്ത്യയില്‍ വച്ച് ടൂര്‍ണമെന്റ് നടന്നപ്പോള്‍ ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്കു പ്ലേഓഫിലെത്താനാവാതെ പോയത്.

1

അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും സിഎസ്‌കെ ലക്ഷ്യമിടുന്നത്. 2023ലും ചെന്നൈയെ താന്‍ നയിക്കുമെന്ന് ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി പ്രഖ്യാപിച്ചത് ആരാധകരെ കൂടുതല്‍ ത്രില്ലടിപ്പിക്കുന്നു. വരാനിരിക്കുന്ന സീസണില്‍ ചില അഴിച്ചുപണികള്‍ സിഎസ്‌കെ ടീമില്‍ ഉറപ്പായും പ്രതീക്ഷിക്കാം. ഈ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ചിലരെ ചെന്നൈ കൈവിടുകയും ചെയ്യും. സിഎസ്‌കെ ഒഴിവാക്കാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

എന്‍ ജഗദീശന്‍

എന്‍ ജഗദീശന്‍

ഐപിഎല്ലില്‍ കുറച്ചുകാലമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള താരമാണ് എന്‍ ജഗദീശന്‍. പരിമിതമായ അവസരങ്ങളാണ് താരത്തിനു സിഎസ്‌കെയില്‍ ലഭിച്ചിട്ടുള്ളതെങ്കിലും അതു വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താനായില്ല. ഈ സീസണില്‍ അവസാനത്തെ രണ്ടു മല്‍സരങ്ങളിലാണ് ജഗദീശനെ സിഎസ്‌കെ കളിപ്പിച്ചത്. ഇവയില്‍ നിന്നും 108.10 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 40 റണ്‍സ് മാത്രമാണ്. ഇനിയൊരു സീസണില്‍ കൂടി താരത്തിനു സിഎസ്‌കെ അവസരം നല്‍കാന്‍ സാധ്യതയില്ല.

ക്രിസ് ജോര്‍ഡന്‍

ക്രിസ് ജോര്‍ഡന്‍

ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ഡന്‍ സിഎസ്‌കെയില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. നാലു മല്‍സരങ്ങളിലാണ് അദ്ദേഹത്തെ ചെന്നൈ കൡപ്പിച്ചത്. ഇവയില്‍ നിന്നും നേടാനായത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. 11ന് മുകളില്‍ ഇക്കോണമി റേറ്റിലാണ് ജോര്‍ഡന്‍ റണ്‍സ് വിട്ടുകൊടുത്തത്. അതിനാല്‍ തന്നെ അദ്ദേഹത്തെ അടുത്ത സീസണിനു മുമ്പ് സിഎസ്‌കെ റിലീസ് ചെയ്യുമെന്നുറപ്പാണ്.

ആദം മില്‍നെ

ആദം മില്‍നെ

ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ആദം മില്‍നെ ചെന്നൈയില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ സീസണിന്റെ തുടക്കത്തില്‍ തന്നെ പരിക്ക് അദ്ദഹത്തിനു വില്ലനായി. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു. ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സിഎസ്‌കെയ്ക്കായി മില്‍നെ കളിച്ചുള്ളൂ.
ജൂനിയര്‍ മലിങ്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന മതീഷ പതിരാനയുടെ വരവോടെ മില്‍നെയെ സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.

തുഷാര്‍ ദേശ്പാണ്ഡെ

തുഷാര്‍ ദേശ്പാണ്ഡെ

പ്രമുഖ പേസര്‍ ദീപക് ചാഹറുടെ അഭാവത്തില്‍ സിഎസ്‌കെയുടെ ബൗളിഹ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കാനുളള അവസരമായിരുന്നു തുഷാര്‍ ദേശ്പാണ്ഡെയ്ക്കു ലഭിച്ചത്. പക്ഷെ ഈ ഇതു മുതലാക്കാന്‍ താരത്തിനായില്ല. രണ്ടു മല്‍സരത്തില്‍ മാത്രമാണ് സിഎസ്‌കെയ്ക്കു വേണ്ടി ദേശ്പാണ്ഡെ ബൗള്‍ ചെയ്തത്. ഏഴോവറില്‍ 63 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. ഇതോടെ ടീമിലെ സ്ഥാനം ദേശ്പാണ്ഡെയ്ക്കു നഷ്ടമാവുകയും ചെയ്തു.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ റോബിന്‍ ഉത്തപ്പയെയും ചെന്നൈ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. ഈ സീസണ്‍ നന്നായി തന്നെ തുടങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഉത്തപ്പ ഫിഫ്റ്റിയടിക്കുകയും ചെയ്തു. പക്ഷെ പിന്നീട് ബാറ്റിങില്‍ ഈ സ്ഥിരത നിലനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല. 12 മല്‍സരങ്ങളില്‍ നിന്നും 20.90 ശരാശരിയില്‍ 230 റണ്‍സാണ് ഉത്തപ്പയുടെ സമ്പാദ്യം. അവസാനമായി കളിച്ച മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ അദ്ദേഹത്തെ ഇനിയും സിഎസ്‌കെ ജഴ്‌സിയില്‍ കണ്ടേക്കില്ല.

കഴിഞ്ഞ സീസണിലാണ് ഉത്തപ്പ സിഎസ്‌കെയുടെ ഭാഗമായത്. ഫൈനലിലുള്‍പ്പെടെ അവസാന മല്‍സരങ്ങില്‍ തിളങ്ങിയ അദ്ദേഹത്തെ ഈ സീസണിനു മുമ്പ് ലേലത്തില്‍ സിഎസ്‌കെ തിരികെ വാങ്ങുകയായിരുന്നു.

Story first published: Sunday, May 22, 2022, 12:39 [IST]
Other articles published on May 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+