Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ജഡേജ ത്രീഡിയല്ല ഇപ്പോള്‍ 4ഡി! ക്യാപ്റ്റനാക്കിയതില്‍ ഒരു പ്രശ്‌നമെന്നു മുന്‍ താരം

ഐപിഎല്ലിന്റെ 15ാം സീസണിനു തൊട്ടുമുമ്പായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് എംഎസ് ധോണി അപ്രതീക്ഷിതമായി നായകസ്ഥാനമൊഴിഞ്ഞത്. പകരം ഈ ചുമതല സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു നല്‍കുകയുമായിരുന്നു. ടീമിന്റെ തുറുപ്പുചീട്ടായ ജഡ്ഡു നേരത്തേ തന്നെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ്. പക്ഷെ സീസണിനു മുമ്പ് തന്നെ ഇതു സംഭവിക്കുമെന്ന് ആരും തന്നെ സ്വപ്‌നം കണ്ടിരുന്നില്ല.

1

മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ ഏറ്റവുമുയര്‍ന്ന തുകയ്ക്കു നിലനിര്‍ത്തിയ താരം ജഡേജയായിരുന്നു. 16 കോടി കൂപയാണ് താരത്തിനു നല്‍കിയത്. ധോണിക്കു രണ്ടാംസ്ഥാനമായിരുന്നു. ഈ നീക്കത്തിലൂടെ തന്നെ ജഡ്ഡു ഭാവി ക്യാപ്റ്റനായേക്കുമെന്നു അന്നു തന്നെ സൂചനയുണ്ടായിരുന്നു. ജഡേജയെ സിഎസ്‌കെ നായകനാക്കിയതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് അവരുടെ മുന്‍ താരം കൂടിയായ എസ് ബദ്രിനാഥ്. 2010,11 സീസണുകളില്‍ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നേടിയ താരം കൂടിയാണ് അദ്ദേഹം.

2

4ഡി ക്രിക്കറ്ററെന്നാണ് രവീന്ദ്ര ജഡേജയെക്കുറിച്ച് എസ് ബദ്രിനാഥ് വിശേഷിപ്പിച്ചത്. അടുത്തി കാലത്തായി ബാറ്റിങിലും ഏറെ മെച്ചപ്പെട്ടതോടെ ഒരു മികച്ച ഓള്‍റൗണ്ടറായി താരം മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഡേജ എല്ലായ്‌പ്പോഴും ഒരു ബൗളറായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബാറ്ററെന്ന നിലയില്‍ അദ്ഭുതപ്പെടുത്തുന്ന പുരോഗതിയാണ് താരത്തില്‍ കണ്ടത്. ജഡേജയയുടെ ഗെയിമിനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗം അദ്ദേഹത്തിന്റെ ബാറ്റിങ് മെച്ചപ്പെട്ടുവെന്നതാണ്. ഇപ്പോള്‍ ഒരു തികഞ്ഞ ഓള്‍റൗണ്ടറായിരിക്കുന്ന ജഡേജ ത്രീഡി ക്രിക്കറ്ററായിരിക്കുകയാണെന്നും ബദ്രിനാഥ് നിരീക്ഷിച്ചു.

3

ഇപ്പോള്‍ നാലാമതൊരു ഡയമന്‍ഷന്‍ കൂടി രവീന്ദ്ര ജഡേജയുടെ കരിയറില്‍ വന്നിരിക്കുകയാണ്. അദ്ദേഹിപ്പോള്‍ ഒരു 4ഡി ക്രിക്കറ്ററാണ്, കാരണം ഇപ്പോള്‍ ക്യാപ്റ്റന്‍സിയും ജഡേജയ്ക്കുണ്ട്. പക്ഷെ ആശങ്കയുള്ള ഒരേയൊരു കാര്യം ഒരു ടീമിനെപ്പോലും അദ്ദേഹം ഇതുവരെ നയിച്ചിട്ടില്ലെന്നതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍പ്പോലും ജഡേജ നായകനായിട്ടില്ല.
ഈയൊരു കാര്യത്തിലേക്ക് മാത്രമാണ് നോക്കാനുള്ളത്.

4

ടീമിനെ സംബന്ധിച്ച് ജഡേജ എത്ര മാത്രം മൂല്യമേറിയ താരമാണന്നു നമുക്കെല്ലാമറിയാം. പക്ഷെ അദ്ദേഹത്തിനു ഇതിനകം തന്നെ നല്ലൊരു ലോഡുണ്ട്. ജഡ്ഡുവിന് നിര്‍ണായക പൊസിഷനില്‍ ഫീല്‍ഡ് ചെയ്യണം, ബൗളിങ് ചെയ്യണം, ബാറ്റിങും നടത്തണം. ഇപ്പോള്‍ ഇവയോടൊപ്പം ക്യാപ്റ്റന്‍സിയും വന്നിരിക്കുകയാണെന്നും ബദ്രിനാഥ് വിശദീകരിച്ചു.

5

മെഗാ ലേലത്തിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാളായിരുന്നു രവീന്ദ്ര ജഡേജ. എംഎസ് ധോണിയുടെ പിന്‍ഗാമിയായി സിഎസ്‌കെയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് നല്ലതായിട്ടാണ് തോന്നുന്നതെന്നാണ് ജഡേജ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വലിയൊരു വിടവാണ് എനിക്കു നികത്തേണ്ടത്.

6

മഹിഭായ് വലിയൊരു പാരമ്പര്യം സ്ഥാപിച്ചുകഴിഞ്ഞു. അതു എനിക്കു മുന്നോട്ടു കൊണ്ടു പോവേണ്ടതുമുണ്ട്. അദ്ദേഹം ഇവിടെയുള്ളതിനാല്‍ എനിക്കു വളരെയധികം വിഷമിക്കേണ്ടതില്ല. എനിക്കു എന്തു ചോദ്യമുണ്ടെങ്കിലും തീര്‍ച്ചയായിട്ടും അതു മഹി ഭായിയോടു ചോദിക്കും. അദ്ദേഹമായിരിക്കും എന്റെ വഴികാട്ടി. അന്നും ഇന്നും അതില്‍ മാറ്റമില്ല. അതിനാല്‍ എനിക്കു വലിയ ആശങ്കകളൊന്നുമില്ല. നിങ്ങളുടെയെല്ലാം സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്. ചിയേഴ്‌സ്, ഞങ്ങളെ പിന്തുണച്ചു കൊണ്ടിരിക്കൂ. നന്ദിയെന്നായിരുന്നു പുതിയ ക്യാപ്റ്റമായ ശേഷം ജഡേജയുടെ വാക്കുകള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. , റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Friday, March 25, 2022, 17:20 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+