Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ ക്യാംപില്‍ വീണ്ടും ട്വിസ്റ്റ്, ജഡ്ഡു രാജിവച്ചു! ധോണി നയിക്കും

ഐപിഎല്ലിന്റെ 15ാം സീസണില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ ക്യാപ്റ്റന്‍സിയൊഴിഞ്ഞു. ഇതോടെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണി തന്നെ സിഎസ്‌കെയെ നയിക്കും. ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ധോണിക്കു കീഴിലായിരിക്കും സിഎസ്‌കെയിറങ്ങുക.

1

ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ജഡേജ നായകസ്ഥാനമൊഴിഞ്ഞ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ സീസണ്‍ ആരംഭിക്കുന്നതിനു ദിവസങ്ങള്‍ മാത്രം മുമ്പായിരുന്നു ധോണി തികച്ചും അപ്രതീക്ഷിതമായി ക്യപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇതു ജഡേജയെ ഏല്‍പ്പിക്കുകയായിരുന്നു. പക്ഷെ ഈ നീക്കം വലിയ ദുരന്തമായി മാറി. എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടു ജയം മാത്രമുള്ള സിഎസ്‌കെ പുറത്താവലിന്റെ വക്കിലാണ്. ബാക്കിയുള്ള മല്‍സരങ്ങളെല്ലാം ജയിച്ചാല്‍ മാത്രമേ ഇനി സിഎസ്‌കെയ്ക്കു പ്ലേഓഫ് സാധ്യതയുള്ളൂ.

2

സ്വന്തം ഗെയിമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സി ഒഴിഞ്ഞിരിക്കുകയാണ്. സിഎസ്‌കെയെ നയിക്കാന്‍ എംഎസ് ധോണിയോടു അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ താല്‍പ്പര്യം പരിഗണിച്ച് ധോണി ഇതു അംഗീകരിക്കുകയും ജഡേജയെ സ്വന്തം ഗെയിമില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും സിഎസ്‌കെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

3

2008ലെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എംഎസ് ധോണി നയിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ അദ്ദേഹം ടീമിനു നാലാം കിരീടം നേടിക്കൊടുക്കുകയും ചെയ്തു. ഈ സീസണിലും ടീമിനെ ചാംപ്യന്‍മാരാക്കി 40കാരനായ ധോണി വിരമിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പുതിയ സീസണിനു തൊട്ടുമുമ്പ് അദ്ദേഹം നായകസ്ഥാനമൊഴിയുകയും പകരം ജഡേജയെ ഈ ചുമതലയേല്‍പ്പിക്കുകയുമായിരുന്നു.

4

പക്ഷെ സിഎസ്‌കെയുടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് രവീന്ദ്ര ജഡേജയ്ക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുമ്പൊരു സീസണിലും കണ്ടിട്ടില്ലാത്ത വിധത്തില്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. ചരിത്രത്തിലാദ്യമായി അവര്‍ ഇത്തവണത്തെ ആദ്യത്തെ നാലു മല്‍സരങ്ങളിലും പരാജയമേറ്റുവാങ്ങി. ഇതോടെ തന്നെ ജഡ്ഡുവിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെട്ടിരുന്നു.
കളിക്കളത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ജഡേജ തികഞ്ഞ പരാജയമായി മാറി. ഉചിതമായ തീരുമാനങ്ങളെടുക്കാനോ ടീമിനെ പ്രചോദിപ്പിക്കാനായൊന്നും അദ്ദേഹത്തിനു കഴിഞ്ഞില്ല. മാത്രമല്ല ക്യാപ്റ്റന്‍സിയുടെ അമിത സമ്മര്‍ദ്ദം ജഡേജയുടെ വ്യക്തിഗത പ്രകടനത്തെയും ബാധിച്ചു. ബാറ്റിങിലും ബൗളിങിലുമെല്ലാം അദ്ദേഹം വെറുമൊരു ശരാശരി താരം മാത്രമായി മാറി.

5

എംഎസ് ധോണി വീണ്ടും സിഎസ്‌കെയുടെ നായകസ്ഥാനത്തക്കു വന്നതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്യാപ്റ്റന്നെ നിലയില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനത്തില്‍ പ്രൊമോട്ടര്‍മാര്‍ വളരെ അതൃപ്തരാണ്. അലസനും ഭാവനാശൂന്യനും ഉദാസീനനുമായിട്ടാണ് ജഡേജ കാണപ്പെട്ടത്. ടീമിനെ നയിക്കുമ്പോള്‍ സാധാരണത്തേതു പോലെയുള്ള ആത്മവിശ്വാസം ജഡേജയില്‍ കാണാനായില്ലെന്നും പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

6

രണ്ടാമത്തെ കാരണം പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്ഥാനമാണ്. നിലവില്‍ പത്തു ടീമുകളുടെ ലീഗില്‍ ഒമ്പതാമതാണ് സിഎസ്‌കെ. ഇനിയുള്ള എല്ലാ മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫ് സാധ്യതയുള്ളൂ. ജഡേജയെ വച്ച് വീണ്ടുമൊരു റിസ്‌കെടുക്കാന്‍ ടീം മാനേജ്‌മെന്റിനു താല്‍പ്പര്യമില്ല. ഇതും ക്യാപ്റ്റന്‍സി മാറ്റത്തിന്റെ കാരണമാണ്.

7

മൂന്നാമത്തേത് ക്യാപ്റ്റന്‍സിക്കു ശേഷം രവീന്ദ്ര ജഡേജയുടെ ഫോമിലുണ്ടായിരുന്ന വന്‍ ഇടിവാണ്. കഴിഞ്ഞ സീസണ്‍ വരെ ടീമിന്റെ മാച്ച് വിന്നറായിരുന്ന ജഡ്ഡു ഇത്തവണ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്. ബാറ്റിങില്‍ റണ്ണെടുക്കാനോ ബൗളിങില്‍ വിക്കറ്റെടുക്കാനോ അദ്ദേഹത്തിനു സാധിക്കുന്നില്ല. 22.3 ശരാശരിയില്‍ 112 റണ്‍സാണ് ജഡേജ നേടിയത്. എട്ടു മല്‍സരങ്ങളില്‍ നിന്നും വീഴ്ത്തിയത് വെറും അഞ്ചു വിക്കറ്റുകളുമാണ്.

Story first published: Saturday, April 30, 2022, 20:49 [IST]
Other articles published on Apr 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+