IPL 2022: മുംബൈ നിലനിര്‍ത്താനിടയുള്ള മൂന്നു പേരെ അറിയാം- സൂര്യ, ഹാര്‍ദിക്, ബോള്‍ട്ട് പുറത്തേക്ക്!
ഐപിഎല്ലിന്റെ 2022ലെ സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാ ഫ്രാഞ്ചൈസികളിലും വലിയ അഴിച്ചുപണി തന്നെ നമുക്ക് കാണാന്‍ സാധിക്കും. നിലവിലെ ടീമിലെ വെറും മൂന്നു പേരെ മാത്രമേ ആര്‍ടിഎം (റൈറ്റ് ടു മാച്ച്) വഴി ഒരു ഫ്രാഞ്ചൈസിക്കു നിലനിര്‍ത്താനാവുകയുള്ളൂ.
പല ഫ്രാഞ്ചൈസികള്‍ക്കും ഇതു നേട്ടമാണെങ്കിലും ഏറ്റവുമധികം തിരിച്ചടി നേരിടുക നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനായിരിക്കും. കാരണം വളരെ ശക്തമായ ടീമാണ് മുംബൈയുടേത്. അതുകൊണ്ടു തന്നെ ഭൂരിഭാഗം പേരെയും ഒഴിവാക്കേണ്ടി വന്നാല്‍ അതു മുംബൈയ്ക്കു ക്ഷീണമാവും. ലേലത്തിനു മുമ്പ് മുബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്നു പ്രധാനപ്പെട്ട് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

കരെണ്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് മുംബൈ കാത്തുസൂക്ഷിക്കാനിടയുള്ള ആദ്യത്തെ താരം. കാരണം ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. തന്റേതായ ദിവസം തനിച്ച് ടീമിനെ വിജയിപ്പിക്കാനുള്ള അസാധാരണ മികവ് പൊള്ളാര്‍ഡിനുണ്ട്.
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ അത്തരമൊരു ഇന്നിങ്‌സ് പൊള്ളാര്‍ഡ് കളിച്ചിരുന്നു. അസാധ്യമെന്നു കരുതിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ മുംബൈയെ സഹായിച്ചത് അദ്ദേഹമായിരുന്നു. 34 ബോളില്‍ നിന്നും പുറത്താവാതെ 87 റണ്‍സായിരുന്നു പൊള്ളാര്‍ഡ് വാരിക്കൂട്ടിയത്. 2010 മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണ് അദ്ദേഹം.

ജസ്പ്രീത് ബുംറ
പേസ് ബൗളിനു ചുക്കാന്‍ പിടിക്കുന്ന ജസ്പ്രീത് ബുംറയെയും മുംബൈ ആര്‍ക്കും വിട്ടുകൊടുക്കാനിടയില്ല. 2013ല്‍ മുംബൈയ്‌ക്കൊപ്പം ഐപില്‍ അരങ്ങേറിയ അദ്ദേഹം പിന്നീട് മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും മാറിയിട്ടില്ല. മുംബൈയ്‌ക്കൊപ്പമുള്ള മിന്നുന്ന പ്രകടനമാണ് 27കാരനു ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. 2020ലെ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകളുമായി ബുംറ ടീമിന്റെ അഞ്ചാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളില്‍ ഒരാളെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബുംറയുടെ അഭാവം നികത്തുക അസാധ്യമായതിനാല്‍ തങ്ങളുടെ അമൂല്യതാരത്തെ അവര്‍ കൈവിടില്ലെന്നുറപ്പാണ്.

രോഹിത് ശര്‍മ
മുംബൈയെ ഐപിഎല്ലിലെ രാജാക്കന്‍മാരാക്കിയ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ടീം ഇതുവരെ സ്വന്തമാക്കിയ അഞ്ചു കിരീടങ്ങളും ഹിറ്റ്മാന്റെ കീഴിലാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ ലക്കി ക്യാപ്റ്റനായ രോഹിത്തിനെയും മുംബൈ എന്തു വിലകൊടുത്തും നിലനിര്‍ത്തും.
2013 സീസണിന്റെ പകുതിയില്‍ വച്ചാണ് റിക്കി പോണ്ടിങിനു പകരം രോഹിത് മുംബൈയുടെ നായകസ്ഥാനമേറ്റെടുക്കുന്നത്. ആദ്യ സീസണില്‍ തന്നെ മുംബൈയ്ക്കു കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി കൂടുതല്‍ റണ്‍സെടുത്തത് 34 കാരനായ രോഹിത്തായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 250 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications