Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കന്നിയങ്കത്തില്‍ വമ്പന്‍ നേട്ടത്തിനരികെ മൂന്നു പേര്‍, രണ്ടും സിഎസ്‌കെ താരങ്ങള്‍!

ഐപിഎല്ലിന്റെ ഉദ്ഘാന മല്‍സരത്തിനു ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 7.30ന് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കൊമ്പുകോര്‍ക്കുന്നതോടെ ക്രിക്കറ്റ് പൂരത്തിനു കൊടിയേറും. രണ്ടു ടീമുകളെയും നയിക്കുന്നത് പുതിയ നായകന്മാരാണെന്നത് മല്‍സരം കൂടുതല്‍ ആവേശകരമാക്കി മാറ്റുന്നുണ്ട്.

1

എംഎസ് ധോണി തീര്‍ത്തും അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിനാല്‍ സിഎസ്‌കെയിറങ്ങുക രവീന്ദ്ര ജഡേജയ്ക്കു കീഴിലാണ്. കെകെആറിനെ നയിക്കുന്നതവാട്ടെ മറ്റൊരു ഇന്ത്യന്‍ താരമായ ശ്രേസ് അയ്യരാണ്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് സിഎസ്‌കെ- കെകെആര്‍ പോരാട്ടം. അന്നത്തെ തോല്‍വിക്കു കണക്കുതീര്‍ക്കുകയാവും കെകെആറിന്റെ ലക്ഷ്യം. ഉദ്ഘാടന മല്‍സരത്തില്‍ ചില നാഴികക്കല്ലുകള്‍ ഇരുടീമുകളിലെയും താരങ്ങളെ കാത്തിരിക്കുന്നുണ്ട്.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുറുപ്പുചീട്ടുളിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. കെകെആറിന്റെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. 2012 മുതല്‍ ഐപിഎല്ലില്‍ നരെയ്ന്‍ കളിക്കുന്നുണ്ട്. 143 വിക്കറ്റുകളാണ് ഇതുവരെ അദ്ദേഹത്തിന്റെ സമ്പാദ്യം. 150 വിക്കറ്റുകളെന്ന എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ ഏഴു വിക്കറ്റുകളാണ് നരെയ്‌നു ഇനി വേണ്ടത്.

3

സിഎസ്‌കെയ്‌ക്കെതിരായ ആദ്യ കളിയില്‍ അദ്ദേഹത്തിനു ഇത്രയും വിക്കറ്റുകള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. പക്ഷെ ഒരു അദ്ഭുതം നമുക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്ക (170 വിക്കറ്റ്), സിഎസ്‌കെയുടെ വെറ്ററന്‍ താരം ഡ്വയ്വന്‍ ബ്രാവോ (167), ഡിസിയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്ര (166), മുംബൈയുടെ മുന്‍ താരം പിയൂഷ് ചൗള, മുംബൈയുടെ തന്നെ ഇതിഹാസ സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിങ് (150) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലുള്ള ബൗളര്‍മാര്‍.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിര ബാറ്ററും ഇന്ത്യന്‍ താരുമായ അമ്പാട്ടി റായുഡുവാണ് നാഴികക്കല്ല് പ്രതീക്ഷിച്ചിരിക്കുന്ന രണ്ടാമത്തെയാള്‍. 4000 റണ്‍സ് ക്ലബ്ബിലേക്കു തന്റെ പേരും കൂട്ടിച്ചേര്‍ക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു റായുഡു. മുംബൈ കൈവിട്ട ശേഷം അദ്ദേഹം 2018ല്‍ സിഎസ്‌കെയിലെത്തുകയായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ സിഎസ്‌കെയിലെയും അവിഭാജ്യ ഘടകമായി റായുഡു മാറി.

5

2018ല്‍ സിഎസ്‌കെയെ മൂന്നാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. 602 റണ്‍സാണ് റായുഡു അടിച്ചെടുത്തത്. അതിനു ശേഷം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ സ്ഥിരസാന്നിധ്യമായി അദ്ദേഹം മാറുകയും ചെയ്തു. കഴിഞ്ഞ സീസണിനു ശേഷം നിലനിര്‍ത്തിയില്ലെങ്കിലും മെഗാ ലേലത്തില്‍ റായുഡുവിനെ സിഎസ്‌കെ തിരികെ വാങ്ങുകയായിരുന്നു. നിലവില്‍ 175 ഐപിഎല്‍ മല്‍സരങ്ങില്‍ നിന്നായി 3916 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തിട്ടുള്ളത്. 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കെകെആറിനെതിരേ അദ്ദേഹത്തിനു 84 റണ്‍സ് കൂടി വേണം.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

ആദ്യം പറഞ്ഞ രണ്ടു താരങ്ങളേക്കാള്‍ വലിയ റെക്കോര്‍ഡാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയെ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനന്ന വമ്പന്‍ റെക്കോര്‍ഡിനു കൈയെത്തുംദൂരത്താണ് അദ്ദേഹം. അമ്പാട്ടി റായുഡുവിനെപ്പോലെ കരിയറില്‍ കുറച്ചു കാലം ബ്രാവോയും മുംബൈയുടെ ഭാഗമായിരുന്നു. 2011ലാണ് അദ്ദേഹം സിഎസ്‌കെയിലേക്കു വരുന്നത്. പിന്നീട് ബ്രാവോയുടെ സ്ഥിരം തട്ടകമായി ടീം മാറുകയും ചെയ്തു.

7

38ാം വയസ്സിലും സിഎസ്‌കെയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് അദ്ദേഹം. 151 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 167 വിക്കറ്റുകള്‍ ബ്രാവോ നേടിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ലങ്കന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയാണ് (170) നിലവില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയിട്ടുള്ളത്. മലിങ്കയ്ക്കു തൊട്ടു പിന്നില്‍ തന്നെ ബ്രാവോയുണ്ട്. കെകെആറിനെതിരേ നാലു വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറായി താരം മാറും.

Story first published: Friday, March 25, 2022, 21:50 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+