Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിക്കു ശേഷം അടുത്ത സിഎസ്കെ ക്യാപ്റ്റന്‍- ജഡ്ഡു മാത്രമല്ല, നാലു പേരെ ചൂണ്ടിക്കാട്ടി റെയ്ന

ഐപിഎല്ലിന്റെ ഈ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസതാരവും ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ അവസാനത്തേതാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയെക്കുറിച്ച് അദ്ദേഹം പതിവുപോലെ ഇത്തവണയും മൗനത്തില്‍ തന്നെയാണെങ്കിലും ഇനിയുമൊരു സീസണ്‍ കൂടി ധോണി കാണാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ ഭാവി ക്യാപ്റ്റനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരാണ് നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നത്. ചില മുന്‍ താരങ്ങളും ഇക്കാര്യം ഇതേ അഭിപ്രായം തന്നെ അടുത്തിടെ പറയുകയും ചെയ്തിരുന്നു. അതിനിടെ സിഎസ്‌കെയുടെ ഭാവി ക്യാപ്റ്റനെക്കുറിച്ച് സര്‍പ്രൈസ് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. ചിന്നത്തലയെന്നു ആരാധകര്‍ വിശഷിപ്പിക്കുന്ന അദ്ദേഹം ഈ സീസണില്‍ കളിക്കുന്നില്ല. മെഗാ ലേലത്തില്‍ റെയ്‌നയെ ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതോടെ കമന്റേറ്ററുടെ പുതിയ റോളിലായിരിക്കും അദ്ദേഹത്തെ കാണാന്‍ സാധിക്കുക.

2

നാലു താരങ്ങളെയാണ് എംഎസ് ധോണിയടെ പിന്‍ഗാമിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തേക്കു സുരേഷ് റെയ്‌ന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വെറ്ററന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
സിഎസ്‌കെയുടെ പുതിയ നായകനാവാന്‍ അമ്പാട്ടി റായുഡു ടീമിലുണ്ട്. കൂടാതെ റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ എന്നിവരും ടീമിന്റെ ഭാഗമാണ്. കൂടാതെ രവീന്ദ്ര ജഡേജയെയും ഈ റോളിലേക്കു പരിഗണിക്കാം. ക്രിക്കറ്റില്‍ നല്ല അവബോധമുള്ള താരമാണ് അദ്ദേഹമെന്നും അടുത്തിടെ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

3

എംഎസ് ധോണിയേക്കാള്‍ രണ്ടു വര്‍ഷം മാത്രം പ്രായം കുറഞ്ഞ താരമാണ് 38 കാരനായ ഡ്വയ്ന്‍ ബ്രാവോ. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ നയിക്കുകയും കിരീടം നേടിക്കൊടുക്കുകയും ചെയ്തതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. എന്നാല്‍ രവീന്ദ്ര ജഡേജയുടെ കാര്യമെടുത്താല്‍ നായകനായി അനുഭവസമ്പത്ത് കുറവാണെങ്കിലും പ്രായവും കരിയറിലെ ഏറ്റവും മികച്ച ഫോമും മല്‍സരപരിചയവുമെല്ലാം അനുകൂലഘടകമാണ്.

4

36 കാരനായ ഉത്തപ്പയും ക്യാപ്റ്റനായി അനുഭവസമ്പത്തില്ലാത്ത താരമാണ്. മാത്രമല്ല സിഎസ്‌കെ ടീമിലെ സ്ഥിരാംഗവുമല്ല. 36 കാരനായ റായുഡുവാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ നായകനായി തിളങ്ങിയട്ടുണ്ട്. പക്ഷെ സ്ഥിരതയും ഫിറ്റ്‌നസും ഒരു ചോദ്യചിഹ്നമാണ്.

5

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഈ സീസണ്‍ മികച്ച രീതിയില്‍ തുടങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു സുരേഷ് റെയ്‌ന അഭിപ്രായപ്പെട്ടു. സിഎസ്‌കെ കളിക്കുമ്പോള്‍ പ്ലേഓഫില്‍ എത്തേണ്ടത് എങ്ങനെയാണെന്നു അവര്‍ക്കു നന്നായി അറിയം. അതുകൊണ്ടു തന്നെ സീസണ്‍ മികച്ച രീതിയില്‍ തുടങ്ങേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. മല്‍സരവേദിയായ പൂനെയുടെ കാര്യമെടുത്താല്‍ അവിടെ എപ്പോപ്പാണ് മഞ്ഞുവീഴ്ചയുണ്ടാവുകയെന്നു നിങ്ങള്‍ക്കു ഒരിക്കലുമറിയില്ല. സ്റ്റേഡിയത്തിലെ അന്തരീക്ഷം തുറന്നു കിടക്കുന്നതാണ് ഇതിന്റെ കാരണമെന്നും റെയ്‌ന നിരീക്ഷിച്ചു.

6

മുംബൈയിലെ വാംഖഡെയിലും മഞ്ഞുവീഴ്ച ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. ടോസിനു ശേഷം എന്താണ് സംഭവിക്കുകയെന്ന് സംശയമുള്ളതിനാല്‍ ഈര്‍പ്പമുള്ള ബോള്‍ കൊണ്ട് ബൗളര്‍മാര്‍ മല്‍സരത്തിനു മുമ്പ് തന്നെ പരിശീലനം നടത്താറുണ്ട്. കാരണം ഹാര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി എന്നിവരെപ്പോലുള്ള താരങ്ങള്‍ക്കെതിരേ രണ്ടാമത് ബൗള്‍ ചെയ്യേണ്ടി വരുമെന്നതാണ് ബൗളര്‍മാരുടെ ഈ തയ്യാറെടുപ്പിനു കാരണം. ഇതു കളിയുടെ ഭാഗമാണ്. നിങ്ങള്‍ക്കു പരിശീലനം നടത്തിയേ തീരൂ. കാരണം ടോസ് നിയന്ത്രിക്കാന്‍ സാധിക്കുന്ന കാര്യമല്ല. 40 ഓവറുകള്‍ എങ്ങനെ നന്നായി ഉപയോഗിക്കാമെന്നതില്‍ മാത്രമേ ശ്രദ്ധിക്കാന്‍ സാധിക്കൂയെന്നും സുരേഷ് റെയ്‌ന കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 22, 2022, 20:26 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+