For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജഡേജയ്ക്കു റെയ്‌നയുടെ ഗതിയാവും, അടുത്ത സീസണ്‍ സിഎസ്‌കെയിലുണ്ടാവില്ല!

ആകാശ് ചോപ്രയുടേതാണ് അഭിപ്രായം

ഐപിഎല്ലിന്റെ 15ാം സീസണില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈകാര്യം ചെയ്ത രീതിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും പ്രശസ്ത കമന്റേറ്റര്‍ ആകാശ് ചോപ്ര. അടുത്ത സീസണില്‍ ജഡ്ഡുവിനെ സിഎസ്‌കെ നിരയില്‍ കണ്ടേക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

1

ജഡേജയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണാണ് ഇത്തവണത്തേത്. സിഎസ്‌കെ നായകനായ ശേഷം ആദ്യത്തെ എട്ടു മല്‍സരങ്ങളിലും അദ്ദേഹം തോല്‍വിയേറ്റുവാങ്ങി. ഇതിനു പിന്നാലെ ജഡ്ഡു ക്യാപ്റ്റന്‍സി എംഎസ് ധോണിക്കു തിരികെ നല്‍കുകയും ചെയ്തു. നായകസ്ഥാനമുപേക്ഷിച്ച ശേഷം ജഡേജയുടെ ബൗളിങ്, ഫീല്‍ഡിങ് എന്നിവ അല്‍പ്പം മെച്ചപ്പെട്ടതായി കാണപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ബാറ്റിങില്‍ പഴയ താളം വീണ്ടെടുക്കാനായില്ല. ഇതിനിടെ വാരിയെല്ലിനു പരിക്കേറ്റ ജഡേജ ഈ സീസണില്‍ നിന്നും പിന്‍മാറുകയും ചെയ്തിരിക്കുകയാണ്.

2

രവീന്ദ്ര ജഡജേ അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലുണ്ടാവില്ലെന്നാണ് എനിക്കു തോന്നുന്നത്. ചെന്നൈ ക്യാംപില്‍ ഇതു സംഭവിക്കുന്നതാണ്. ഒരു താരത്തിനു പരിക്കേല്‍ക്കുകയോ, ടീമിനു പുറത്താവുകയോ ചെയ്താല്‍ യഥാല്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു നിങ്ങള്‍ അറിയില്ല. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സുരേഷ് റെയ്‌നയ്ക്കും സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം പെട്ടെന്നാണ് റെയ്‌നയെ അവര്‍ ടീമില്‍ നിന്നൊഴിവാക്കിയതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

3

മുംബൈ ഇന്ത്യന്‍സുമായുള്ള ചെന്നൈയുടെ നിര്‍ണായക മല്‍സരത്തിനു മുമ്പായിരുന്നു ആകാശ് ചോപ്രയുടെ ഈ അഭിപ്രായപ്രകടനം. ചെന്നൈയുടെ പ്ലേഓഫ് സാധ്യത പൂര്‍ണമായി അസ്തമിച്ചിട്ടില്ല. നേരിയ പ്രതീക്ഷ അവര്‍ക്കു ഇപ്പോഴുമുണ്ട്. പക്ഷെ മുംബൈയോടു തോറ്റാല്‍ ചെന്നൈ പുറത്താവും.

4

ടൂര്‍ണമെന്റില്‍ മുന്നോട്ടു പോവണമെങ്കില്‍ ചെന്നൈ വിജയം തുടരേണ്ടത് ആവശ്യമാണ്. മാത്തമാറ്റിക്കലായി നോക്കിയാല്‍ സിഎസ്‌കെയ്ക്കു ഇപ്പോഴും പ്ലേഓഫ് സാധ്യതയുണ്ട്. പക്ഷെ അതു സംഭവിക്കണമെങ്കില്‍ വിജയിക്കേണ്ടത് പ്രധാനമാണ്. സീസണില്‍ ബാക്കിയുള്ള മല്‍സരങ്ങള്‍ ജയിക്കുകയല്ലാതെ ചെന്നൈയ്ക്കു മുന്നില്‍ മറ്റു വഴികളില്ല. മുംബൈയില്‍ ചെന്നൈ എപ്പോള്‍ കളിച്ചാലും മല്‍സരം കടുപ്പമാവാറുണ്ട്, മാത്രമല്ല വളരെയധികം ആവേശകരമായി തീരാറുണ്ടെന്നും ചോപ്ര വിലയിരുത്തി.

5

ഈ സീസണില്‍ രണ്ടാം തവണയാണ് ചെന്നൈയും മുംബൈയും ഏറ്റുമുട്ടുന്നത്. നേരത്തേ നടന്ന ആദ്യപാദത്തില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ മുംബൈയെ സിഎസ്‌കെ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിനു 155 റണ്‍സാണ് നേടിയത്. തിലക് വര്‍മയുടെ (51*) ഇന്നിങ്‌സാണ് മുംബൈയെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. സൂര്യകുമാര്‍ യാദവ് 32ഉം റിത്വിക് ഷോക്കീന്‍ 25ഉം റണ്‍സെടുത്തിരുന്നു. സിഎസ്‌കെയ്ക്കായി മുകേഷ് ചൗധരി മൂന്നു വിക്കറ്റുകളെുത്തു.

6

റണ്‍ചേസില്‍ തോല്‍വിയുടെ വക്കില്‍ നിന്നും എംഎസ് ധോണിയുടെ സൂപ്പര്‍ ഫിനിഷിങ് സിഎസ്‌കെയ്ക്കു ത്രില്ലിങ് ജയം സമ്മാനിക്കുകയായിരുന്നു. ജയിക്കാന്‍ അവസാന ബോളില്‍ നാലു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി പായിച്ചാണ് ധോണി ടീമിനു നാടകീയ വിജയം സമ്മാനിച്ചത്. ധോണി 13 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 28 റണ്‍സെടുത്തു. അമ്പാട്ടി റായുഡു (40), റോബിന്‍ ഉത്തപ്പ (30) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Thursday, May 12, 2022, 19:48 [IST]
Other articles published on May 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+