Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ജിടിയിലെ രണ്ടു പേരെ ഞാന്‍ ഇന്ത്യന്‍ ടീമിലെടുക്കും- വെളിപ്പെടുത്തി മില്ലര്‍

ഐപിഎല്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയുടെ ഹൈപ്പ് തുടങ്ങിക്കഴിഞ്ഞു. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ടെംബ ബവുമയ്ക്കു കീഴില്‍ സൗത്താഫ്രിക്ക ശക്തമായ 16 അംഗ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

1

മുന്‍നിര താരങ്ങളില്ലാതെ രണ്ടാംനിര ടീമിനെയായിരിക്കും ഇന്ത്യ ഈ പരമ്പരയില്‍ ഇറക്കുകയെന്നാണ് വിവരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി തുടങ്ങിയവരൊന്നും പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല. യുവത്വത്തിനൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാവും ഇന്ത്യ അണിനിരത്തുക. സൗത്താഫ്രിക്കന്‍ ടീമില്‍ ഇടം പിടിച്ചിട്ടുള്ളയാളാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന ഡേവിഡ് മില്ലര്‍. സഹതാരങ്ങളായ രണ്ടു പേരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ താന്‍ ഉള്‍പ്പെടുത്തുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മില്ലര്‍.

2

ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ഫിനിഷറുടെ റോളില്‍ കസറുന്ന ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ എന്നിവരെയാണ് വരാനിരിക്കുന്ന ടി20 പരമ്പരയില്‍ താന്‍ ഇന്ത്യന്‍ ടീമിലെടുക്കുകയെന്നാണ് ഡേവിഡ് മില്ലര്‍ പറഞ്ഞിരിക്കുന്നത്. രണ്ടും പേരും ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യത കൂടുതലാണ്. ടി20 പരമ്പരയില്‍ ഇന്ത്യക്കെതിരേ ഞാന്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളര്‍ ഉമ്രാന്‍ മാലിക്കാണ്. ഈ സീസണില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചതെന്നും ഗുജറാത്ത് ടൈറ്റന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മില്ലര്‍ പറഞ്ഞു.

3

ജൂണ്‍ ഒമ്പതിനു ഡല്‍ഹിയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം. രണ്ടാമത്തെ മല്‍സരം 12നു കട്ടക്കിലും മൂന്നാമത്തേത് 14നു വിശാഖപട്ടണത്തും നാലാമത്തേത് 17നു രാജ്‌കോട്ടിലും നടക്കും. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സം ജൂണ്‍ 19നു ബെംഗളൂരുവിലാണ്.
ഈ വര്‍ഷമാദ്യം നടന്ന ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിന്റെ തുടര്‍ച്ച കൂടിയാണ് ഈ ടി20 പരമ്പര. യഥാര്‍ഥത്തില്‍ സൗത്താഫ്രിക്കയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന പരമ്പരയായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം പുനര്‍ ക്രമീകരിച്ചതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു.

4

സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അവയ്ക്കു സ്വന്തം നാട്ടില്‍ കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരം കൂടിയാണ് വരാനിരിക്കുന്ന ടി20 പരമ്പര. പക്ഷെ ഇന്ത്യക്കു അതു കടുപ്പമായിരിക്കും. കാരണം ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ടീമിനെയാണ് ഇന്ത്യക്കെതിരേ സൗത്താഫ്രിക്ക ഇറക്കുന്നത്. എന്നാല്‍ ഇന്ത്യയാവട്ടെ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി രണ്ടാനിര ടീമനെ പരീക്ഷിക്കുമെന്നാണ് വിവരം.

5

ഇന്ത്യയുമായുള്ള ടി20 പരമ്പരയില്‍ സൗത്താഫ്രിക്കന്‍ ടീമിലെ പുതുമുഖം ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ്. നിലവില്‍ ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബാറ്റിങാണ് സ്റ്റബ്‌സിനു ദേശീയ ടീമിലേക്കു വഴി തുറന്നത്.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നലിനെ സൗത്താഫ്രിക്ക തിരിച്ചുവിളിച്ചുവെന്നത് ടി20 പരമ്പരയിലെ മറ്റൊരു പ്രത്യേകതയാണ്. ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്വിന്റണ്‍ ഡികോക്ക്, എയ്ഡ്ന്‍ മര്‍ക്രാം, കാഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍ എന്നിവരെല്ലാം ടി20 പരമ്പരയുടെ ഭഗാമാണ്.

സൗത്താഫ്രിക്കന്‍ ടി20 ടീം

സൗത്താഫ്രിക്കന്‍ ടി20 ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

Story first published: Thursday, May 19, 2022, 17:58 [IST]
Other articles published on May 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+