For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെ x കെകെആര്‍, എല്ലാമറിയാം

ഈ മാസം 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും

1
IPL 2022 schedule announced, CSK vs KKR in first match | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഈ മാസം 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും ആരംഭിക്കുക.

മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇത്തവണ രണ്ട് ഗ്രൂപ്പു ഘട്ടങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എ,ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകള്‍. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ 10 ടീമുകള്‍ ഉള്ളതിനാല്‍ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍.

1

ടീമുകള്‍ക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര്‍ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര്‍ ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും. അതുകൊണ്ട് തന്നെ സീസണിലെ പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമായിരിക്കുമെന്നുറപ്പ്.

1

ബംഗളൂരുവില്‍ നടന്ന മെഗാ ലേലത്തിന് ശേഷം ടീമുകള്‍ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. ടീമുകളെല്ലാം തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. 600 താരങ്ങള്‍ പങ്കെടുത്ത മെഗാ ലേലത്തില്‍ നിന്ന് 204 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. ഗ്രൂപ്പുകള്‍ തിരിച്ചപ്പോള്‍ ഗ്രൂപ്പ് എയാണ് മരണ ഗ്രൂപ്പ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ട് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഒരു തവണ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.

1

ഗ്രൂപ്പ് എയെ സംബന്ധിച്ച് ബി അല്‍പ്പം കൂടി എളുപ്പമാണെന്ന് പറയാം. നിലവിലെ ചാമ്പ്യന്മാരും നാല് തവണ കിരീടം ചൂടിയ ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഒരു തവണ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണുള്ളത്. ഗ്രൂപ്പ് എയിലെ ടീമുകളേക്കാള്‍ ബിയിലെ ടീമുകള്‍ ദുര്‍ബലരാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല.

1

ആവേശകരമായ സീസണ്‍ തന്നെ ഇത്തവണ നടക്കുമെന്നുറപ്പാണ്. ടീമുകളുടെ എണ്ണം ഉയര്‍ന്നതോടെ മത്സരത്തിന്റെ ദിവസവും ഉയര്‍ന്നു. ഇതോടെ കൂടുതല്‍ ദിവസം കാണികള്‍ക്ക് ആവേശകരമായ കാഴ്ചകള്‍ കാണാനാവും. ഇത്തവണ ടീമുകളെല്ലാം ഒന്നിനൊന്ന് ശക്തമാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം ഉറപ്പ്. ഇത്തവണ വിരാട് കോലി ക്യാപ്റ്റനല്ലാതെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങുന്നു എന്ന സവിശേഷതയുമുണ്ട്.

1

സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായും ഇത് മാറിയേക്കും. ഇനിയൊരു സീസണ്‍ കൂടി ധോണി കളിച്ചേക്കില്ല. അവസാന സീസണില്‍ നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ശക്തമായ തിരിച്ചുവരവ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സുരേഷ് റെയ്‌ന, ക്രിസ് ഗെയ്ല്‍ തുടങ്ങിയ പല പ്രമുഖരുടെയും അഭാവവും ഈ സീസണില്‍ എടുത്തുപറയേണ്ട കാര്യമാണ്.

ഫുള്‍ ഷെഡ്യൂള്‍ (തീയ്യതി, സമയം, മത്സരം)

26 മാര്‍ച്ച് 2022 - 7.30 pm- സിഎസ്‌കെ x കെകെആര്‍

27 മാര്‍ച്ച് 2022 - 3.30 pm ഡല്‍ഹി ക്യാപിറ്റല്‍സ് x മുംബൈ ഇന്ത്യന്‍സ്

27 മാര്‍ച്ച് 2022 - 7.30 pm- പഞ്ചാബ് കിങ്‌സ് x റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

28 മാര്‍ച്ച് 2022 - 7.30 pm - ഗുജറാത്ത് ടൈറ്റന്‍സ് x ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

