Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ക്യാപ്റ്റന്‍ ജഡേജ, തലവേദന മുഴുവന്‍ ധോണിക്കും! ഈ പോക്ക് ശരിയല്ലെന്നു ഭാജി

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിതാപകരമായ പ്രകടനം ആരാധകരെ മുഴുവന്‍ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ ഒരേയൊരു ടീമെന്ന നാണക്കേട് പേറുകയാണ് സിഎസ്‌കെ. ഇതിഹാസ താരം എംഎസ് ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സിയേറ്റെടുത്ത രവീന്ദ്ര ജഡേജ എന്തു ചെയ്യണമെന്നു പോലുമറിയാതെ പകച്ചുനില്‍ക്കുന്നതാണ് മുന്‍ മല്‍സരങ്ങളില്‍ കണ്ടത്. ഫീല്‍ഡ് ക്രമീകരണത്തിലും ബൗളിങ് മാറ്റങ്ങളിലൊന്നും പലപ്പോഴും ഇടപെടുക പോലും ചെയ്യാതെ ജഡേജ മാറി നില്‍ക്കുന്നതും കാണാമായിരുന്നു.

1

ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് സിഎസ്‌കെയുടെ മുന്‍ താരവും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. ക്യാപ്റ്റനായതിനാല്‍ തന്നെ ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ജഡ്ഡുവിനാവില്ലെന്നും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഭാജി ആവശ്യപ്പെട്ടു.

2

എംഎസ് ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനെന്നാണ് എനിക്കു തോന്നിയത്. രവീന്ദ്ര ജഡേജയെ ഞാന്‍ നോക്കിയപ്പോള്‍ റിങിനു പുറത്താണ് അദ്ദേഹം ഫീല്‍ഡ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ഒരുപാട് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. പക്ഷെ തലവേദന മുഴുവന്‍ ജഡേജ ധോണിക്കു നല്‍കിയിരിക്കുകയാണ്. ഫീല്‍ഡ് ക്രമീകരണമടക്കം എല്ലാം കാര്യങ്ങളും അദ്ദേഹം ധോണിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാട്ടി.

3

രവീന്ദ്ര ജഡേജ സ്വന്തം ജോലിഭാരം കുറച്ച് അതുകൂടി എംഎസ് ധോണിയുടെ ചുമലില്‍ വയ്ക്കുകയാണ്. ഫീല്‍ഡ് ക്രമീകരണമടക്കമുള്ളവയും ഇക്കൂട്ടത്തിലുണ്ടെന്നു ഹര്‍ഭജന്‍ സിങ് പറയുന്നു. പക്ഷെ ടീമിന്റെ ഭാവി മുന്നില്‍ കണ്ട് ധോണി വിക്കറ്റ് കീപ്പറായിരിക്കെ ജഡേജയ്ക്കു ക്യാപ്റ്റന്‍സി നല്‍കിയത് സിഎസ്‌കെയുടെ മികച്ച തീരുമാനമാണെന്ന അഭിപ്രായമാണ് ഭാജിക്കുള്ളത്. കാലത്തിന് അനുസരിച്ച് മികച്ചൊരു നായകനായി ഉയര്‍ന്നു വരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

4

രവീന്ദ്ര ജഡേജ വളരെയധികം ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് മികവ് അവിശ്വസനീയവുമാണ്. ടീം നന്നായി പെര്‍ഫോം ചെയ്യാതിരിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരേണ്ടത് പ്രധാനമാണ്. ജഡേജ സ്വയം മുന്നോട്ടു വരികയും ടീമിനെ പ്രചോദിപ്പിക്കാന്‍ മുന്‍കൈയെടുക്കുകയും വേണമെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.

5

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്കു ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയം നേരിട്ടിരിക്കുന്നത്. ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദാരബാദുമായുള്ള മല്‍സരം സിഎസ്‌കെയ്ക്കും ജഡേജയ്ക്കും ജീവന്‍മരണ പോരാട്ടമാണ്. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പരാജയപ്പെട്ട സിഎസ്‌കെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരോടും തോല്‍ക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Tuesday, April 5, 2022, 17:22 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+