Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയില്‍ ഇവര്‍ക്ക് ലാസ്റ്റ് ചാന്‍സ്, ഈ മൂന്ന് പേരെ അടുത്ത സീസണില്‍ കാണില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവെച്ചത്. നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കാണാനാവാതെ പോകുന്നത്. 12 മത്സരത്തില്‍ നാല് മത്സരം ജയിച്ച സിഎസ്‌കെ എട്ട് മത്സരം തോറ്റു. ഇത്തവണ നായകസ്ഥാനത്ത് നിന്ന് എംഎസ് ധോണിയെ മാറ്റി രവീന്ദ്ര ജഡേജയെ നായകനാക്കി ഇറങ്ങിയത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.

പാതിവഴിയില്‍ ജഡേജക്ക് നായകസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വരികയും ധോണി നായകസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇത്തവണ തൊട്ടതെല്ലാം സിഎസ്‌കെയ്ക്ക് പിഴച്ചു. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനോ മികച്ച ബൗളിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനോ സിഎസ്‌കെയ്ക്ക് സാധിച്ചില്ല. താരങ്ങള്‍ ഫോമിലേക്കെത്തിയപ്പോഴേക്കും സിഎസ്‌കെയുടെ പ്ലേ ഓഫ് വാതില്‍ അടഞ്ഞുവെന്ന് പറയാം. അടുത്ത സീസണില്‍ വലിയൊരു അഴിച്ചുപണി സിഎസ്‌കെയിലുണ്ടാവുമെന്നുറപ്പ്.

ഇത്തവണ ടീമിലുണ്ടായിരുന്ന പല പ്രമുഖര്‍ക്കും അടുത്ത തവണ സിഎസ്‌കെയില്‍ സ്ഥാനം ലഭിച്ചേക്കില്ല. പല പ്രമുഖരേയും സിഎസ്‌കെ കൈവിട്ടേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇത്തവണ ടീമിന്റെ ഭാഗമാവുകയും എന്നാല്‍ അടുത്ത സീസണില്‍ സിഎസ്‌കെയില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്തതുമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

സിഎസ്‌കെയ്‌ക്കൊപ്പം 2021 സീസണില്‍ തിളങ്ങിയ റോബിന്‍ ഉത്തപ്പക്ക് ഇത്തവണ മികവ് കാട്ടാനായിട്ടില്ല. 2021ല്‍ നാല് മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ 115 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ 12 മത്സരത്തില്‍ നിന്ന് 20.91 ശരാശരിയില്‍ നേടിയത് 230 റണ്‍സാണ്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയില്ല. ഓപ്പണറെന്ന നിലയില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഉത്തപ്പയെ സിഎസ്‌കെ മധ്യനിരയിലേക്കെത്തിച്ചത്. എന്നിട്ടും ക്ലിക്കായില്ല. രണ്ട് കോടി രൂപ അടിസ്ഥാന വിലക്ക് സിഎസ്‌കെ സ്വന്തമാക്കിയ ഉത്തപ്പയെ അടുത്ത സീസണില്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

ക്രിസ് ജോര്‍ദാന്‍

ക്രിസ് ജോര്‍ദാന്‍

ഇത്തവണ സിഎസ്‌കെ ബൗളിങ് നിരയിലേക്ക് പരിഗണിച്ച താരമാണ് ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ദാന്‍. പേസ് ഓള്‍റൗണ്ടറായ താരം ഇത്തവണ ടീമിന് ബാധ്യതയാവുകയാണ് ചെയ്തതെന്ന് പറയാം. ഇത്തവണ നാല് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് അദ്ദേഹത്തിന് വീഴ്ത്താനായത്. ഇക്കോണമി 10.52. 135 റണ്‍സാണ് 77 പന്തില്‍ നിന്ന് വഴങ്ങിയത്. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാനായില്ല. 3.6 കോടിക്കാണ് സിഎസ്‌കെ ജോര്‍ദാനെ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡെത്ത് ഓവറിലടക്കം മികവ് കാട്ടുന്ന സൂപ്പര്‍ പേസറാണ് ജോര്‍ദാന്‍. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹത്തിന് ഇതുവരെ പ്രതീക്ഷക്കൊത്ത മികവ് കാട്ടാന്‍ സാധിച്ചിട്ടില്ലെന്ന് പറയാം.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

സിഎസ്‌കെയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് അമ്പാട്ടി റായിഡു. മികച്ച റെക്കോഡ് ഐപിഎല്ലില്‍ അവകാശപ്പെടാന്‍ സാധിക്കുന്ന റായിഡുവിന്റെ അവസാന രണ്ട് സീസണിലെ പ്രകടനവും മോശമാണ്. 2021ല്‍ 16 മത്സരത്തില്‍ നിന്ന് 257 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ 12 മത്സരത്തില്‍ നിന്ന് 271 റണ്‍സാണ് നേടിയത്. സ്ഥിരതയില്ലാത്ത റായിഡുവിന് 6.75 കോടിയാണ് ഓരോ സീസണിലും സിഎസ്‌കെ നല്‍കുന്നത്. ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ റായിഡുവിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇനിയൊരു സീസണിലേക്ക് കാത്ത് നില്‍ക്കാതെ റായിഡുവിനെ ഇത്തവണത്തെയോടെ സിഎസ്‌കെ കൈയൊഴിയാനാണ് സാധ്യത കൂടുതല്‍. റായിഡുവിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്.

Story first published: Saturday, May 14, 2022, 12:49 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+