IPL 2022: നാല് ടീമുകള്‍ക്ക് പുതിയ നായകനെ വേണം, ആരെ പരിഗണിക്കും ? അവസരം കാത്ത് ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗംഭീര പ്രകടനം നടത്തി ചില നായകന്മാര്‍ ഞെട്ടിച്ചപ്പോള്‍ മറ്റ് ചില നായകന്മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതില്‍ പ്രമുഖരായ നായകന്മാരും ഉള്‍പ്പെടും. രോഹിത് ശര്‍മ, എംഎസ് ധോണി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെയ്ന്‍ വില്യംസണ്‍ എന്നീ നായകന്മാരെല്ലാം ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയവരാണ്. ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും സഞ്ജു സാംസണുമെല്ലാം നായകന്മാരായി കൈയടി നേടുകയും ചെയ്തു. ഇത്തവണ നിരാശപ്പെടുത്തിയതിനാല്‍ത്തന്നെ പല ടീമുകള്‍ക്കും അടുത്ത സീസണില്‍ പുതിയ നായകന്മാരെ ആവിശ്യമാണ്. അടുത്ത സീസണില്‍ പുതിയ നായകന്മാരെത്താന്‍ സാധ്യതയുള്ള ടീമുകളും നായകന്മാരാവാന്‍ കാത്തിരിക്കുന്നവരും ആരൊക്കെയാണെന്ന് പരിശോധിക്കാം.

പഞ്ചാബ് കിങ്‌സ്
കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാളിനെ ക്യാപ്റ്റനാക്കിയാണ് ഈ സീസണില്‍ ഇറങ്ങിയത്. എന്നാല്‍ മായങ്ക് നായകനെന്ന നിലയില്‍ വലിയ പരാജയമായിരുന്നു. സ്വന്ത്രം പ്രകടനം മെച്ചപ്പെടുത്തി മുന്നില്‍ നിന്ന് നയിക്കാന്‍ മായങ്കിനായില്ല. ഓപ്പണിങ്ങില്‍ മോശമായപ്പോള്‍ മധ്യനിരയിലേക്കിറങ്ങിയെങ്കിലും മായങ്കിന്റെ പ്രകടനം മോശമായിത്തന്നെ തുടര്‍ന്നു. അടുത്ത സീസണില്‍ പഞ്ചാബിന് മികച്ച നായകനെ ആവിശ്യമാണ്. മായങ്കിന് പകരം പഞ്ചാബ് പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള നായകന്‍ ശിഖര്‍ ധവാനാണ്. ഇത്തവണ ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം തന്നെ ധവാന്‍ കാഴ്ചവെച്ചു. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും ധവാന്‍ നയിച്ചിട്ടുണ്ട്.

സണ്‍റെസേഴ്‌സ് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടുത്ത സീസണില്‍ പുതിയ നായകനെ തേടാനുള്ള സാധ്യത കൂടുതലാണ്. ഇത്തവണ കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയ ഹൈദരാബാദിന് പ്ലേ ഓഫിലെത്താനായില്ല. ബാറ്റിങ്ങില്‍ വില്യംസണ്‍ വന്‍ പരാജയം ആയിരുന്നു. അതുകൊണ്ട് തന്നെ ഹൈദരാബാദ് അടുത്ത സീസണില്‍ പുതിയ നായകനെ പരിഗണിച്ചേക്കും.
നിലവിലെ ടീമില്‍ നിന്ന് എയ്ഡന്‍ മാര്‍ക്രത്തെ ഹൈദരാബാദ് പരിഗണിക്കാന്‍ സാധ്യതയുണ്ട്. പുറത്ത് നിന്നുള്ള താരത്തെ പരിഗണിച്ചാല്‍ സ്റ്റീവ് സ്മിത്തിനെ ഹൈദരാബാദ് നോട്ടമിട്ടേക്കും. ഇത്തവണ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതെ പോയ സ്മിത്തിനെ അടുത്ത സീസണില്‍ ഹൈദരാബാദിന് പരിഗണിക്കാവുന്നതാണ്. ടോപ് ഓഡറില്‍ ആംഗര്‍ റോളില്‍ സ്ഥിരതയോടെ കളിക്കാന്‍ സ്മിത്ത് മികച്ചവനാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
അടുത്ത സീസണില്‍ എംഎസ് ധോണി സിഎസ്‌കെയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നായകനെന്ന നിലയില്‍ ധോണി തന്നെ തുടരുമോയെന്നതില്‍ വ്യക്തതയില്ല. അടുത്ത സീസണോടെ ധോണി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ളതിനാല്‍ പുതിയൊരു നായകനെ അടുത്ത സീസണില്‍ എത്തിച്ച് ധോണിക്ക് കീഴില്‍ വളര്‍ത്താനാവും സിഎസ്‌കെ ശ്രമിക്കുക. രവീന്ദ്ര ജഡേജയെ സിഎസ്‌കെ പരീക്ഷിച്ച് പരാജയപ്പെട്ടതിനാല്‍ അടുത്ത സീസണില്‍ പുതിയൊരു നായകനെ സിഎസ്‌കെയ്ക്ക് കണ്ടെത്തേണ്ടതായുണ്ട്.
നിലവിലെ ടീമില്‍ നായകനെന്ന നിലയില്‍ പരീക്ഷിക്കാന്‍ പറ്റിയ താരങ്ങളൊന്നുമില്ലെന്ന് പറയാം. അതുകൊണ്ട് തന്നെ സിഎസ്‌കെ നോട്ടമിടുന്നത് വിദേശ നായകനെയാവും. ലഭിക്കുന്ന സൂചന പ്രകാരം ബെന്‍ സ്റ്റോക്‌സിനെ ടീമിന്റെ നായകനാക്കാന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുന്ന താരമാണ് സ്‌റ്റോക്‌സ്. പേസ് ഓള്‍റൗണ്ടര്‍ നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനാണ്.

മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിലവില്‍ രോഹിത് ശര്‍മയുണ്ടെങ്കിലും അടുത്ത സീസണില്‍ ഭാവി നായകനെ മുംബൈക്ക് പരിഗണിക്കേണ്ടതായുണ്ട്. രോഹിത്തിന്റെ പ്രായവും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടനവും വിലയിരുത്തുമ്പോള്‍ പുതിയ നായകനെക്കുറിച്ച് ടീം ആലോചിക്കേണ്ടിയിരിക്കുന്നു. മുംബൈ പുതിയ നായകനായി സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനാണ് സാധ്യത. സ്ഥിരതയോടെ കളിക്കുന്ന സൂര്യകുമാര്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications