Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റെയ്‌നയെ സിഎസ്‌കെ കൈവിടാന്‍ രണ്ടു കാരണങ്ങള്‍!- ചൂണ്ടിക്കാട്ടി മുന്‍ താരം

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ സൂപ്പര്‍ താരമായ സുരേഷ് റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ടത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. രണ്ടു കോടിയായിരുന്നു മിസ്റ്റര്‍ ഐപിഎല്ലെന്നു വിളിപ്പേരുള്ള ടൂര്‍ണമെന്റിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റെയ്‌നുടെ അടിസ്ഥാനവില. ലേലത്തില്‍ സിഎസ്‌കെ അദ്ദേഹത്തെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല മറ്റൊരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായതുമില്ല. ഇതോടെ ആദ്യമായി ലേലത്തില്‍ റെയ്‌ന അണ്‍സോള്‍ഡായി മാറുകയും ചെയ്തു.

1

ലേലത്തിന്റെ ആദ്യഘട്ടത്തില്‍ റെയ്‌നയെ ആരും വാങ്ങാതിരുന്നപ്പോള്‍ രണ്ടാംഘട്ടത്തില്‍ തീര്‍ച്ചയായും സിഎസ്‌കെ അടിസ്ഥാന വിലയ്ക്കു വാങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ രണ്ടാംറൗണ്ടില്‍ റെയ്‌നയുടെ പേര് പോലും ലേലത്തില്‍ വന്നില്ല. ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തിനായി താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. റെയ്‌നയെ സിഎസ്‌കെ കൈവിട്ടതില്‍ ആരാധകരോഷം ശക്തമായിരുന്നു. ധോണിക്കും സിഎസ്‌കെ ടീം മാനേജ്‌മെന്റുമെല്ലാം വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. റെയ്‌നയെ സിഎസ്‌കെ നിലനിര്‍ത്താതിരുന്നത് രണ്ടു കാരണങ്ങള്‍ കൊണ്ടാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ താരം സൈമണ്‍ ഡൂള്‍.

2

സുരേഷ് റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയതിനു പിന്നില്‍ മൂന്നു ഭാഗങ്ങളുണ്ടെന്നു സൈമണ്‍ ഡൂള്‍ നിരീക്ഷിച്ചു. യുഎഇയില്‍ വച്ച് റെയ്‌നയ്ക്കു സ്വന്തം വിശ്വാസ്യത നഷ്ടമായിരുന്നു. അതു എന്തു കൊണ്ടാണ് എന്നതിലേക്കു നമ്മള്‍ പോവേണ്ട ആവശ്യമില്ല. അതിനെക്കുറിച്ച് മതിയായ ഊഹാപോഹങ്ങളുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വാസ്യത റെയ്‌നയ്ക്കു നഷ്ടമായി, ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും വിശ്വാസ്യസ അദ്ദേഹത്തിനു നഷ്ടമായി. നിങ്ങള്‍ക്കു ഒരിക്കല്‍ ഇതു സംഭവിച്ചാല്‍ തിരികെ സ്വാഗതം ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും ഡൂള്‍ വിശദമാക്കി.

3

സുരേഷ് റെയ്‌നയും എംഎസ് ധോണിയും തമ്മില്‍ ഉറ്റ സുഹൃദ് ബന്ധമാണുണ്ടായിരുന്നത്. 2008ല്‍ ഒരുമിച്ച് സിഎസ്‌കെയോടൊപ്പം ചേര്‍ന്ന രണ്ടു പേരും പത്തു വര്‍ഷത്തിലേറെക്കാലം സിഎസ്‌കെ ടീമില്‍ ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടു കളിക്കളത്തിനു പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു രണ്ടു പേരും.

4

പക്ഷെ 2020ലെ ഐപിഎല്ലിനു തൊട്ടുമുമ്പ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു റെയ്‌ന യുഎഇയില്‍ നിന്നും നാട്ടിലേക്കു മടങ്ങിയ ശേഷം ധോണിയുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീണിരുന്നവെന്നാണ് അണിയറ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ റെയ്‌ന സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഫോമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് അവസാനത്തെ മല്‍സരങ്ങളില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. ഫൈനലിലും റെയ്‌നയ്ക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു.

5

ചിന്നത്തലയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സുരേഷ് റെയ്‌ന ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള താരം കൂടിയാണ്. നാലു ഐപിഎല്‍ ട്രോഴികളുടെ അവകാശിയായ അദ്ദേഹം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത താരം കൂടിയാണ്. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ റെയ്‌ന നാലാമതുമുണ്ട്. സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനും അദ്ദേഹമാണ്. 2010ല്‍ സിഎസ്‌കെ കപ്പുയര്‍ത്തിയപ്പോള്‍ സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ റെയ്‌നയായിരുന്നു. കൂടാതെ 2011ല്‍ സിഎസ്‌കെ വീണ്ടും ജേതാക്കളായപ്പോള്‍ ടീമിനായി ഏറ്റവുമധികം റണ്ണെടുത്തതും അദ്ദേഹമായിരുന്നു.

6

2020ലെ ഐപിഎല്ലിനായി യുഎഇയിലെത്തിയ ശേഷം സുരേഷ് റെയ്‌നയുടെ അപ്രതീക്ഷിത പിന്‍മാറ്റം സിഎസ്‌കെ ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ അമ്മാവന്‍ കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു റെയ്‌ന പിന്‍മാറിയതെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാരണം എന്തു തന്നെയാണങ്കിലും സിഎസ്‌കെ മാനേജ്‌മെന്റ് ഇതില്‍ അസംതൃപ്തരായിരുന്നെന്നു ടീമുടമ എന്‍ ശ്രീനിവാസന്റെ അന്നത്തെ പ്രതികരണത്തില്‍ നിന്നു വ്യക്തമായിരുന്നു. സീസണ്‍ ഇനിയും ആരംഭിച്ചിട്ടില്ല, താന്‍ എന്താണ് മിസ്സ് ചെയ്യുകയെന്നു റെയ്‌ന തീര്‍ച്ചയായും മനസ്സിലാക്കും. തീര്‍ച്ചയായും മുഴുവന്‍ പണവും നഷ്ടപ്പെടാന്‍ പോവുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Story first published: Wednesday, February 16, 2022, 19:40 [IST]
Other articles published on Feb 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+