Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവസാന രണ്ടു ബോളില്‍ 12 റണ്‍സ്! ടീമിനെ ജയിപ്പിച്ചത് രണ്ടു പേര്‍ മാത്രം

ടി20 ക്രിക്കറ്റില്‍ ഒരു മല്‍സരം വിജയകരമായി ഫിനിഷ് ചെയ്യുകയെന്നതാണ് ഏറ്റവും കടുപ്പമേറിയ കാര്യം. പ്രത്യേകിച്ചും സിക്‌സറിലൂടെ മാത്രം ടീമിനെ വിജയിപ്പിക്കാന്‍ കഴിയൂയെന്നുള്ളപ്പോള്‍ ഏതു ലോകോത്തര ബാറ്ററുടെയും നെഞ്ചടിപ്പ് കുത്തനെ ഉയരുമെന്നതില്‍ സംശയമില്ല. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ വെറും രണ്ടു താരങ്ങള്‍ മാത്രമേ അവസാനത്തെ രണ്ടു ബോളിലും സിക്‌സര്‍ പറത്തി ടീമിനു നാടകീയ വിജയം സമ്മനിച്ചിട്ടുള്ളൂ. ഈ അപൂര്‍വ്വനേട്ടം കുറിച്ചിട്ടുള്ള രണ്ടു താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എംഎസ് ധോണി (2016)

എംഎസ് ധോണി (2016)

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്നു വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ഈ നേട്ടം കുറിച്ച ആദ്യത്തെയാള്‍. പക്ഷെ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുമ്പോഴായിരുന്നില്ല അദ്ദേഹം ഇതു സാധിച്ചത്. സിഎസ്‌കെ രണ്ടു സീസണുകളില്‍ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ 2016, 17 സീസണുകളില്‍ ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു.

2

2016ല്‍ പൂനെയ്‌ക്കൊപ്പമുള്ള കന്നി സീസണില്‍ തന്നെയായിരുന്നു ധോണിയുടെ അവിശ്വസനീയ ഫിനിഷിങ്. പഞ്ചാബ് കിങ്‌സും പൂനെയും തമ്മിലായിരുന്നു മല്‍സരം. അവസാന ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍. രണ്ടു ബോളില്‍ 12 റണ്‍സായിരുന്നു പൂനെയ്ക്കു ജയിക്കാന്‍ ആവശ്യം. പക്ഷെ ധോണി വളരെ കൂളായിരുന്നു. രണ്ടു ബോളുകളും സിക്‌സറിലേക്കു പറപ്പിച്ച് അദ്ദേഹം ടീമിനു അവിസ്മരണീയ വിജയം സമ്മാനിച്ചപ്പോള്‍ കൈയെത്തുംദൂരത്ത് ജയം കൈവിട്ട പഞ്ചാബ് സ്തബ്ധരായി.

രാഹുല്‍ തെവാത്തിയ (2022)

രാഹുല്‍ തെവാത്തിയ (2022)

എംഎസ് ധോണിക്കു ശേഷം ആദ്യമായി തുടരെ രണ്ടു സിക്‌സറുകളടിച്ച് ടീമിവെ വിജയിപ്പിച്ചത് മറ്റൊരു ഇന്ത്യന്‍ താരമായ രാഹുല്‍ തെവാത്തിയയാണ്. പഞ്ചാബ് കിങ്‌സിനു തന്നെയാണ് ഇത്തവണയും പ്രഹരമേറ്റത്. ഈ സീസണിലെ ഐപിഎല്ലില്‍ ലീഗിലെ പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയായിരുന്നു തെവാത്തിയയുടെ വെടിക്കെട്ട്.
വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഡെയ്ന്‍ സ്മിത്തിനെയാണ് താരം അടിച്ചുപറത്തിയത്.

4

ടൈറ്റന്‍സിനു ജയിക്കാന്‍ 19 റണ്‍സായിരുന്നു അവസാന ഓവറില്‍ വേണ്ടിയിരുന്നത്. ആദ്യ ബോള്‍ വൈഡ്. രണ്ടാമത്തേതില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ട്. അടുത്ത ബോളില്‍ സിംഗിള്‍. മൂന്നാമത്തെ ബോളില്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറിയടിച്ചു. നാലാമത്തെ ബോളില്‍ സിംഗിള്‍. ഇതോടെ അടുത്ത രണ്ടു ബോളില്‍ ടൈറ്റന്‍സിനു ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. ഒരു ഷോട്ട് മിസ്സായാല്‍ ജയം പഞ്ചാബിന്. പക്ഷെ അഞ്ചാമത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ തെവാത്തിയ സിക്‌സറിലേക്കു പായിച്ചു. ഇതോടെ ജിടിക്കു വിജയപ്രതീക്ഷ. പക്ഷെ പഞ്ചാബ് അപ്പോഴും ജയം സ്വപ്‌നം കണ്ടിരുന്നു. സ്മിത്തിന്റെ അടുത്ത ബോളും സിക്‌സറിലെത്തിച്ച തെവാത്തിയ ടീമിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.

ടൈറ്റന്‍സിന്റെ കുതിപ്പ്

ടൈറ്റന്‍സിന്റെ കുതിപ്പ്

ഈ സീസണിലെ കറുത്ത കുതിരകളായി മാറിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. സീസണില്‍ പരാജയമറിയാത്ത ഒരേയൊരു ടീം കൂടിയാണ് ജിടി. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച ടൈറ്റന്‍സ് തങ്ങളുടെ കന്നു ഐപിഎല്‍ സീസണില്‍ ഗംഭീരമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച നടന്ന കളിയില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനാണ് ടൈറ്റന്‍സ് തോല്‍പ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിനു 189 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. 27 ബോളില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 64 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റാണ് പഞ്ചാബിനെ മികച്ച ടോട്ടലിലെത്തിച്ചത്. ശിഖര്‍ ധവാന്‍ 35ഉം ജിതേഷ് ശര്‍മ 23ഉം റണ്‍സെടുത്തു.

6

മറുപടിയില്‍ നാലു വിക്കറ്റിനു ടൈറ്റന്‍സ് വിജയം കൈക്കലാക്കി. കന്നി സെഞ്ച്വറി നാലു റണ്‍സകലെ നഷ്ടമായ ശുഭ്മാന്‍ ഗില്ലാണ് ടൈറ്റന്‍സിന്റെ ടോപ്‌സ്‌കോറര്‍. 59 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം 96 റണ്‍സ് നേടി. സായ് സുദര്‍ശന്‍ 35ഉം ഹാര്‍ദിക് 27ഉം റണ്‍സെടുത്തു. തെവാത്തിയ വെറും മൂന്നു ബോളില്‍ രണ്ടു സിക്‌സറോടെ പുറത്താവാതെ 13 റണ്‍സ് നേടി. ഗില്ലാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

Story first published: Saturday, April 9, 2022, 16:07 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+