
ഡേവിഡ് വാര്‍ണറെ പാതിവഴിയില്‍ നായകസ്ഥാനത്ത് നിന്ന് നീക്കുകയും പിന്നീട് പ്ലേയിങ് 11ല്‍ നിന്ന് മാറ്റിയതുമെല്ലാം അവസാന സീസണില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒട്ടുമിക്ക ടീമുകളുടെയും നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഹൈദരാബാദിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ടീം ആരെയൊക്കെ നിലനിര്‍ത്തുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവരെ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
Also Read: IPL 2022: സഞ്ജുവിനെ രാജസ്ഥാന്‍ വിടില്ല, ക്യാപ്റ്റനായി തുടരും, നിലനിര്‍ത്തുന്നത് 14 കോടിക്ക്

സാധ്യതകള്‍ പ്രകാരം രണ്ട് താരങ്ങളെയാണ് ഹൈദരാബാദ് നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. നായകന്‍ കെയ്ന്‍ വില്യംസണെയും സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെയും. വില്യംസന്‍ അവസാന സീസണില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ മത്സരം ഇന്ത്യയിലായതിനാല്‍ത്തന്നെ ഹൈദരാബാദ് വില്യംസനെ കൈവിടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പിച്ചില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വില്യംസന്‍. 16 കോടിക്ക് വില്യംസനെ നിലനിര്‍ത്താനാണ് ഹൈദരാബാദ് പദ്ധതിയിടുന്നത്.
Also Read: IND vs NZ: അരങ്ങേറ്റം അടിപൊളി- വീരു, റെയ്‌ന, രോഹിത്, ഇനി ശ്രേയസും! വമ്പന്‍ റെക്കോര്‍ഡിനൊപ്പം

പിന്നീട് നിലനിര്‍ത്താന്‍ സാധ്യത റാഷിദ് ഖാനെയാണ്. എന്നാല്‍ ഹൈദരാബാദിന് തലവേദനയായിരിക്കുന്ന വാര്‍ത്ത ടീമില്‍ തുടരാന്‍ റാഷിദ് ഖാന്‍ വിസമ്മതിച്ചുവെന്ന കാര്യമാണ്. റാഷിദിനെ നിലനിര്‍ത്താന്‍ ഹൈദരാബാദ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും കരാറിലേക്കെത്താന്‍ അദ്ദേഹം സമ്മതം അറിയിച്ചിട്ടില്ലെന്നാണ് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈദരാബാദ് മുന്നോട്ടുവെച്ചിരിക്കുന്ന പ്രതിഫലം തൃപ്തികരമല്ലെന്നാണ് റാഷിദിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Also Read: ആരാണ് സിമ്രാന്‍ ഖോസ്ല? ഉന്മുക്ത് ചന്ദിന്റെ മനസ് കീഴടക്കിയ സുന്ദരിയെക്കുറിച്ചറിയാം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് റാഷിദ് ഖാന്‍. 9 കോടിയാണ് അവസാന സീസണ്‍വരെ അദ്ദേഹത്തിന് ലഭിച്ചത്. ഇത്തവണ 12 കോടിയാണ് റാഷിദിന് ഹൈദരാബാദിന്റെ ഓഫര്‍. ഈ തുകയിലുള്ള അഭിപ്രായഭിന്നതയാണ് കരാറിലേക്കെത്താന്‍ റാഷിദ് ഖാന്‍ സമ്മതിക്കാത്തതിന് കാരണമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റാഷിദ് ഖാനെ ഹൈദരാബാദ് ഒഴിവാക്കുകയും അദ്ദേഹം ലേലത്തിലേക്ക് എത്തിപ്പെടുകയും ചെയ്താല്‍ റെക്കോഡ് തുക തന്നെ ലഭിക്കും.

നിലവിലെ പല പ്രമുഖ ടീമുകള്‍ക്കും സ്പിന്നര്‍മാരെ ആവിശ്യമുണ്ട്. റാഷിദിനെ ലേലത്തില്‍ ലഭിച്ചാല്‍ മുംബൈ ഇന്ത്യന്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ അദ്ദേഹത്തിനായി രംഗത്തെത്തിയേക്കും. 12 കോടിയില്‍ക്കൂടുതല്‍ ലേലത്തുക റാഷിദിന് ലഭിക്കുമെന്നുറപ്പാണ്. വരുന്ന ദിവസങ്ങളിലും റാഷിദുമായി ചര്‍ച്ച ചെയ്ത് രമ്യതയിലേക്കെത്താനാവുമോയെന്നാണ് ഹൈദരാബാദ് മാനേജ്‌മെന്റിന്റെ ശ്രമം.
Also Read: IND vs NZ Test: രക്ഷകരായി ശ്രേയസും ജഡേജയും, ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍

ഒരു ഇന്ത്യന്‍ താരത്തെ പോലും ഹൈദരാബാദ് നിലനിര്‍ത്തിയേക്കില്ല. മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെയും ടീം ഒഴിവാക്കിയേക്കും.സന്ദീപ് ശര്‍മ,സിദ്ധാര്‍ത്ഥ് കൗള്‍,ഖലീല്‍ അഹമ്മദ് തുടങ്ങിയവരും മറ്റ് യുവതാരങ്ങളും ലേലത്തിലേക്കെത്തും. അടിമുടി ഉടച്ചുവാര്‍ക്കല്‍ത്തന്നെ ഹൈദരാബാദ് നടത്തുമെന്ന കാര്യം ഉറപ്പാണ്. 2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദിന് പിന്നീടൊരു കിരീടത്തിലേക്കെത്താനായിട്ടില്ല.
Also Read: IND vs NZ: ശ്രേയസ് ഇനി അസ്ഹറിനൊപ്പം! അരങ്ങേറ്റത്തില്‍ കുറിച്ചത് വമ്പന്‍ നേട്ടം

ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും പുതിയ താരങ്ങളെത്തന്നെ ഹൈദരാബാദ് രംഗത്തിറക്കിയേക്കും. എന്നാല്‍ ഡേവിഡ് വാര്‍ണറില്ലാത്ത ഹൈദരാബാദിന് എന്ത് അത്ഭുതമാണ് സൃഷ്ടിക്കാനാവുകയെന്നത് കണ്ടറിയാം. ഡേവിഡ് വാര്‍ണറുടെ അഭാവം ടീമിന്റെ താരമൂല്യത്തെയും ബാധിച്ചേക്കും. റാഷിദ് ഖാനെ എന്ത് വിലകൊടുത്തും ഹൈദരാബാദിന് നിലനിര്‍ത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം അവസാന സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനം ടീം ആവര്‍ത്തിച്ചാലും അത്ഭുതപ്പെടാനാവില്ല. 30നുള്ളില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ സമര്‍പ്പിക്കേണ്ടതായുണ്ട്.


Click it and Unblock the Notifications











