Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ ഇതുകൊണ്ടൊന്നും തളരില്ല- തിരിച്ചുവരുമെന്ന് മുന്‍ താരം

ഐപിഎല്ലിന്റെ 15ാം സീസണില്‍ വിജയത്തിന്റെ ട്രാക്കിലെത്താന്‍ പാടുപെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു പിന്തുണയുമായി മുന്‍ താരവും ഇംഗ്ലീഷ് ഓള്‍റൗണ്ടറുമായ സാം കറെന്‍. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും സിഎസ്‌കെ പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ പഞ്ചാബ് കിങ്‌സിനോടാണ് രവീന്ദ്ര ജഡേജ നയിച്ച സിഎസ്‌കെ തോല്‍വി സമ്മതിച്ചത്. 54 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ തോല്‍വി.

പുതിയ നായകന്‍ ജഡേജയ്ക്കു കീഴില്‍ സിഎസ്‌കെ താളം കണ്ടെത്താന്‍ സാധിക്കാതെ പാടുപെടുകയാണ്. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കലും അവര്‍ തുടര്‍ച്ചയായി മൂന്നു കളികളില്‍ പരാജയപ്പെട്ടിട്ടുമില്ല.

1

ഇതു വളരെ കുഴപ്പം പിടിച്ചതാണ്. പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഈ റോളില്‍ അനുഭവസമ്പത്തുള്ള താരമല്ലെന്നു സാം കറെന്‍ ചൂണ്ടിക്കാട്ടി. ചെന്നൈ വളരെ വിജയിച്ച ഫ്രാഞ്ചൈസികളിലൊന്നാണ്. വളരെ പരിചയസമ്പത്തുള്ള ഡ്രസിങ് റൂമാണ് സിഎസ്‌കെയുടേത്. കോച്ചിങ് സംഘവും ടീം മാനേജ്‌മെന്റുമെല്ലാം അനുഭവസമ്പത്തുള്ളവരാണ്.
വളരെ ശാന്തമായ അന്തരീക്ഷമാണ് സിഎസ്‌കെയിലേത്. അതുകൊണ്ടു തന്നെ അവര്‍ പരിഭ്രാന്തരാവില്ല. ഐപിഎല്ലില്‍ എങ്ങനെയാണെന്നതിനെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന താരങ്ങളും പരിശീലകരും സിഎസ്‌കെയ്ക്കുണ്ടെന്നും കറെന്‍ വിശദാക്കി.

2

പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തോടെ പോയിന്റ് പട്ടികയിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനു തിരിച്ചടി നേരിട്ടിരിക്കുകയാണ്. 10 ടീമുകളുടെ ടൂര്‍ണമെന്റില്‍ അവര്‍ ഒമ്പതാം സ്ഥാനത്തേക്കു വീണു. ഒരു പോയിന്റ് പോലും നേടിയിട്ടില്ലാത്ത മൂന്നു ടീമുകളിലൊന്നാണ് സിഎസ്‌കെ. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് മറ്റു ടീമുകള്‍. പക്ഷെ കളിച്ച മൂന്നു കളികളിലും തോറ്റ ഏക ടീം സിഎസ്‌കെയാണ്. മുംബൈ രണ്ടു മല്‍സരങ്ങളും ഹൈദാരബാദ് ഒരു മല്‍സരവും മാത്രമേ കളിച്ചിട്ടുള്ളൂ.

3

മുന്‍നിര ബാറ്റിങ് ലൈനപ്പ് തിളങ്ങിയില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ പതറുമെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ മുന്നറിയിപ്പ് നല്‍കി. എംഎസ് ധോണിക്കു ബാറ്റിങില്‍ മുന്‍നിരയിലേക്കു ഇറങ്ങുന്നതില്‍ അത്ര ആത്മവിശ്വാസമില്ലെന്നും ഇന്നിങ്‌സിന്റെ അവസാനമെത്തുന്നതിലാണ് താല്‍പ്പര്യമെന്നും അദ്ദേഹം നിരീക്ഷിച്ചു.

4

ധോണിക്കു മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടമില്ല. ഇന്നിങ്‌സിന്റെ അവസാനം ക്രീസിലേക്കു വരാനാണ് ആഗ്രഹിക്കുന്നത്. അഞ്ചാം നമ്പറില്‍ ശിവം ദുബെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചാബിനെതിരേ രവീന്ദ്ര ജഡേജ പവര്‍പ്ലേയിലാണ് സിഎസ്‌കെയ്ക്കു വേണ്ടി ഇറങ്ങിയത്. ഇതില്‍ പുതുതായി ഒന്നുമില്ല. ടോപ്പ് ഫോര്‍ പരാജയപ്പെടുമ്പോള്‍ സിഎസ്‌കെ ദുര്‍ബലമാവുമെന്നും ജാഫര്‍ വിലയിരുത്തി.

5

ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ച് എനിക്കു ആശങ്കയുണ്ട്. കാരണം പഞ്ചാബ് കിങ്‌സുമായുള്ള കളിയില്‍ തുടക്കത്തില്‍ എല്ലാം സിഎസ്‌കെയ്ക്കു അനുകൂലമായിരുന്നു. സീസണില്‍ ആദ്യമായി അവര്‍ക്കു ടോസ് ലഭിച്ചു, ചേസ് ചെയ്യാവുന്ന ഒരു ടോട്ടലില്‍ പഞ്ചാബിനെ പിടിച്ചുനിര്‍ത്തുകയും ചെയ്തുവെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു. പക്ഷെ സിഎസ്‌കെയ്ക്കു ലെഗ് സ്പിന്‍ ഓപ്ഷന്‍ ഇല്ലെന്നും മോയിന്‍ അലി വല്ലപ്പോഴും മാത്രമേ ബൗള്‍ ചെയ്യുന്നുള്ളൂവെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

6

181 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനു പഞ്ചാബ് കിങ്‌സ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് എട്ടു വിക്കറ്റിനു 180 റണ്‍സാണ് നേടിയത്. ലിയാം ലിവിങ്സ്റ്റണിന്റെ (60) വെടിക്കെട്ട് ഇന്നിങ്‌സാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. 32 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

7

റണ്‍ചേസില്‍ സിഎസ്‌കെയ്ക്കു പവര്‍പ്ലേയില്‍ തന്നെ വന്‍ തകര്‍ച്ച നേരിട്ടു. നാലു വിക്കറ്റിനു 23 റണ്‍സിലേക്കു വീണ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ 126 റണ്‍സിന് സിഎസ്‌കെ ഓള്‍ഔട്ടാവുകയും ചെയ്തു. ശിവം ദുബെയൊഴികെ (57) മറ്റാരു സിഎസ്‌കെ നിരയില്‍ പിടിച്ചുനിന്നില്ല. സിഎസ്‌കെ ജഴ്‌സിയില്‍ കന്നി ഫിഫ്റ്റി കൂടിയാണ് താരം നേടിയത്. എംഎസ് ധോണി 23 റണ്‍സിനും പുറത്തായി.

Story first published: Monday, April 4, 2022, 11:07 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+