Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: നാണംകെട്ട് സിഎസ്‌കെ, നാലാം തോല്‍വി! എസ്ആര്‍എച്ചിനു ആദ്യജയം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ജയം ഇരു കൂട്ടര്‍ക്കും അനിവാര്യമായ സൂപ്പര്‍ പോരാട്ടത്തില്‍ എട്ടു വിക്കറ്റിനാണ് സിഎസ്‌കെയെ ഹൈദരാബാദ് കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 17.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സിഎസ്‌കെ തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചു. അഭിഷേക് ശര്‍മയും കെയ്ന്‍ വില്യംസണും ഓപ്പണിങ് കൂട്ടുകെട്ടില്‍ ക്ലിക്കായതോടെ സിഎസ്‌കെ വിയര്‍ത്തു. വില്യംസണ്‍ ആംഗര്‍ റോളിലേക്ക് മാറിയപ്പോള്‍ അഭിഷേക് അതിവേഗം റണ്‍സുയര്‍ത്തി. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ അഭിഷേക് (75) അര്‍ധ സെഞ്ച്വറിയോടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

2

ഓപ്പണിങ് വിക്കറ്റില്‍ അഭിഷേകും വില്ലിയും 89 റണ്‍സ് നേടിയതോടെ സിഎസ്‌കെയില്‍ നിന്നും കളി വഴുതിപ്പോയിരുന്നു. വിക്കറ്റും ഓവറുകളും ബാക്കിനില്‍ക്കെ അനായാസം ഓറഞ്ച് ആര്‍മി വിജയം കുറിക്കുകയും ചെയ്തു. കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ അഭിഷേകാണ് എസ്ആര്‍എച്ചിന്റെ വിജയശില്‍പ്പി. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം ടീമിന്റെ അമരക്കാരനായി മാറി. കെയ്ന്‍ വില്ല്യംസണ്‍ 32 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ ത്രിപാഠിയും 39* (15 ബോള്‍, 5 ബൗണ്ടറി, 2 സിക്‌സര്‍) നിക്കോളാസ് പൂരനും (5*) ചേര്‍ന്നാണ് വിജയം പൂര്‍ത്തിയാക്കിയത്.

നേരത്തേ മോയിന്‍ അലി (48), അമ്പാട്ടി റായിഡു (27) എന്നിവരുടെ പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരെ രക്ഷിച്ചത്. ബാറ്റിങ് നിരയില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദറും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ ജാന്‍സനും എയ്ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റും വീഴ്ത്തി.

4

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ പഴയ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിച്ചു. റോബിന്‍ ഉത്തപ്പ (15), റുതുരാജ് ഗെയ്ക്‌വാദ് (16) കൂട്ടുകെട്ട് വലിയ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി അല്‍പ്പം കൂടി പോസിറ്റീവ് ഷോട്ടുകള്‍ കളിച്ച് തുടങ്ങാന്‍ ഇരുവര്‍ക്കുമായി. എന്നാല്‍ നാലാം ഓവറിന്റെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പക്ക് മടക്ക ടിക്കറ്റ്. 11 പന്തില്‍ ഒരു ബൗണ്ടറിയടക്കം നിലയുറപ്പിച്ച് വരികയായിരുന്ന ഉത്തപ്പ വാഷിങ്ടണ്‍ സുന്ദറിനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.

3

ആറാം ഓവറിന്റെ ആദ്യ പന്തില്‍ റുതുരാജ് ഗെയ്ക് വാദും പുറത്തായി. 13 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയടക്കം നേടി വലിയ പ്രതീക്ഷ നല്‍കിയ താരത്തെ ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ച്ചയായി നാലാം മത്സരത്തിലാണ് റുതുരാജിന് തിളങ്ങാന്‍ സാധിക്കാതെ പോകുന്നത്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജിന് ഇന്ത്യന്‍ പിച്ചുകളില്‍ ദൗര്‍ബല്യമുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

