IPL 2022: മുംബൈ -സിഎസ്‌കെ ടീമിനെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ, രോഹിത് ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി 10 ടീമുകളുണ്ടെങ്കിലും ഫേവറേറ്റുകളായി ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തന്നെയാണുള്ളത്. സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല.

അഞ്ച് കിരീടവുമായി റെക്കോഡില്‍ തലപ്പത്തുള്ള മുംബൈ ഇന്ത്യന്‍സിനൊപ്പം സിഎസ്‌കെയ്ക്ക് ഇത്തവണ കപ്പുയര്‍ത്തി എത്താനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് ടീമിനൊപ്പവും ഇത്തവണ മികച്ച താരനിരയുണ്ട്. പ്രമുഖരെയെല്ലാം കൈവിടാതിരിക്കാന്‍ ടീം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്തവണത്തെ സിഎസ്‌കെ-മുംബൈ ഇന്ത്യന്‍സ് ടീമിനെ പരിഗണിച്ച് മികച്ച പ്ലേയിങ് 11ന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ-റുതുരുാജ് ഗെയ്ക് വാദ്
ഓപ്പണര്‍മാരായി മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മയും സിഎസ്‌കെയുടെ യുവതാരം റുതുരാജ് ഗെയ്ക് വാദുമാണ്. മികച്ച ബാറ്റിങ് റെക്കോഡുള്ള രോഹിത്തിന്റെ പേരില്‍ 5600ലധികം റണ്‍സുണ്ട്. ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. 2020 സീസണോടെ സിഎസ്‌കെ ടീമില്‍ സജീവമായ റുതുരാജ് അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ്. 22 ഐപിഎല്ലില്‍ നിന്ന് 839 റണ്‍സ് ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്.

ഇഷാന്‍ കിഷന്‍, മോയിന്‍ അലി, സൂര്യകുമാര്‍ യാദവ്
മൂന്നാം നമ്പറില്‍ മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ പരിഗണിക്കാം. 62 മത്സരത്തില്‍ നിന്ന് 1452 റണ്‍സ് നേടിയിട്ടുള്ള ഇഷാന്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. നാലാം നമ്പറില്‍ സിഎസ്‌കെയുടെ മോയിന്‍ അലിയാണ്. 2021 സീസണില്‍ സിഎസ്‌കെയിലെത്തിയ മോയിന്‍ അലി ഒറ്റ സീസണ്‍കൊണ്ട് തന്നെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും താരം ഉപകാരിയാണ്. അഞ്ചാം നമ്പറില്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവിനാണ് അവസരം. മധ്യ ഓവറുകളില്‍ റണ്ണുയര്‍ത്താന്‍ അദ്ദേഹം മിടുക്കനാണ്. 115 മത്സരത്തില്‍ നിന്ന് 2341 റണ്‍സാണ് സൂര്യയുടെ പേരിലുള്ളത്.

എംഎസ് ധോണി, കറെന്‍ പൊള്ളാര്‍ഡ്, രവീന്ദ്ര ജഡേജ
ആറാം നമ്പറില്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ്. വിക്കറ്റ് കീപ്പറും അദ്ദേഹമാണ്. ധോണിയുടെ സമീപകാലത്തെ ബാറ്റിങ് പ്രകടനം മോശമാണെങ്കിലും ക്യാപ്റ്റനെന്ന നിലയിലെ ധോണിയുടെ പ്രകടനത്തിന് പകരം വെക്കാന്‍ ആര്‍ക്കുമാവില്ല. 4746 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. ഇത്തവണയും ഫിനിഷര്‍ റോളില്‍ ധോണി തന്നെയാവും സിഎസ്‌കെയ്‌ക്കൊപ്പം ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കാം. ഏഴാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കറെന്‍ പൊള്ളാര്‍ഡാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് പൊള്ളാര്‍ഡ്. സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയാണ് എട്ടാമന്‍. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ സിഎസ്‌കെയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ്.

ഡ്വെയ്ന്‍ ബ്രാവോ, ജസ്പ്രീത് ബുംറ, ആദം മില്‍നെ
സിഎസ്‌കെയുടെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ഒമ്പതാം നമ്പറില്‍. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ മിടുക്കുള്ള ബ്രാവോ മത്സരഗതിയെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. പന്തുകൊണ്ടാണ് ബ്രാവോ കൂടുതല്‍ ഉപകാരി. 10ാം നമ്പറില്‍ മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. യോര്‍ക്കറുകളുടെ കൃത്യതകൊണ്ട് ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമായി മാറിയ ബുംറ ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. 11ാമന്‍ ആദം മില്‍നെയാണ്. മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പമാണ്. എക്‌സ്ട്രാ പേസുള്ള ബൗളറാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അപകടകാരിയായ താരങ്ങളിലൊരാളാണ് മില്‍നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications