IPL 2022: സിഎസ്‌കെ കിരീടം നിലനിര്‍ത്തുമോ? മൂന്നു പേരുടെ പ്രകടനം നിര്‍ണായകമെന്നു ഇര്‍ഫാന്‍
ഐപിഎല്ലിന്റെ 15ാം സീസണില്‍ കിരീട സാധ്യതയില്‍ മുന്‍പന്തിയിലുള്ള ടീമുകളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ വീണ്ടുമൊരു സീസണില്‍ ഇറങ്ങുന്ന സിഎസ്‌കെ കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണില്‍ ടീമിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭൂരിഭാഗം പേരെയും സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം ലേലത്തില്‍ മികച്ച ചില താരങ്ങളെ വാങ്ങുകയും ചെയ്തിരുന്നു.
വരാനിരിക്കുന്ന സീസണില്‍ സിഎസ്‌കെയുടെ കിരീടസാധ്യതയെക്കുറിച്ചുള്ള നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാപ്റ്റന്‍ എംഎസ് ധോണി, മറ്റു വെറ്ററന്‍മാരായ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവര്‍ എത്രത്തോളം മല്‍സരത്തിനു സജ്ജരാണെന്നതിനെ ആശ്രയിച്ചായിരിക്കും ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സാധ്യതയെന്നു ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു ശേഷം ഒരു മല്‍സരം ധോണി കളിച്ചിട്ടില്ല. റാഡുയുവാകട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ ചുരുക്കം ചില മല്‍സരങ്ങളില്‍ ആന്ധ്രാ പ്രദേശിനായി ഇറങ്ങിയിരുന്നു. ഉത്തപ്പയും കേരളത്തിനു വേണ്ടി സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ചില മല്‍സരങ്ങളില്‍ മാത്രമേ ഇറങ്ങ്ിയിരുന്നുള്ളൂ.

എംഎസ് ധോണി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരുടെ മല്‍സരം കളിക്കാനുള്ള സ്ഥിരതയുടെ കാര്യത്തില്‍ മാത്രമേ ചോദ്യമുള്ളൂ. മൂന്നു പേരും കൂടി എത്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ടാവും, ഇവരുടെ ഫോം എങ്ങനെയായിരിക്കും എന്നതും അറിയേണ്ട കാര്യമാണ്. കൂടാതെ പുതുതായി ടീമിലേക്കു വന്ന ഓള്‍റൗണ്ടര്‍ ശിവം ദുബെ എങ്ങനെയാരിക്കും പെര്‍ഫോം ചെയ്യുകയെന്നതും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നു ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.

മെഗാ ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ ദുബെയെ സിഎസ്‌കെ വാങ്ങിയത്. ഐപിഎല്ലില്‍ ഇനിയും അത്ര വലിയ പ്രകടനങ്ങളൊന്നും നടത്താന്‍ താരത്തിനായിട്ടില്ല. എങ്കിലും ദുബെയുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ ക്യാപ്റ്റന്‍ ധോണിക്കു സാധിക്കുമെന്ന വിശ്വാസത്തിലാണ് ടീം മാനേജ്‌മെന്റ്.

പരിക്കേറ്റു വിശ്രമിക്കുന്ന സ്വിങ് ബൗളര്‍ ദീപക് ചാഹറുടെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വലിയ തിരിച്ചടിയായി മാറിയേക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. സിഎസ്‌കെയുടെ പ്രകടനത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം തന്നെ ഇത്തവണയുണ്ടാവും. ചാഹറിനു പകരം രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ കളിക്കുകയാണെങ്കില്‍ അവന്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നത് കാണേണ്ടതുണ്ട്. കാരണം ഐപിഎല്ലില്‍ അനുഭവസമ്പത്തിനു വലിയ പ്രാധാന്യമുണ്ട്. നിങ്ങള്‍ക്കു അനുഭവസമ്പത്തില്ലെങ്കില്‍ കഴിവുണ്ടെങ്കിലും പിന്നില്‍ നില്‍ക്കണമെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

ദീപക് ചാഹറിനു പകരക്കാരനെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെയാകെ നോക്കിയാല്‍ വളരെ മികച്ച സംഘമാണെന്നു കാണാം. മെഗാ ലേലത്തില്‍ ഏതെങ്കിലുമൊരു ടീം കൂടുതല്‍ താരങ്ങളെ തിരികെ വാങ്ങിയിട്ടുണ്ടെങ്കില്‍ അതു സിഎസ്‌കെയാണ്. സ്ഥിരതയുള്ള ടീമിനു വേണ്ടി അവര്‍ ശ്രമിച്ചതായും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.
റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ഡ്വയ്ന്‍ ബ്രാവോ, ചാഹര്‍ തുടങ്ങിവരെയെല്ലാം സിഎസ്‌കെ ലേലത്തില്‍ തിരികെ വാങ്ങുകയായിരുന്നു. പക്ഷെ ഫഫ് ഡുപ്ലെസി, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെ കൈവിടേണ്ടി വന്നു. സുരേഷ് റെയ്‌നയെ ലേലത്തില്‍ സിഎസ്‌കെ സ്വയം കൈയൊഴിയുകയായിരുന്നു. താരത്തെ മറ്റൊരു ഫ്രാഞ്ചൈസിയും വാങ്ങിയതുമില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ മാച്ച് വിന്നര്‍മാരായ ഒരുപാട് കളിക്കാരുണ്ടെന്നു ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു. 2021ല്‍ ചാംര്യന്‍മാരായ ടീമിലെ താരങ്ങളില്‍ പലരെയും ഇത്തവണയും സിഎസ്‌കെയിലുണ്ട്. റോബിന്‍ ഉത്തപ്പ, റായുഡു, ബ്രാവോ എന്നിവരെ തിരികെ വാങ്ങി. രുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മോയിന്‍ അലി, എംഎസ് ധോണി എന്നിവരെ നിലനിര്‍ത്തുകയും ചെയ്തു. ഇവരെല്ലാം ആദ്യ ഇലവനില്‍ തന്നെ കളിക്കുന്നവരും മാച്ച് വിന്നര്‍മാരുമാണെന്നും പഠാന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications