Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ദുരന്തമായി ജഡ്ഡുവിന്റെ ക്യാപ്റ്റന്‍സി, ധോണിക്കും പങ്ക്! പുതിയ നായകന്‍ വരുമോ?

ഐപിഎല്ലിന്റെ ചരിത്രത്തിലെ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നിലവിലെ ചാംപ്യന്‍മാരും നാലു തവണ ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കടന്നു പോവുന്നത്. ഇതാദ്യമായി തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു പരാജയം നേരിട്ടിരിക്കുകയാണ്. ഇതോടെ ടീം പ്ലേഓഫില്‍ പോലുമെത്തുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

പഞ്ചാബ് കിങ്‌സുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തില്‍ 54 റണ്‍സിനാണ് രവീന്ദ്ര ജഡേജയും സംഘവും കീഴടങ്ങിയത്. ഇതോടെ ജഡ്ഡുവിന്റെ ക്യാപ്റ്റന്‍സിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഈ മോശം സമയത്തെ അതിജീവിച്ച് സിഎസ്‌കെ തിരിച്ചുവരുമോയെന്നു കണ്ടു തന്നെ അറിയണം.

1


ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇത്തരമൊരു ദയനീയ പ്രകടനത്തിനു മുന്‍ നായകന്‍ എംഎസ് ധോണിക്കും ഉത്തരവാദിത്വമുണ്ടെന്നു പറയേണ്ടിവരും. കാരണം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു രണ്ടു ദിവസം മാത്രം മുമ്പാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. പകരം രവീന്ദ്ര ജഡേജയെ ചുമതലയും ഏല്‍പ്പിക്കുകയായിരുന്നു.
സിഎസ്‌കെയുടെ ഈ ദയനീയ തുടക്കം ധോണിക്കെതിരേയും വിമര്‍ശനങ്ങളുയരാന്‍ ഇടയാക്കുമെന്നുറപ്പാണ്. ക്യാപ്റ്റന്‍സിയൊഴിയാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഒട്ടും ശരിയായില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2

നായകന്റെ ഉത്തരവാദിത്വം രവീന്ദ്ര ജഡേജയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും വ്യക്തമാണ്. ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായ ജഡ്ഡുവിന്റെ പ്രകടനത്തെയും ഇതു ബാധിച്ചിട്ടുണ്ട്. ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ വെറും 43 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ബൗളിങില്‍ ലഭിച്ചത് ഒരു വിക്കറ്റ് മാത്രം. മുന്‍ സീസണുകളിലേതു പോലെ ബാറ്റിങിലും ബൗളിങിലും അപകടകാരിയായ ജഡേജയെ ഈ സീസണില്‍ ഇതുവരെ കാണാനായിട്ടില്ലെന്നു കാണാം. സീസണ്‍ കഴിയുന്നതിനു മുമ്പ് തന്നെ സിഎസ്‌കെ മറ്റൊരാളെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

3

2020ലെ ഐപിഎല്ലിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റവും മോശം പ്രകടനം നടത്തിയത്. ചരിത്രത്തിലാദ്യമായി അവര്‍ പ്ലേഓഫിലെത്താതെ പോയ സീസണായിരുന്നു ഇത്. പക്ഷെ അന്നു പോലും സിഎസ്‌കെ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ടിട്ടില്ല. ഇത്തവണ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത ഒരു ദുരന്തത്തിലേക്കു സിഎസ്‌കെ കൂപ്പുകുത്തുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

4


ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാന്‍ മിടുക്കനുമായ പേസര്‍ ദീപക് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. പരിക്കു കാരണമാണ് താരം ടീമിനു പുറത്തിരിക്കുന്നത്. ചാഹറിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള ഒരു മികച്ച ബൗളറില്ലെന്നത് സിഎസ്‌കെയുടെ ഏറ്റവും വലിയ വീക്ക്‌നെസ് തന്നെയാണ്. ഈ മാസം അവസാന്ത്‌തോടെ ചാഹര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ അതിനു മുമ്പ് നടക്കാനിരിക്കുന്ന മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു തിരിച്ചുവന്നേ തീരൂ.

5

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മല്‍സരം അടുത്ത ശനിയാഴ്ച കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ്. ഈ കളിയിലും സിഎസ്‌കെയ്ക്കു വിജയിക്കാനായില്ലെങ്കില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുന്നതടക്കമുള്ള കടുത്ത നടപടകള്‍ക്കു സിഎസ്‌കെ മുതിര്‍ന്നേക്കും. ഈ സീസണില്‍ സിഎസ്‌കെയ്്ക്കു 14 മല്‍സരങ്ങളാണുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ അവര്‍ ഇതിനകം പരാജയപ്പെട്ടു കഴിഞ്ഞു. എട്ടു മുതല്‍ 11 മല്‍സരങ്ങളിലും ജയിക്കാനായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫിലെത്താന്‍ സാധിക്കുകയുള്ളൂ.

Story first published: Monday, April 4, 2022, 0:37 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+