Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ക്യാപ്റ്റന്‍ ജഡേജക്ക് എളുപ്പമാവില്ല, മുന്നില്‍ മൂന്ന് പ്രധാന വെല്ലുവിളി, പരിശോധിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി രണ്ട് നാള്‍ മാത്രമുള്ളപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സിഎസ്‌കെ. നായകസ്ഥാനത്ത് നിന്ന് ധോണി പടിയിറങ്ങി പകരം രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ നായകനായിരിക്കുകയാണ്. ഇത്തവണ ജഡേജക്ക് കീഴിലാവും സിഎസ്‌കെ ഇറങ്ങുക. ധോണി സിഎസ്‌കെയുടെ നായകനായി കപ്പുയര്‍ത്തി പടിയിറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഈ സീസണ്‍ കൂടി കാത്തിരിക്കാന്‍ ധോണി തയ്യാറായില്ല.

1

ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളെന്ന പേരോടെ തലയുയര്‍ത്തി തന്നെയാണ് ധോണി നായകസ്ഥാനം ഒഴിയുന്നത്. അവസാന സീസണില്‍ ധോണിക്ക് കീഴില്‍ കപ്പുയര്‍ത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. ഇത്തവണയും ധോണി നായകസ്ഥാനത്തുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും അപ്രതീക്ഷിതമായി അദ്ദേഹം പടിയിറങ്ങുകയായിരുന്നു. നാല് ഐപിഎല്‍ കിരീടവും രണ്ട് ചാമ്പ്യന്‍സ് ലീഗും സിഎസ്‌കെയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു.

1

ധോണിയുടെ പകരക്കാരനാവാന്‍ നിലവിലെ താരങ്ങളില്‍ ജഡേജ അര്‍ഹനാണ്. 2012 മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന ജഡേജ ധോണിയുമായി അടുത്ത സൗഹൃദമുള്ള താരവുമാണ്. അതുകൊണ്ട് തന്നെ ടീമിന്റെ ശൈലിയെക്കുറിച്ചും ക്യാപ്റ്റന്‍സി തന്ത്രങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ജഡേജക്കുണ്ടാവും. എന്നാല്‍ വലിയ വെല്ലുവിളികളും ജഡേജയെ കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കുക

മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കുക

അവസാന സീസണില്‍ നിന്ന് ടീമില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ ഏറ്റവും മികച്ച പ്ലേയിങ് 11നെ കണ്ടെത്തേണ്ടതായുണ്ട്. ജഡേജയെ സംബന്ധിച്ച് മുന്നിലുള്ള പ്രധാന വെല്ലുവിളി ഇത് തന്നെയാണ്. പ്രധാനമായും താരങ്ങളെ പരിക്ക് വേട്ടയാടുന്ന സാഹചര്യത്തില്‍. 14 കോടിക്ക് ടീമില്‍ തിരിച്ചെത്തിച്ച ദീപക് ചഹാറിന് പരിക്കിനെത്തുടര്‍ന്ന് സീസണ്‍ നഷ്ടമായേക്കും. അതുകൊണ്ട് തന്നെ ഉത്തമ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്. മോയിന്‍ അലിയെ ആദ്യ മത്സരങ്ങളില്‍ ടീമിന് ലഭിക്കില്ല.

സ്പിന്‍ ഓള്‍റൗണ്ടര്‍ക്കും പകരക്കാരനെ വേണം. ഫഫ് ഡുപ്ലെസിസിന് പകരം ഓപ്പണറായി റോബിന്‍ ഉത്തപ്പ, ഡെവണ്‍ കോണ്‍വെ എന്നിവരിലാര് വേണമെന്നതും ജഡേജയെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമാണ്. ധോണി ടീമിനൊപ്പമുണ്ടെന്നത് ജഡേജക്ക് ധൈര്യമാണെങ്കിലും മികച്ച പ്ലേയിങ് 11നെ കണ്ടെത്തേണ്ടത് നായകനെന്ന നിലയില്‍ ജഡേജയുടെ ഉത്തരവാദിത്തമാണ്.

യുവതാരങ്ങള്‍ക്ക് കൃത്യമായ അവസരം നല്‍കണം

യുവതാരങ്ങള്‍ക്ക് കൃത്യമായ അവസരം നല്‍കണം

യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സിഎസ്‌കെ എക്കാലത്തും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും സിഎസ്‌കെയിലൂടെ വളര്‍ന്നു വന്നവരുമാണ്. ജഡേജ ഇന്നത്തെ സൂപ്പര്‍ താരമായി മാറിയതിന് പിന്നിലും ധോണിയെന്ന നായകന്റെ പിന്തുണയും സിഎസ്‌കെയെന്ന ടീമിന്റെ പിന്തുണയും വളരെ വലുതായിരുന്നു. ഈ സാഹചര്യത്തില്‍ ജഡേജ നായകനാവുമ്പോഴും യുവതാരങ്ങളെ കണ്ടെത്തി വേണ്ടത്ര അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടത്. യുവതാരങ്ങള്‍ക്ക് മാനസിക ധൈര്യം നല്‍കാനും മികച്ച പിന്തുണ നല്‍കാനും അവസരങ്ങള്‍ നല്‍കാനും ജഡേജയെന്ന നായകന് എത്രമാത്രം സാധിക്കുമെന്നത് കണ്ടറിയണം.

ടീമിന്റെ പ്രകടന നിലവാരം താഴാതെ നോക്കണം

ടീമിന്റെ പ്രകടന നിലവാരം താഴാതെ നോക്കണം

ജഡേജയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി ടീമിന്റെ പ്രകടന നിലവാരം താഴാതെ നോക്കുകയെന്നതാണ്. 12 സീസണ്‍ കളിക്കുകയും ഒമ്പത് ഫൈനല്‍ കളിക്കുകയും 11 പ്ലേ ഓഫ് കളിക്കുകയും നാല് കിരീടം നേടുകയും ചെയ്ത സിഎസ്‌കെയെ ഇതേ നിലവാരത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയെന്നതും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ജഡേജക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ മികവുള്ള ജഡേജക്ക് നായകനാവുമ്പോള്‍ സമ്മര്‍ദ്ദത്തെ മറികടന്ന് ടീമിനെ കിരീടത്തിലേക്ക് നയിക്കാനാവുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം. സമ്മര്‍ദ്ദ ഘട്ടത്തില്‍ പല തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ജഡേജക്കായിട്ടുണ്ടെങ്കിലും നായകനായ ശേഷം ഇതേ പ്രകടനം തുടരാനാവുമോയെന്നത് കണ്ടറിയാം.

Story first published: Thursday, March 24, 2022, 18:18 [IST]
Other articles published on Mar 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+