ഇന്ത്യയില്‍ 12 ഇന്നിങ്സ് കളിച്ച റുതുരാജ് 214 റണ്‍സാണ് ആകെ നേടിയത്. 19.45 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. സ്ട്രൈക്കറേറ്റ് 120.90. രണ്ട് അര്‍ധ സെഞ്ച്വറിയും നേടി. യുഎഇയിലേക്ക് വരുമ്പോള്‍ റുതുരാജിന്റെ പ്രകടനം അത്യുജ്ജ്വലമാണ്. 15 ഇന്നിങ്സില്‍ നിന്ന് 643 റണ്‍സാണ് അദ്ദേഹം നേടിയത്. 58.45 എന്ന ഉയര്‍ന്ന ശരാശരിയുള്ള റുതുരാജിന്റെ സ്ട്രൈക്കറേറ്റ് 133.12 ആയിരുന്നു. അഞ്ച് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്.

മൂന്നാം വിക്കറ്റില്‍ മോയിന്‍ അലി (48) അമ്പാട്ടി റായിഡു കൂട്ടുകെട്ട് (27) സിഎസ്‌കെയെ മികച്ച സ്‌കോറിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ സമയത്ത് റായിഡുവിനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കി. 27 പന്തില്‍ നാല് ബൗണ്ടറിയടക്കം നേടിയ അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഫോമിലേക്കെത്തിയ മോയിന്‍ അലി 35 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറിയിലേക്ക് അടുക്കവെ എയ്ഡന്‍ മാര്‍ക്രമിന് മുന്നില്‍ വീണത് സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടിയായി.

അവസാന മത്സരങ്ങളിലെല്ലാം സിഎസ്‌കെയ്ക്കായി വമ്പനടികള്‍ കാഴ്ചവെച്ച ശിവം ദുബെ (5 പന്തില്‍ 3) ഇത്തവണ ഫ്ളോപ്പായി. ടി നടരാജനാണ് ദുബെക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. മുന്‍ നായകന്‍ എംഎസ് ധോണിക്ക് (6 പന്തില്‍ 3) വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. മാര്‍ക്കോ ജാന്‍സന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ സിഎസ്‌കെ 17.3 ഓവറില്‍ ആറ് വിക്കറ്റിന് 162 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു.

നായകന്‍ രവീന്ദ്ര ജഡേജ 15 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 23 റണ്‍സുമായി പോരാടി. എന്നാല്‍ അവസാന ഓവറിന്റെ മൂന്നാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. ഡ്വെയ്ന്‍ ബ്രാവോ (8), ക്രിസ് ജോര്‍ദാന്‍ (6) പുറത്താവാതെ നിന്നു. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദറും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ ജാന്‍സനും എയ്ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റും വീഴ്ത്തി.

രണ്ട് ടീമുകളിലും മാറ്റം ഉണ്ടായിരുന്നു. സിഎസ്‌കെ പ്രിട്ടോറിയസിന് പകരം തീക്ഷ്ണയെ പ്ലേയിങ് 11ലേക്കെത്തിച്ചപ്പോള്‍ മാര്‍ക്കോ ജാന്‍സന്‍, ഷണക് സിങ് എന്നിവര്‍ക്ക് ഹൈദരാബാദ് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കി. രണ്ട് ടീമും സീസണിലെ ആദ്യ ജയം നേടിയാണ് നേര്‍ക്കുനേര്‍ എത്തുന്നത്. സിഎസ്‌കെ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലെത്തുമ്പോള്‍ തുടര്‍ച്ചയായി രണ്ട് തോല്‍വിയാണ് കെയ്ന്‍ വില്യംസണിന്റെ ഹൈദരാബാദ് നേരിട്ടത്. രണ്ട് ടീമിനും ജയം അഭിമാന പ്രശ്‌നമാവുമ്പോള്‍ സൂപ്പര്‍ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്ലെയിങ് ഇലവന്‍

സിഎസ്‌കെ- റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി.

ഹൈദരാബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസന്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.

Story first published: Saturday, April 9, 2022, 19:10 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+