29 മാര്‍ച്ച് 2022 - 7.30 pm - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് x രാജസ്ഥാന്‍ റോയല്‍സ്

30 മാര്‍ച്ച് 2022 - 7.30 pm -ആര്‍സിബി x കെകെആര്‍

31 മാര്‍ച്ച് 2022 -7.30 pm - ലഖ്‌നൗ x സിഎസ്‌കെ

1 ഏപ്രില്‍ 2022- 7.30 pm - കെകെആര്‍ x പഞ്ചാബ്

2 ഏപ്രില്‍ 2022 - 3.30 pm - മുംബൈ x രാജസ്ഥാന്‍

2 ഏപ്രില്‍ 2022 - 7.30 pm - ഗുജറാത്ത് x ഡല്‍ഹി

3 ഏപ്രില്‍ 2022 - 7.30 pm - സിഎസ്‌കെ x പഞ്ചാബ്

4 ഏപ്രില്‍ 2022 - 7.30 pm - ഹൈദരാബാദ് x ലഖ്‌നൗ

5 ഏപ്രില്‍ 2022 - 7.30 pm - ആര്‍സിബി x രാജസ്ഥാന്‍

6 ഏപ്രില്‍ 2022 - 7.30 pm - മുംബൈ x കെകെആര്‍

7 ഏപ്രില്‍ 2022 -7.30 pm -ലഖ്‌നൗ x ഡല്‍ഹി

8 ഏപ്രില്‍ 2022 -7.30 pm - പഞ്ചാബ് x ഗുജറാത്ത്

9 ഏപ്രില്‍ 2022 - 3.30pm - സിഎസ്‌കെ x ഹൈദരാബാദ്

9 ഏപ്രില്‍ 2022 - 7.30 pm- ആര്‍സിബി x മുംബൈ

10 ഏപ്രില്‍ 2022- 3.30 pm- കെകെആര്‍ x ഡല്‍ഹി

10 ഏപ്രില്‍ 2022 - 7.30 pm- രാജസ്ഥാന്‍ x ലഖ്‌നൗ

11 ഏപ്രില്‍ 2022 - 7.30 pm- 7.30 pm- ഹൈദരാബാദ് x ഗുജറാത്ത്

12 ഏപ്രില്‍ 2022- 7.30 pm- സിഎസ്‌കെ x ആര്‍സിബി

13 ഏപ്രില്‍ 2022- 7.30 pm- മുംബൈ x പഞ്ചാബ്

14 ഏപ്രില്‍ 2022- 7.30 pm- രാജസ്ഥാന്‍ x ഗുജറാത്ത്

15 ഏപ്രില്‍ 2022 - 7.30 pm- ഹൈദരാബാദ് x കെകെആര്‍

16 ഏപ്രില്‍ 2022 - 3.30 pm -മുംബൈ x ലഖ്‌നൗ

16 ഏപ്രില്‍ 2022-7.30 pm- ഡല്‍ഹി x ആര്‍സിബി

17 ഏപ്രില്‍ 2022 - 3.30pm- പഞ്ചാബ് x ഹൈദരാബാദ്

17 ഏപ്രില്‍ 2022- 7.30 pm-സിഎസ്‌കെ x ഗുജറാത്ത്

18 ഏപ്രില്‍ 2022- 7.30 pm- രാജസ്ഥാന്‍ x കെകെആര്‍

19 ഏപ്രില്‍ 2022 - 7.30 pm- ലഖ്‌നൗ x ആര്‍സിബി

20 ഏപ്രില്‍ 2022- 7.30 pm- ഡല്‍ഹി x പഞ്ചാബ് കിങ്‌സ്

21 ഏപ്രില്‍ 2022- 7.30 pm- മുംബൈ x സിഎസ്‌കെ

22 ഏപ്രില്‍ 2022- 7.30 pm- ഡല്‍ഹി x രാജസ്ഥാന്‍

23 ഏപ്രില്‍ 2022- 3.30 pm-കെകെആര്‍ x ഗുജറാത്ത്

23 ഏപ്രില്‍ 2022- 7.30 pm- ആര്‍സിബി x ഹൈദരാബാദ്

