
ഇത്തവണ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള മൂന്നു ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലേിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെയും ഭാഗമാവാന്‍ ഓസീസ് സൂപ്പര്‍ താരത്തിനു സാധിച്ചു. ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റള്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ് വാട്‌സന്‍.

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുമെന്ന് എനിക്കു തോന്നിയിട്ടുള്ളത് മൂന്നു ടീമുകളാണ്. അതിലൊന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. ലേലത്തില്‍ വളരെ നല്ല നീക്കങ്ങളായിരുന്നു ഡിസിയുടേത്. മികച്ച ചില കളിക്കാരെ വാങ്ങാന്‍ ഫ്രാഞ്ചൈസിക്കു സാധിച്ചു.
വളരെ ബാലന്‍സുള്ള ടീമാണ് ഡിസിയുടേത്. ചില പ്രതിഭാശാലികളായ യുവതാരങ്ങള്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായിട്ടുണ്ട്. കൂടാതെ മികച്ച വിദേശ താരങ്ങളെയും ഫ്രാഞ്ചൈസിക്കു വാങ്ങാന്‍ കഴിഞ്ഞു.

മിച്ചെല്‍ മാര്‍ഷ് ഡേവിഡ് വാര്‍ണര്‍, റോമന്‍ പവെല്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഈ സീസണില്‍ ഡിസി മികച്ച രീതിയില്‍ മുന്നോട്ടു പോയില്ലെങ്കില്‍ അതായിരിക്കും എന്നെ ഏറ്റവുധികം ആശ്ചര്യപ്പെടുത്തുകയെന്നും ഷെയ്ന്‍ വാട്‌സന്‍ നിരീക്ഷിച്ചു. ത്രസിപ്പിക്കുന്ന ജയത്തോടെയാണ് റിഷഭ് പന്ത് നയിട്ട ഡിസി പുതിയ സീസണില്‍ തുടങ്ങിയത്. അഞ്ചുതവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു ഡിസി തോല്‍പ്പിക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇത്തവണ ഐപിഎല്ലില്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന മറ്റൊരു ടീം. സിഎസ്‌കെ എല്ലായ്‌പ്പോഴും നന്നായി കളിക്കാറുണ്ട്. തങ്ങളുടെ സ്ഥിരം കളിക്കാരില്‍ പലരെയും ഇത്തവണയും നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്കു സാധിച്ചിട്ടുണ്ട്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ചെന്നൈ. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഈ സീസണ്‍ മോശമാവുകയാണെങ്കില്‍ അതു തന്നെ അദ്ഭുതപ്പെടുത്തുമെന്നും ഷെയ്ന്‍ വാട്‌സന്‍ വ്യക്തമാക്കി.

ഉദ്ഘാടന മല്‍സരത്തില്‍ പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്കു കീഴിലായിരുന്നു സിഎസ്‌കെ ഇറങ്ങിയത്. ശ്രേയസ് അയ്യര്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആറു വിക്കറ്റിനു തോല്‍ക്കുകയായിരു്ന്നു. ബാറ്റിങ് നിര ഫ്‌ളോപ്പായതാണ് സിഎസ്‌കെയ്ക്കു തിരിച്ചടിയായത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഷെയ്ന്‍ വാട്‌സന്‍ തിരഞ്ഞെടുത്ത മൂന്നാമത്തെ ടീം. ലേലത്തില്‍ ആദ്യമായിട്ടാണ് ആര്‍സിബി ഇത്തവണ മികച്ച കളിക്കാരെ കൊണ്ടു വന്നതെന്നാണ് എനിക്കു തോന്നിയത്. സാധാരണയായി ഒന്നോ, രണ്ടോ നല്ല താരങ്ങളെ മാത്രമേ അവര്‍ക്കു ലഭിക്കാറുള്ളൂ. പക്ഷെ ഇത്തവണ ആര്‍സിബി ലേലത്തില്‍ നന്നായി തിളങ്ങിയിരുന്നു.

ദിനേശ് കാര്‍ത്തിക്കും അതുപോലെ തന്നെ ടീമിലേക്കു കൊണ്ടുവന്ന ചില വിദശ കളിക്കാരും മിടുക്കരാണ്. ഗ്ലെന്‍ മാക്‌സ്വെല്ലിനെ അവര്‍ നിലനിര്‍ത്തിയിരുന്നു. ക്യാപ്റ്റനായി വന്നിരിക്കുന്ന ഫഫ് ഡുപ്ലെസി നല്ല നേതൃമികവുള്ള കളിക്കാരനാണ്. കൂടാതെ വളരെ മികച്ച ബാറ്ററുമാണ്. വനിന്ദു ഹസരംഗയും ജോഷ് ഹേസല്‍വുഡും അതിശയിപ്പിക്കുന്ന കളിക്കാരാണെന്നും ഷെയ്ന്‍ വാട്‌സന്‍ വിലയിരുത്തി. ആര്‍സിബി ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷം 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ഇതു പ്രതിരോധിക്കാനാവാതെയാണ് ആര്‍സിബി തോല്‍വിയിലേക്കു വീണത്.


Click it and Unblock the Notifications