IPL 2022: മൂന്നു പേരെ 'തുച്ഛമായ' തുകയ്ക്കു ലഭിച്ചു, തുറന്നുപറഞ്ഞ് സിഎസ്‌കെ കോച്ച് ഫ്‌ളെമിങ്
ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ലഭിച്ച കുറഞ്ഞ തുകയ്ക്കു ലഭിച്ച ചില കളിക്കാരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. ലേലത്തില്‍ സിഎസ്‌കെയ്ക്കു ഏറ്റവുമുയര്‍ന്ന തുക മുടക്കേണ്ടി വന്നത് മുന്‍ താരവും ഇന്ത്യന്‍ പേസറുമായ ദീപക് ചാഹറിനെ തിരികെ കൊണ്ടുവരുന്നതിനു വേണ്ടിയാണ്. 14 കോടി രൂപയാണ് ഇതിനായി സിഎസ്‌കെയ്ക്കു ചെലവായത്. ഇത്രയുമുയര്‍ന്ന തുക താരത്തിനു ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരവും ചാഹറായിരുന്നു.

രണ്ടു ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടന്ന ലേലത്തില്‍ 21 കളിക്കാരെയാണ് സിഎസ്‌കെ വാങ്ങിയത്. ഇതിനു വേണ്ടി ചെലവായത് 45.05 കോടി രൂപയായിരുന്നു. ചാഹറിനെക്കൂടാതെ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ഡ്വയ്ന്‍ ബ്രാവോ, മിച്ചെല്‍ സാന്റ്‌നര്‍, മലയാളി പേസര്‍ കെഎം ആസിഫ് എന്നീ താരങ്ങളെയും ലേലത്തില്‍ സിഎസ്‌കെ തിരികെ വാങ്ങിയിരുന്നു. പക്ഷെ ശര്‍ദ്ദുല്‍ ടാക്കൂര്‍, ഫഫ് ഡുപ്ലെസി എന്നിവരെ കൈവിടേണ്ടി വന്നു.

ലേലത്തിലെ പ്രകടനത്തില്‍ ഞങ്ങള്‍ക്കു വളരെയധികം സന്തോഷമുണ്ട്. പ്ലാന്‍ ചെയ്തതു പോലെ തന്നെ കാര്യങ്ങള്‍ നടത്താന്‍ സാധിച്ചു. ചില കളിക്കാരെ ഞങ്ങള്‍ക്കു നഷ്ടമായി. ഇതു അല്‍പ്പം ദുഖകരമാണ്. എങ്കിലും ചില പ്രതിഭകളായ താരങ്ങളെ ടീമിലേക്കു കൊണ്ടുവരാന്‍ സാധിച്ചു.
പരിചയസമ്പത്തിനൊപ്പം യുവത്വത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ലേലത്തില്‍ ലഭിച്ച താരങ്ങള്‍ സംതൃപ്തരാണെന്നും സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കി.

ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നര്‍, ഡെവന്‍ കോണ്‍വേ, ആദം മില്‍നേ എന്നിവരെയെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തില്‍ വാങ്ങിയിരുന്നു. ഇവരെല്ലാം ടീമിനു വളരെയധികം മുതല്‍ക്കൂട്ടാവുന്ന കളിക്കാരാണെന്നും പക്ഷെ കുറഞ്ഞ തുകയ്ക്കു ഇവരെ ലഭിച്ചതായും സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞു.

മൂന്നു പേരെയും വളരെ ചീപ്പായാണ് ഞങ്ങള്‍ക്കു ലഭിച്ചത്. അതു നല്ല കാര്യമാണ്. ഇവര്‍ വളരെ കഴിവുറ്റ താരങ്ങളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ മികച്ച വര്‍ഷങ്ങളായിരുന്നു ഡെവന്‍ കോണ്‍വേയുടേത്. മിച്ചെല്‍ ഞങ്ങളെ സംബന്ധിച്ച് തുറുപ്പുചീട്ടാണ്. ആദം മില്‍നെയിലൂടെ വേഗമേറിയ ബൗളറെക്കൂടി ഞങ്ങള്‍ക്കു ലഭിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മൂന്നു പേരും സിഎസ്‌കെയെ സംബന്ധിച്ച് മുതല്‍ക്കൂട്ടായി മാറുന്ന താരങ്ങളായിരിക്കുമെന്നു ഫ്‌ളെമിങ് വിശദമാക്കി.

ഡെവന്‍ കോണ്‍വേയെ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ഫഫ് ഡുപ്ലെസിയുടെ അഭാവത്തില്‍ അദ്ദേഹം ടീമിന്റെ പുതിയ ഓപ്പണറായി മാറുമെന്നാണ് സൂചന. സാന്റ്‌നറിനെ 1.9 കോടി രൂപയ്ക്കും മില്‍നെയെ ഇതേ തുകയ്ക്കും സിഎസ്‌കെ വാങ്ങുകയായിരുന്നു. മൂന്നു പേര്‍ക്കും കൂടി 4.8 കോടി രൂപയാണ് സിഎസ്‌കെയ്ക്കു മുടക്കേണ്ടി വന്നത്.
ഐപിഎല്ലിന്റെ 15ാം സീസണിലെ ഉദ്ഘാടന മല്‍സരം 26ന് ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്
എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്,റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications