
ജയം കൈവിടാതിരിക്കാന്‍ സിഎസ്‌കെ
ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത്തവണ പ്ലേ ഓഫ് കളിക്കാന്‍ സാധ്യത വളരെ കുറവാണ്. കാരണം 9 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ആറ് മത്സരവും തോറ്റു. കെകെആറിനോട് തോറ്റ് തുടങ്ങിയ സിഎസ്‌കെ ലഖ്‌നൗവിനോടും പഞ്ചാബിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റ സിഎസ്‌കെ ആര്‍സിബിക്കെതിരേ ജയം നേടി. എന്നാല്‍ ഗുജറാത്തിനോട് തോറ്റ സിഎസ്‌കെ മുംബൈ ഇന്ത്യന്‍സിനെതിരേ വിജയം നേടി. എന്നാല്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റു. അവസാന മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ധോണിപ്പട ഇറങ്ങുന്നത്.
രവീന്ദ്ര ജഡേജയില്‍ നിന്ന് എംഎസ് ധോണി വീണ്ടും നായകസ്ഥാനത്തേക്കെത്തിയതോടെ ടീമിന് പഴയ ഊര്‍ജ്ജം ലഭിച്ചിട്ടുണ്ട്. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയും ക്ലിക്കായത് ടീമിന് വലിയ ആശ്വാസം. അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ബാറ്റുകൊണ്ട് കൂടുതല്‍ കരുത്തുകാട്ടേണ്ടതായുണ്ട്. മുകേഷ് ചൗധരി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മഹേഷ് തീക്ഷണ എന്നിവരെല്ലാം ബൗളിങ്ങില്‍ തിളങ്ങുന്നു.

ആര്‍സിബിക്ക് തിരിച്ചുവരണം
ഇത്തവണ വലിയ പ്രതീക്ഷയോടെ തുടങ്ങിയ ആര്‍സിബിക്ക് പക്ഷെ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ല. അവസാന മൂന്ന് മത്സരവും അവര്‍ പരാജയപ്പെട്ടു. 10 മത്സരത്തില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമായി ആര്‍സിബി അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള നാല് മത്സരങ്ങള്‍ എന്ത് വിലകൊടുത്തും ആര്‍സിബിക്ക് ജയിക്കേണ്ടതായുണ്ട്. നിലവിലെ ഫോമില്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ബാറ്റിങ് നിര കൂടുതല്‍ മെച്ചപ്പെടേണ്ടതായുണ്ട്. വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. കോലി അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സ്‌ട്രൈക്കറേറ്റ് മോശം.
ബൗളിങ് നിരയില്‍ ജോഷ് ഹെയ്‌സല്‍വുഡ് മോശമാക്കുന്നില്ല. എന്നാല്‍ മുഹമ്മദ് സിറാജ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം ടീമിന് കരുത്ത് പകരുന്നു. ആദ്യ മത്സരങ്ങളിലെല്ലാം ഫിനിഷര്‍ റോളില്‍ തിളങ്ങിയ ദിനേഷ് കാര്‍ത്തിക് അവസാന മത്സരങ്ങളില്‍ ഫോം ഔട്ടാണ്. ഈ സാഹചര്യത്തില്‍ ആര്‍സിബിക്ക് വിജയവഴിയില്‍ തിരിച്ചെത്തുക പ്രയാസം.

നേര്‍ക്കുനേര്‍ കണക്ക്
29 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 19 മത്സരത്തിലും ജയം സിഎസ്‌കെയ്‌ക്കൊപ്പം. ആര്‍സിബിക്ക് 9 മത്സരമാണ് ജയിക്കാനായത്. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. നിലവിലെ ഫോമില്‍ ആര്‍ക്കും മുന്‍തൂക്കം നല്‍കാനാവില്ല. ഹാട്രിക് തോല്‍വി വഴങ്ങിയ ക്ഷീണം ആര്‍സിബിയുടെ ആത്മവിശ്വാസം കുറക്കുന്നു.

കാത്തിരിക്കുന്ന റെക്കോഡുകള്‍
സിഎസ്‌കെ നായകന്‍ എംഎസ് ധോണി 10 ഫോറുകള്‍ കൂടി നേടിയാല്‍ 350 ബൗണ്ടറികള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കും. വിരാട് കോലി 31 റണ്‍സ് നേടിയാല്‍ 6500 റണ്‍സ് പൂര്‍ത്തിയാക്കും. റോബിന്‍ ഉത്തപ്പക്ക് 5000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വേണ്ടത് 50 റണ്‍സാണ്. നാല് ഫോറുകള്‍ നേടിയാല്‍ അമ്പാട്ടി റായിഡു 350 ബൗണ്ടറികള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കും. ഫഫ് ഡുപ്ലെസിസ് 8 ഫോര്‍ നേടിയാല്‍ 300 ഫോര്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കും. രണ്ട് ബൗണ്ടറി നേടിയാല്‍ ദിനേഷ് കാര്‍ത്തിക് ഐപിഎല്ലില്‍ 400 ബൗണ്ടറികള്‍ നേടും.


Click it and Unblock the Notifications
