Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത് ധോണിയുടെ അവസാന സീസണോ ? തുറന്ന് പറഞ്ഞ് സിഎസ്‌കെ സിഇഒ

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത്. ഇത്തവണ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ച് ധോണി പടിയിറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി നായകസ്ഥാനം ഒഴിയാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി കളിക്കാരനായി തുടരുമെന്ന് സിഎസ്‌കെ ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

1

എന്നാല്‍ ഇത് ധോണിയുടെ അവസാന സീസണായിരിക്കുമോയെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇപ്പോഴിതാ ധോണി ഈ സീസണോടെ വിരമിക്കുമോയെന്നതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. ഇത് ധോണിയുടെ അവസാന സീസണാണെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

1

' ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണെന്ന് കരുതുന്നില്ല. അവന്‍ ഇനിയും മുന്നോട്ട് പോകാനാവും. സിഎസ്‌കെയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറാനുള്ളത് എംഎസ് ധോണിയുടെ തീരുമാനമാണ്. ധോണി ഇതിനെക്കുറിച്ച് ആലോചിക്കുകയും നായകസ്ഥാനം കൈമാറാനുള്ള ശരിയായ സമയം ഇതാണെന്ന് തീരുമാനമെടുക്കുകയുമായിരുന്നു. ജഡേജ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണുള്ളതെന്നാണ് അവന്‍ കരുതുന്നത്. അതുകൊണ്ട് നായകസ്ഥാനം കൈമാറാനുള്ള ശരിയായ സമയം ഇതാണ്. ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ് ധോണി ആലോചിക്കുന്നതും പ്രവര്‍ത്തിക്കുന്നതും'- ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ കാശി വിശ്വനാഥ് പറഞ്ഞു.

2

40 പിന്നിട്ട ധോണി 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. അവസാന രണ്ട് സീസണിലും ബാറ്റിങ്ങില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ നായകസ്ഥാനം ഇല്ലാതെ ഇറങ്ങുന്ന ധോണിക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. തിളങ്ങാനാവാത്ത പക്ഷം ടീമില്‍ തുടരുക പ്രയാസമാണ്. ജഡേജ നായകനായുണ്ടെങ്കിലും ധോണിയുടെ പൂര്‍ണ്ണ നിയന്ത്രണം മത്സരത്തിലുണ്ടാവും. എന്നാല്‍ ബാറ്റിങ്ങില്‍ ഫോമിലേക്കുയരേണ്ടത് ധോണിയെ സംബന്ധിച്ച് വളരെ പ്രയാസമാണ്.

3

സിഎസ്‌കെയെ സംബന്ധിച്ച് ധോണിയാണ് ടീമിന്റെ നട്ടെല്ല്. ധോണി കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ടീമിന്റെ നായകനായും കളിക്കാരനായും തുടരുമെന്ന് സിഎസ്‌കെ സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ നായകസ്ഥാനം ജഡേജക്ക് കൈമാറാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. ധോണിക്ക് കീഴില്‍ പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ടീമിന്റെ ഭാവിക്കും അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം അദ്ദേഹമെടുത്തതും.

4

നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഈ സീസണോടെ ധോണി കളി മതിയാക്കിയേക്കും. ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെങ്കിലും മറ്റ് ടൂര്‍ണമെന്റുകളൊന്നും കളിക്കാതെ ഐപിഎല്‍ കളിക്കുമ്പോഴുള്ള ബാറ്റിങ് ഫോം പ്രശ്‌നമാണ്. ഇത്തവണത്തെ ധോണിയുടെ ബാറ്റിങ്ങിനെ ആശ്രയിച്ചാവും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ഭാവി തീരുമാനിക്കുക. ഇത്തവണയും ഫിനിഷര്‍ റോളില്‍ ധോണി തന്നെയാവും ഉണ്ടാവുക. ധോണി വിരമിച്ചാലും ടീമിന്റെ ഉപദേഷ്ടാവെന്ന നിലയില്‍ ടീമിനൊപ്പം അദ്ദേഹമുണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

5

നാല് തവണ ഐപിഎല്‍ കിരീടവും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും സിഎസ്‌കെയ്ക്ക് നേടിക്കൊടുക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. 2010, 2011, 2018, 2021 സീസണുകളിലാണ് ധോണി സിഎസ്‌കെയെ കിരീടത്തിലേക്കെത്തിച്ചത്. സിഎസ്‌കെയെ നയിച്ച 12 സീസണില്‍ ടീം പ്ലേ ഓഫ് കാണാതെ പോയത് ഒരു സീസണില്‍ മാത്രമാണ്. 204 മത്സരങ്ങളില്‍ സിഎസ്‌കെയെ നയിച്ച ധോണി 121 മത്സരത്തില്‍ ടീമിന് ജയം നേടിക്കൊടുത്തപ്പോള്‍ 82 മത്സരത്തില്‍ തോറ്റു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. നായകനെന്ന നിലയില്‍ 4456 റണ്‍സും ധോണിയുടെ പേരിലുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളെന്ന വിശേഷണത്തോടെ തല ഉയര്‍ത്തിയാണ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരിക്കുന്നത്.

Story first published: Friday, March 25, 2022, 14:43 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+