24 ഏപ്രില്‍ 2022 -7.30 pm- മുംബൈ x ലഖ്‌നൗ

25 ഏപ്രില്‍ 2022 - 7.30 pm- പഞ്ചാബ് x സിഎസ്‌കെ

26 ഏപ്രില്‍ 2022- 7.30 pm- ആര്‍സിബി x രാജസ്ഥാന്‍

27 ഏപ്രില്‍ 2022- 7.30 pm- ഗുജറാത്ത് x ഹൈദരാബാദ്

28 ഏപ്രില്‍ 2022 - 7.30 pm- ഡല്‍ഹി x കെകെആര്‍

29 ഏപ്രില്‍ 2022- 7.30pm- പഞ്ചാബ് x ലഖ്‌നൗ

30 ഏപ്രില്‍ 2022- 3.30 pm- ഗുജറാത്ത് x ആര്‍സിബി

1 മെയ് 2022- 3.30 pm- ഡല്‍ഹി x ലഖ്‌നൗ

1 മെയ് 2022 - 7.30 pm- ഹൈദരാബാദ് x സിഎസ്‌കെ

2 മെയ് 2022 -7.30 pm- കെകെആര്‍ x രാജസ്ഥാന്‍

3 മെയ് 2022- 7.30 pm- ഗുജറാത്ത് x പഞ്ചാബ്

4 മെയ് 2022- 7.30 pm- ആര്‍സിബി x സിഎസ്‌കെ

5 മെയ് 2022- 7.30 pm- ഡല്‍ഹി x ഹൈദരാബാദ്

6 മെയ് 2022- 7.30 pm- ഗുജറാത്ത് x മുംബൈ

7 മെയ് 2022- 3.30pm- പഞ്ചാബ് x രാജസ്ഥാന്‍

7 മെയ് 2022- 7.30 pm - ലഖ്‌നൗ x കെകെആര്‍

8 മെയ് 2022- 3.30 pm- ഹൈദരാബാദ് x ആര്‍സിബി

8 മെയ് 2022- 7.30 pm - സിഎസ്‌കെ x ഡല്‍ഹി

9 മെയ് 2022- 7.30 pm- മുംബൈ x കെകെആര്‍

10 മെയ് 2022- 7.30- ലഖ്‌നൗ x ഗുജറാത്ത്

11 മെയ് 2022-7.30 pm- രാജസ്ഥാന്‍ x ഡല്‍ഹി

12 മെയ് 2022- 7.30 pm- സിഎസ്‌കെ x മുംബൈ

13 മെയ് 2022- 7.30 pm- ആര്‍സിബി x പഞ്ചാബ്

14 മെയ് 2022- 7.30 pm- കെകെആര്‍ x ഹൈദരാബാദ്

15 മെയ് 2022- 3.30pm- സിഎസ്‌കെ x ഗുജറാത്ത്

15 മെയ് 2022- 7.30 pm- ലഖ്‌നൗ x രാജസ്ഥാന്‍

16 മെയ് 2022- 7.30pm- പഞ്ചാബ് x ഡല്‍ഹി

17 മെയ് 2022- 7.30pm- മുംബൈ x ഹൈദരാബാദ്

18 മെയ് 2022- 7.30 pm- കെകെആര്‍ x ലഖൗന്

19 മെയ് 2022- 7.30pm- ആര്‍സിബി x ഗുജറാത്ത്

20 മെയ് 2022- 7.30pm- രാജസ്ഥാന്‍ x സിഎസ്‌കെ

21 മെയ് 2022- 7.30pm- മുംബൈ x ഡല്‍ഹി

22 മെയ് 2022- 7.30- ഹൈദരാബാദ് x പഞ്ചാബ്‌

Story first published: Sunday, March 6, 2022, 17:18 [IST]
Other articles published on Mar 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+