IPL 2022: റുതുരാജ് വീണ്ടും ഫ്‌ളോപ്പ്, നടരാജന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡ്, ആരാധകര്‍ കട്ട കലിപ്പില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനവുമായി സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജ് ഈ സീസണില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. സണ്‍റൈസേഴ്, ഹൈദരാബാദിനെതിരേ 13 പന്തില്‍ 16 റണ്‍സാണ് റുതുരാജ് നേടിയത്. മൂന്ന് ബൗണ്ടറിയടക്കം നേടി താരം വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ടി നടരാജന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗെയ്ക് വാദിന്റെ മടക്കം.

തുടര്‍ച്ചയായി മൂന്ന് സീസണില്‍ ആദ്യ മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ യുവ ഓപ്പണര്‍ നാലാം മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. താരത്തിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ ആരാധകരും കട്ട കലിപ്പിലാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ റുതുരാജ് വലിയ പരാജയമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ തെറ്റുകാണാനാവില്ല.

ഇന്ത്യയില്‍ 12 ഇന്നിങ്‌സ് കളിച്ച റുതുരാജ് 214 റണ്‍സാണ് ആകെ നേടിയത്. 19.45 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. സ്‌ട്രൈക്കറേറ്റ് 120.90. രണ്ട് തവണ അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ യുഎഇയിലേക്ക് വരുമ്പോള്‍ റുതുരാജ് ഗര്‍ജിക്കുന്ന സിംഹമാണ്. 15 ഇന്നിങ്‌സില്‍ നിന്ന് 643 റണ്‍സാണ് അദ്ദേഹം നേടിയത്. 58.45 എന്ന ഉയര്‍ന്ന ശരാശരിയുള്ള റുതുരാജിന്റെ സ്‌ട്രൈക്കറേറ്റ് 133.12 ആയിരുന്നു. അഞ്ച് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. ഈ കണക്കുകളില്‍ നിന്ന് തന്നെ റുതുരാജിന്റെ ഇന്ത്യന്‍ പിച്ചുകളിലെ ദൗര്‍ബല്യം എത്രത്തോളമെന്ന് വ്യക്തം.
റുതുരാജിന്റെ ബാറ്റിങ്ങിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യുഎഇയില്‍ മാത്രം പൂക്കുന്ന മരമാണ് റുതുരാജെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. റുതുരാജിനെ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു. ഫഫ് ഡുപ്ലെസിസിനെ കൈവിടുകയും ചെയ്തു. ഈ തീരുമാനം മണ്ടത്തരമായെന്നാണ് ഈ കണക്കുകള്‍ നിരത്തി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. റുതുരാജിന്റെ ഫോം ഔട്ട് സിഎസ്‌കെയുടെ കുതിപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിലെങ്കിലും റുതുരാജിന് ഫോം കണ്ടെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.

ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമായിരുന്നു റുതുരാജും. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്നത് തുടരുന്നതോടെ ഇനി പരിഗണന ലഭിക്കാന്‍ സാധ്യത കുറവാണ്. ഏകദിനത്തില്‍ ഇന്ത്യക്ക് ഓപ്പണറായി പരിഗണിക്കാനാവുന്ന താരമാണ് റുതുരാജെന്ന അഭിപ്രായം പല പ്രമുഖരും പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത്തവണ ഫോം കണ്ടെത്താനാവാതെ താരം പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്. സിഎസ്‌കെ പ്ലേയിങ് 11ല്‍ നിന്ന് റുതുരാജിനെ മാറ്റിനിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications