For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്‌കെ കപ്പടിക്കാന്‍ ഇവര്‍ മനസ്സുവയ്ക്കണം, തുറുപ്പുചീട്ടുകള്‍ രണ്ട് വെറ്ററന്‍മാര്‍!

ബ്രാഡ് ഹോഗിന്റേതാണ് അഭിപ്രായം

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെ പുതിയ സീസണില്‍ ഇറങ്ങുക. ഒരുപക്ഷെ ധോണിയുടെ അവസാനത്തെ സീസണ്‍ കൂടിയായിരിക്കും ഇത്.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്തായിരുന്നു സിഎസ്‌കെയുടെ കിരീടധാരണം. വരാനിരിക്കുന്ന 15ാം സീസണിലും ശക്തമായ ടീമിനെയാണ് സിഎസ്‌കെ അണിനിരത്തുന്നത്. കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കിയ പലരെയും ടീമിലേക്കു തിരിച്ചുകൊണ്ടു വരാന്‍ അവര്‍ക്കായിരുന്നു.

1

ഇന്ത്യന്‍ താരങ്ങളും വെറ്ററന്‍ ബാറ്റര്‍മാരുമായ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരായിയിരിക്കും പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടുകളെന്നാണ് ബ്രാഡ് ഹോഗ് പ്രവചിച്ചിരിക്കുന്നത്. രണ്ടു പേരും കഴിഞ്ഞ സീസണിലും സിഎസ്‌കെയുടെ ഭാഗമായിരുന്നു. പക്ഷെ ലേലത്തിനു മുമ്പ് ഇരുവരെയും ഫ്രാഞ്ചൈസി കൈവിട്ടിരുന്നു.
മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു ഉത്തപ്പയെ സിഎസ്‌കെ തിരികെയെത്തിക്കുകയായിരുന്നു. എന്നാല്‍ റായുഡുവിനു ലേലത്തില്‍ വലിയ ഡിമാന്റുണ്ടായിരുന്നു. ഒടുവില്‍ 6.75 കോടി രൂപയ്ക്കു അദ്ദേഹത്തെ സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു.

2

മധ്യനിരയില്‍ അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ എന്നിവരായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടുകള്‍. സിഎസ്‌കെയുടെ ലോവര്‍ ഒാര്‍ഡറിനു മേലുള്ള സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ഈ രണ്ടു പേര്‍ക്കും സാധിക്കുമെന്നും ബ്രാഡ് ഹോഗ് നിരീക്ഷിച്ചു.

3

ഡെവന്‍ കോണ്‍വേ ഓപ്പണറായി കളിക്കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിനു നിര്‍ണായക റോള്‍ തന്നെയായിരിക്കും. ഫഫ് ഡുപ്ലെസിയെപ്പോലെ ഇന്നിങ്‌സ് മുഴുവന്‍ ബാറ്റ് ചെയ്യാന്‍ കോണ്‍വേയ്ക്കു സാധിക്കും. ലേലത്തില്‍ വളരെ നന്നായി തന്നെ പെര്‍ഫോം ചെയ്യാന്‍ സിഎസ്‌കെയ്ക്കു സാധിച്ചു. വളരെ സന്തുലിതമായ ഒരു ടീമിനെയാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. ഒരുപാട് യുവതാരങ്ങളെയും സിഎസ്‌കെ എടുത്തിട്ടുണ്ട്. റുതുരാജ് ഗെയ്ക്വാദിനെപ്പോലെ അവരും ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കുന്നതായും ഹോഗ് വിലയിരുത്തി

4

ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് ന്യൂസിലാന്‍ഡ് ബാറ്ററായിട്ടുള്ള ഡെവന്‍ കോണ്‍വേയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം കിവീസിന്റെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായിരുന്നു ഇടംകൈയന്‍ ബാറ്റര്‍.

ഫഫ് ഡുപ്ലെസിയെ ലേലത്തില്‍ തിരികെ വാങ്ങാന്‍ സിഎസ്‌കെയ്ക്കു സാധിച്ചിരുന്നില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ലേലത്തില്‍ അദ്ദേഹത്തെ സ്വന്തമാക്കിയത്. ഇതോടെയാണ് കോണ്‍വേയെ സിഎസ്‌കെ നോട്ടമിട്ടത്. ഡുപ്ലെസിയോളം അനുഭവസമ്പത്തില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

5

അതേസമയം, ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയിയായി മാറിയ ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്രാഡ് ഹോഗ്. പരമ്പരയില്‍ മൂന്നു ടി20കളിലും അപരാജിത ഫിഫ്റ്റി നേടിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഐപിഎല്‍ മെഗാ ലേലത്തില്‍ ശ്രേയസിനെ ടീമിലെത്തിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് മികച്ച നീക്കമാണ് നടത്തിയതെന്നു ഹോഗ് ചൂണ്ടിക്കാട്ടി.

6

ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യുന്ന രീതി എനിക്കേറെ ഇഷ്ടപ്പെട്ടു. സ്വന്തം ഗെയിമിലെ ചെറിയ വീക്ക്‌നെസുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തികള്‍ അദ്ദേഹം തുടങ്ങിയിരിക്കുകയാണ്. വേഗം കൂടിയ ബോളുകളെ നേരിടുന്നതിലുള്ള വീക്ക്‌നെസായിരുന്നു ഇത്. ബോള്‍ 140 കിമി വേഗത്തിലോ, അതിനു താഴെയോ, സ്പിന്നര്‍മാര്‍ക്കെതിരേയോ ആണെങ്കില്‍ അവിശ്വസനീയമാണ് ശ്രേസിന്റെ ബാറ്റിങെന്നു ഹോഗ് പ്രശംസിച്ചു.

7

ശ്രേയസ് അയ്യര്‍ ബാറ്റിങില്‍ കുറച്ചു കൂടി മാത്രമേ വളരാനുള്ളൂ. ഈ വര്‍ഷമവസാനത്തോടെ അതിവേഗ ബൗളര്‍മാരെ നേരിടുന്നതിലുള്ള ചെറിയ പോരായ്മയും അദ്ദേഹം മറികടക്കുമെന്നു ഞാന്‍ കരുതുന്നു. ശ്രേയസിന്റെ ബാറ്റിങ് കാണാന്‍ ഏറെ ഇഷ്ടമാണ്. കെകെആര്‍ നല്ലൊരു ഡീലാണ് നടത്തിയിരിക്കുന്നത്. ലോവര്‍ ഓര്‍ഡറില്‍ ആന്ദ്രെ റസ്സലിന്റെ സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ശ്രേയസിനു സാധിക്കുമെന്നും ബ്രാഡ് ഹോഗ് വിലയിരുത്തി.

Story first published: Monday, February 28, 2022, 19:47 [IST]
Other articles published on Feb 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+