Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിക്ക് മുന്നില്‍ മൂന്ന് വെല്ലുവിളി, ആരെയൊക്കെ പരിഗണിക്കും? സാധ്യതാ 11 ഇതാ

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ഉദ്ഘാടന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആദ്യ മത്സരത്തില്‍ സിഎസ്‌കെയുടെ എതിരാളികള്‍. സിഎസ്‌കെയുടെ പരിശീലനം സൂറത്തില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഉദ്ഘാടന മത്സരത്തിന് നാല് ദിവസം മാത്രം ശേഷിക്കെ എംഎസ് ധോണിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. പ്ലേയിങ് 11 തിരഞ്ഞെടുപ്പാണ് ധോണിക്ക് വലിയ തലവേദന ഉയര്‍ത്തുന്നത്.

2

പ്രധാനമായും മൂന്ന് പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് ധോണി കണ്ടെത്തേണ്ടത്. അതില്‍ പ്രധാനപ്പെട്ടത് ഫഫ് ഡുപ്ലെസിസിന്റെ പകരക്കാരന്‍ ആരെന്നതാണ്. അവസാന സീസണില്‍ റുതുരാജ് ഗെയ്ക് വാദ്-ഫഫ് ഡുപ്ലെസിസ് ഓപ്പണിങ് കൂട്ടുകെട്ടാണ് സിഎസ്‌കെയുടെ കിരീടത്തില്‍ നിര്‍ണ്ണായകമായത്. റുതുരാജ് റണ്‍വേട്ടക്കാരില്‍ ഒന്നാമനായി ഓറഞ്ച് ക്യാപ് നേടിയപ്പോള്‍ ഡുപ്ലെസിസ് രണ്ടാം സ്ഥാനത്തായിരുന്നു. നിലവിലെ സൂചന പ്രകാരം ഡെവോണ്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ എന്നിവരിലൊരാള്‍ സിഎസ്‌കെയില്‍ റുതുരാജിനൊപ്പം ഓപ്പണറായേക്കും. ഇടം കൈയനെന്ന നിലയില്‍ കോണ്‍വേക്ക് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

3

മോയിന്‍ അലി എത്താന്‍ വൈകുന്നതാണ് സിഎസ്‌കെയ്ക്ക് തലവേദനയാകുന്ന മറ്റൊരു കാര്യം. ഇംഗ്ലണ്ട് താരം 20 ദിവസത്തിലധികമായി വിസക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ പരിഗണിക്കപ്പെടാത്തതിനാല്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. മൂന്നാം നമ്പറില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും സ്പിന്നറെന്ന നിലയിലും ടീമില്‍ ഏറ്റവും പ്രാധാന്യം ലഭിക്കുന്ന താരങ്ങളിലൊരാളാണ് മോയിന്‍ അലി. അദ്ദേഹത്തിന്റെ വിടവ് നികത്തുക സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല.

ദീപക് ചഹാറിനെ നഷ്ടമായതും ടീമിന് വലിയ ആശങ്കയുണ്ടാക്കുന്നു. 14 കോടിക്ക് തിരിച്ചെത്തിച്ച ദീപക്കിന് പരിക്കേറ്റതോടെ സീസണ്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്ന അവസ്ഥയിലാണ്. പേസ് ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരത്തില്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും പരിക്കേറ്റതോടെ പകരക്കാരെ കണ്ടെത്തുക പ്രയാസമായിരിക്കുകയാണ്.

3

ഡ്വെയ്ന്‍ പ്രിട്ടോറിയസും ടീമിലേക്കെത്താന്‍ വൈകും. ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ബംഗ്ലാദേശ് പരമ്പര കളിക്കുന്നതിനാലാണ് താരം വൈകുന്നത്. ഇതോടെ കെകെആറിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കാനുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഈ വിടവും നികത്തുക ധോണിക്ക് മുന്നിലെ വെല്ലുവിളി തന്നെയാണ്. കൂടാതെ റുതുരാജ് ഗെയ്ക് വാദും അമ്പാട്ടി റായിഡുവും പരിക്കിന് ശേഷമാണ് തിരിച്ചെത്തിയതെന്നതിനാല്‍ ഇരുവരുടെയും ഫോം കണ്ടറിയണം.

ബാറ്റിങ് നിരയില്‍ ഇത്തവണ റുതുരാജിന് പഴയ മികവ് ആവര്‍ത്തിക്കാനായില്ലെങ്കില്‍ ടീമിനെയത് കാര്യമായി ബാധിക്കും. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു എന്നിവര്‍ക്കും ഉത്തരവാദിത്തം കൂടും. മധ്യനിരയില്‍ എംഎസ് ധോണിയെയെ ഇത്തവണ വിശ്വാസം അര്‍പ്പിക്കാനാവില്ല. രവീന്ദ്ര ജഡേജ മധ്യനിരയില്‍ തകര്‍ത്തടിക്കുമെങ്കിലും ഡ്വെയ്ന്‍ ബ്രാവോ, ശിവം ദുബെ എന്നിവരുടെ പ്രകടനം കണ്ടറിയണം. ക്രിസ് ജോര്‍ദാനും മോശമില്ലാതെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവനാണ്.

4

ഇത്തവണ സിഎസ്‌കെയുടെ ബൗളിങ്ങിലും ദൗര്‍ബല്യമുണ്ട്. വിശ്വസ്ത പേസറുടെ അഭാവമാണ് പ്രശ്‌നം. ക്രിസ് ജോര്‍ദാനും ആദം മില്‍നെയും ഡെത്ത് ഓവറിലെ തല്ലുകൊള്ളികളാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രകടനം ഇത്തവണ എങ്ങനയെവാവുമെന്നത് കണ്ടറിയണം. എന്തായാലും ധോണിക്കും സംഘത്തിനും ആദ്യ മത്സരത്തില്‍ കാര്യങ്ങള്‍ കടപ്പമാവുമെന്നുറപ്പ്.

സിഎസ്‌കെ സാധ്യത പ്ലേയിങ് 11: റുതുരാജ് ഗെയ്ക്‌വാദ്, ഡെവോന്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, എംഎസ് ധോണി, ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ, പ്രസിദ്ധ് സോളങ്കി.

5

സിഎസ്‌കെ ടീം: എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Tuesday, March 22, 2022, 13:01 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+