
റുതുരാജ് ഗെയ്ക്വാദിനെ ഒരു വഞ്ചകനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഓള്‍ ഇന്ത്യ ക്രിക്കറ്റ് ട്വിറ്റര്‍ കൗണ്‍സിലെന്ന നിലയില്‍ നമ്മള്‍ ആരംഭിക്കുമോ? തുടര്‍ച്ചയായി നാലു ഇന്നിങ്‌സുകളില്‍ പരാജയപ്പെട്ടത് ഈ നോമിനേഷന്‍ ലഭിക്കാന്‍ ധാരാളമാണെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

എന്റെ ഫാന്റസി ടീമില്‍ നിന്നും റുതുരാജ് ഗെയ്ക്വാദിനെ പുറത്താക്കേണ്ടിയിരിക്കുന്നു. അവന്‍ എല്ലെ കൊല്ലുകയാണെന്നായിരുന്നു തമാശരൂപേണയുള്ള ഒരു പ്രതികരണം.
ഐപിഎല്ലിന്റെ ഒരു സീസണില്‍ മാത്രം തകര്‍പ്പന്‍ പ്രകടനം നടത്തുകയും പിന്നീട് ഫ്‌ളോപ്പാവുകയും ചെയ്ത പഞ്ചാബ് കിങ്‌സിന്റെ മുന്‍ ഓപ്പണ്‍ പോള്‍ വാല്‍ത്താട്ടിയോടാണ് ചിലര്‍ റുതുരാജ് ഗെയ്ക്വാദിനെ താരതമ്യം ചെയ്തത്.

റുതുരാജ് ഗെയ്ക്വാദ് വെറും ഒരു സീസണിലെ അദ്ഭുതമാണ്. മറ്റൊന്നുമല്ലയെന്നായിരുന്നു ഒകു യൂസറുടെ വിമര്‍ശനം.
റുതുരാജ് ഗെയ്ക്വാദ് ഒരു സീസണിലെ വണ്ടറാണെന്നു വ്യക്തമായിരിക്കുകയാണ്. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ കൂടുതല്‍ മെച്ചപ്പെട്ട താരങ്ങളാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഒരു വര്‍ഷത്തെ ഐപിഎല്‍ കരിയര്‍ കൊണ്ട് തന്നെ റുതുരാജ് ഗെയ്ക്വാദ് അവസാനിച്ചിരിക്കുകയാണ്. എംഎസ് ധോണിക്കു നന്ദിയെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ഇന്നലെ ഞാന്‍ എന്റെ സഹോദരിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ഇന്നു ഞാന്‍ അവളോടു റുതുരാജ് ഗെയ്ക്വാദിനെ ഡ്രീം ഇലവന്‍ ടീമിന്റെ ക്യാപ്റ്റനാക്കുവാന്‍ പറഞ്ഞിരുന്നുവെന്നായിരുന്നു തമാശരൂപേണ ഒരു യൂസറുടെ ട്വീറ്റ്.
രോഹിത് ശര്‍മയ്ക്കു പകരം റുതുരാജ് ഗെയ്ക്വാദിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെടുക്കണമെന്നാണ് ചില പാന്‍സ് (ഫാന്‍സ്) ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. അവര്‍ക്കു വേണ്ടി രണ്ടു മിനിറ്റ് മൗനം പാലിക്കൂയെന്നായിരുന്നു ഒരു ട്വീറ്റ്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ് ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി നാലാമത്തെ മല്‍സരത്തിലും പരാജയമേറ്റുവാങ്ങി. ബാറ്റിങും ബൗളിങും ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എട്ടു വിക്കറ്റിനു രവീന്ദ്ര ജഡേജയുടെ ടീമിനെ വാരിക്കളഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സിഎസ്‌കെയ്ക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടാനായത്. സിഎസ്‌കെ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റിയടിച്ചില്ല. 48 റണ്‍സെടുത്ത മോയിന്‍ അലിയാണ് ടോപ്‌സ്‌കോറര്‍. 35 ബോളില്‍ താരം മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. അമ്പാട്ടി റായുഡു (27), ജഡേജ (23) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദറും ടി നടരാജനും രണ്ടു വിക്കറ്റ് വീതമെടുത്തു.

റണ്‍ചേസില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17.4 ഓവറില്‍ ഹൈദരാബാദ് വിജയം കൈക്കലാക്കി. ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പിയായത്. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 75 റണ്‍സ് വാരിക്കൂട്ടി. അഭിഷേകിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 32ഉം രാഹുല്‍ ത്രിപാഠി പുറത്താവാതെ 39 റണ്‍സുമെടുത്തു.


Click it and Unblock the Notifications